Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാന്ദ്ര ദൗത്യത്തിലെ കാലതാമസം ഇന്ത്യയെ ഇസ്രയേൽ മറികടക്കുന്നതിന് ഇടയാക്കിയേക്കും; ഇസ്രയേലിന്റെ ചാന്ദ്ര ദൗത്യമായ സ്പാരോ ഈ വർഷം ഡിസംബറിൽ; ഇന്ത്യയുടെ ചന്ദ്രയാൻ -2 ദൗത്യം 2019 ഫെബ്രുവരിയിലെന്നും സൂചന

ചാന്ദ്ര ദൗത്യത്തിലെ കാലതാമസം ഇന്ത്യയെ ഇസ്രയേൽ മറികടക്കുന്നതിന് ഇടയാക്കിയേക്കും; ഇസ്രയേലിന്റെ ചാന്ദ്ര ദൗത്യമായ സ്പാരോ ഈ വർഷം ഡിസംബറിൽ; ഇന്ത്യയുടെ ചന്ദ്രയാൻ -2 ദൗത്യം 2019 ഫെബ്രുവരിയിലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയുടെ കാലതാമസം മൂലം ഇസ്രയേൽ ഇന്ത്യയെ മറി കടന്നേക്കുമെന്ന് സൂചന. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-2ന്റെ വിക്ഷേപണം 2019 ലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ വർഷം ഒക്ടോബറിലാണ് ഇതിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ഇത് 2019 ഫെബ്രുവരിയിലേക്ക് മാറ്റി. ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ ഡോ.എം. അണ്ണാദുരൈയെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഈ വിവരം റിപ്പോർട്ടു ചെയ്തത്.

ചാന്ദ്ര ദൗത്യത്തിലെ കാലതാമസം ഈ രംഗത്ത് ഇന്ത്യയെ ഇസ്രയേൽ മറികടക്കാൻ ഇടവരുത്തിയേക്കും. 'സ്പാരോ' എന്നു പേരിട്ടിരിക്കുന്ന ഇസ്രയേൽ ചാന്ദ്ര ദൗത്യം സ്‌പേസ്-ഐ.എൽ എന്ന കമ്പനിയുടെ സഹായത്തോടെ ഈ വർഷം ഡിസംബറിലാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. അമേരിക്കയുടെ ഫാൽക്കൺ-9 റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിലൂടെ 'സ്പാരോ' 2019 ഫെബ്രുവരി 13ന് ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുമ്പ് ചാന്ദ്ര ദൗത്യം വിജയകരമായി നടത്തിയിട്ടുള്ളത്.

ഇന്ത്യയും ഇസ്രയേലും നേർക്കു നേർ വരുമ്പോൾ ആരാകും പട്ടികയിൽ അടുത്ത സ്ഥാനത്ത് വരികയെന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. ആറ് ചക്രങ്ങളുള്ള മൂൺ റോവർ ചന്ദ്രോപരിതലത്തിൽ പഠനങ്ങൾ നടത്തും. ഇന്ത്യൻ പതാകയുടേയും ദേശീയ മുദ്രയുടേയും അടയാളം ചന്ദ്രോപരിതലത്തിൽ പതിപ്പിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും 2019 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന ചന്ദ്രയാൻ-2 ഇന്ത്യയുടെ ജി.എസ്.എൽ.വി. മാർക്ക് 3 റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP