Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകം ആസൂത്രിതവും ഭീകര പ്രവർത്തനവും; ആർഎസ്എസ് നേതാക്കളെ പിടിച്ച് ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും; സംസ്ഥാനത്തെ മുഴുവൻ ആർഎസ്എസ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യണമെന്ന് വിടി ബൽറാം

അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകം ആസൂത്രിതവും ഭീകര പ്രവർത്തനവും; ആർഎസ്എസ് നേതാക്കളെ പിടിച്ച് ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും; സംസ്ഥാനത്തെ മുഴുവൻ ആർഎസ്എസ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യണമെന്ന് വിടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ആരോപണവുമായി യുഡിഎഫ് എംഎൽഎ വിടി ബൽറാം.സിദ്ദിഖിന്റെ കൊല ഭീകരവാദപ്രവർത്തനമായി തന്നെ കാണണമെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.സംസ്ഥാനത്തെ ആർ.എസ്.എസ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്യണമെന്നാണ് ബൽറാം പോസ്റ്റിൽ പറയുന്നത്.

സിദ്ദിഖിനെ കൊന്നത് എസ്.ഡി.പി.ഐ അല്ല. രാജ്യം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ അണികൾ തന്നെയാണെന്നാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.സിദ്ദിഖിന്റെ കൊലപാതകം പെട്ടെന്നുണ്ടായ വികാരക്ഷോഭത്തിന്റ ഭാഗമല്ല. വളരെ ആസുത്രിതമായി തീരുമാനിച്ചതാണ് സിദ്ദിഖിന്റെ കൊലപാതകം എന്നാണ് ബൽറാം പറഞ്ഞത്.സംഭവത്തിൽ സർക്കാർ കൃത്യമായി ഇടപെടണമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകമണമെന്നും ബൽറാം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കാസർക്കോട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. പേര് അബൂബക്കർ സിദ്ദിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാർത്തകളിൽ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്കാരിക പ്രസ്ഥാനമായ ആർഎസ്എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘർഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാൽ ശക്തമായ പൊലീസ് നടപടികൾ ഉണ്ടാകണം. ഭീകരപ്രവർത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങൾ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സർക്കാർ അർജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.

'വർഗീയത തുലയട്ടെ'

വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാൻ വേണ്ടി ചിലർ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ
ഞങ്ങൾ പറയാൻ തന്നെയാണ് തീരുമാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP