Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർക്കും തടയാനാകില്ല..ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും; രാഹുലിനും തടയാൻ കഴിയില്ലേയെന്ന് ചോദിച്ചപ്പോൾ പ്രതിപക്ഷത്ത് മറ്റുനേതാക്കളുമുണ്ടല്ലോയെന്ന് മറുപടി; ഹിന്ദുപാക്കിസ്ഥാൻ പരാമർശത്തിന് പിന്നാലെ ബിജെപിക്കെതിരെ കൂടുതൽ ശക്തമായി ആഞ്ഞടിച്ച് ശശി തരൂർ രജത് ശർമയുടെ ആപ് കി അദാലത്ത് ഷോയിൽ

ആർക്കും തടയാനാകില്ല..ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും; രാഹുലിനും തടയാൻ കഴിയില്ലേയെന്ന് ചോദിച്ചപ്പോൾ പ്രതിപക്ഷത്ത് മറ്റുനേതാക്കളുമുണ്ടല്ലോയെന്ന് മറുപടി; ഹിന്ദുപാക്കിസ്ഥാൻ പരാമർശത്തിന് പിന്നാലെ ബിജെപിക്കെതിരെ കൂടുതൽ ശക്തമായി ആഞ്ഞടിച്ച് ശശി തരൂർ രജത് ശർമയുടെ ആപ് കി അദാലത്ത് ഷോയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2019 ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചുകയറിയാൽ, ഭരണഘടന ഭേദഗതി ചെയ്ത് ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കുന്നതിൽ നിന്ന് അവരെ ആർക്കും തടയാനാവില്ലെന്ന് ശശി തരൂർ എംപി. ഇന്ത്യടിവിയിൽ രജത് ശർമയുടെ ആപ് കി അദാലത്ത് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഇപ്പോൾ 21 സംസ്ഥാനങ്ങൾ ഭരിക്കുന്നു. നാല് അഞ്ച് വർഷങ്ങൾക്കകം അവർക്ക രാജ്യസഭയിൽ ഭൂരിപക്ഷം കിട്ടും. 2019 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ, പാർട്ടി ഉറപ്പായും ഭരണഘടന ഭേദഗതി ചെയ്ത് ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. പ്രസിഡന്റ് വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർ ആർഎസ്എസിന്റെ ഭാഗമായിരിക്കെ, ലോക്‌സഭയിലും, രാജ്യസഭയിലും ഭൂരിപക്ഷവും സംസ്ഥാനങ്ങളിലും ഭൂരിപക്ഷവും സ്വന്തമാക്കുമ്പോൾ ആർക്കാണ് ആർഎസ്എസിന്റെ സ്വ്പനമായ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കുന്നതിൽ നിന്ന് തടയാൻ കഴിയുക?,തരൂർ ചോദിച്ചു.

ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന ദീൻദയാൽ ഉപാദ്ധ്യായ, എം.എസ്.ഗോൾവാക്കർ, വീർസവർക്കർ എന്നിവരാണ് അവരുടെ ആദർശ പുരുഷന്മാർ. അതുകൊണ്ടാണ് തിരുവനന്തപുരത്ത് വച്ച് താൻ ബിജെപി ഹിന്ദുപാക്കിസ്ഥാൻ സ്ഥാപിക്കും എന്ന് അഭിപ്രായപ്പെട്ടത്. ഭരണഘടന വിശുദ്ധ പുസ്തകമാണെന്ന പ്രധാനമന്ത്രി ആണയിടുന്നുണ്ടെങ്കിലും, അദ്ദേഹവും ഭരണഘടനാഭേദഗതിക്കായി വാദിച്ച ദീൻദയാൽ ഉപാദ്ധ്യായയുടെ അനുയായിയാണ്. ഇതാണ് ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നത്. ഹിന്ദുരാഷ്ട്രത്തെ ഒരുകേന്ദ്രമന്ത്രിയും ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.

ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതിൽ നിന്ന് രാഹുലിന് തടയാൻ കഴിയുമോയെന്നായിരുന്നു രജത് ശർമയുടെ മറ്റൊരു ചോദ്യം. തരൂരിന്റെ മറുപടി ഇങ്ങനെ: 'ഇതു രാഹുൽ ഗാന്ധിയുടെ മാത്രം പ്രശ്‌നമല്ല. പ്രതിപക്ഷ നിരയിൽ നിരവധി നേതാക്കളുണ്ട്. 130 കോടി ജനങ്ങളിൽ 80 ശതമാനവും ഹിന്ദുക്കളാണ്. ഇതിൽ ഭൂരിപക്ഷം പേരും സങ്കുചിത ഹിന്ദുത്വത്തിൽ വിശ്വസിക്കുന്നവരല്ല.'

നേരത്തെ തരൂരിന്റെ ഹിന്ദു പാക്കിസ്ഥാൻ പരാമർശം രാജ്യത്ത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2019ൽ ബിജെപി അധികാരത്തിലെത്തിയാൽ ഇന്ത്യൻ ഭരണഘടനയെ നശിപ്പിക്കുമെന്നും രാജ്യത്തെ ഹിന്ദു പാക്കിസ്ഥാൻ ആക്കുമെന്നും തരൂർ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന ബിജെപി പ്രവർത്തകർ ശശി തരൂരിന്റെ ഓഫീസ് ആക്രമിക്കുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കളും തരൂരിനെതിരെ രംഗത്ത് വന്നു.

കോൺഗ്രസ് നേതൃത്വം ഹി്ന്ദുപാക്കിസ്ഥാൻ പരമാർശത്തെ തള്ളിപ്പറഞ്ഞുവല്ലോയെന്ന ചോദ്യത്തിന് കേരളത്തിലെ മുഴുവൻ നേതാക്കളും തനിക്ക് പിന്തുണ നൽകിയെന്നും തരൂർ മറുപടി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അദ്ധ്യക്ഷൻ തുടങ്ങിയവരെല്ലാം തനിക്ക് പിന്നിൽ നിലയുറപ്പിച്ചുവെന്നും തരൂർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP