Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ മരണ കുറിപ്പ്, എനിക്ക് നീതി വേണം, ഒന്നുകിൽ നീതി അല്ലെങ്കിൽ മരണം; സോഷ്യൽ മീഡിയയിൽ വരാതെ ഒതുങ്ങി കൂടി ഞാൻ കഴിഞ്ഞതാ.. ഇതിനും എനിക്ക് നീതി കിട്ടിയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും; സർക്കാർ ചികിൽസ നിഷേധിക്കപ്പെട്ട ഗർഭിണിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു

എന്റെ മരണ കുറിപ്പ്, എനിക്ക് നീതി വേണം, ഒന്നുകിൽ നീതി അല്ലെങ്കിൽ മരണം; സോഷ്യൽ മീഡിയയിൽ വരാതെ ഒതുങ്ങി കൂടി ഞാൻ കഴിഞ്ഞതാ.. ഇതിനും എനിക്ക് നീതി കിട്ടിയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും; സർക്കാർ ചികിൽസ നിഷേധിക്കപ്പെട്ട ഗർഭിണിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി ഗർഭിണിയായ നഴ്‌സ്. സോഷ്യൽ മീഡിയയിലൂടെയാണ് യുവതി തനിക്ക് ആശുപത്രിയിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചത്. നീതി കിട്ടാതിരുന്നാൽ താൻ മരിക്കുമെന്നും യുവതി ഫേസ്‌ബുക്ക് വീഡീയോയിൽ പറയുന്നു. എന്റെ മരണ കുറിപ്പ് എന്ന തലക്കെട്ടോടെയാണ് യുവതി ഫേസ്‌ബുക്കിൽ കുറിപ്പും വീഡിയോയും പോസ്റ്റു ചെയ്തിരിക്കുന്നത്.

മാനന്തവാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സ തേടി പോയപ്പോഴാണ് സംഭവം. അബ്ദുൾ റഷീദ് എന്ന ഡോക്ടറാണ് തനിക്ക് ചികിത്സ നിഷേധിച്ചതെന്നും ഇത് കടുത്ത മാനസിക സമ്മർദ്ദത്തിന് ഇടയാക്കിയെന്നും എലിസബത്ത് വട്ടക്കുന്നേൽ എന്ന യുവതി പറയുന്നു. ഡോക്ടറിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന കടുത്ത അവഗണനയെ കുറിച്ചും യുവതി വിവരിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് യുവതി ഫേസ്‌ബുക്കിൽ വിവരിക്കുന്നത് ഇങ്ങനെ:

എന്റെ മരണകുറിപ്പ്

#Joshitha (Elizabeth vattakkunnel,)എന്ന ഗർഭിണിയായ എനിക്ക് സൗജന്യ സ്‌കാനിങ്ങ് (ചികിത്സ) സർക്കാർ ആശുപത്രിയിൽ ചെയ്യാതിരിക്കാൻ കാരണക്കാരനാവുകയും ഗൈനക്കോളജി ഒപിയിൽ നിന്ന് വളരെ മോശമായി പെരുമാറുകയും മാനസികമായി തളർത്തുകയും ചെയ്ത Dr Abdhull Rasheedനെതിരെയുള്ള എന്റെ പ്രതിഷേധം എനിക്ക് നീതി വേണം, ഒന്നുകിൽ നീതി അല്ലെങ്കിൽ മരണം, സോഷ്യൽ മീഡിയയിൽ വരാതെ ഒതുങ്ങി കൂടി ഞാൻ കഴിഞ്ഞതാ.. ഇതിനും എനിക്ക് നീതി കിട്ടിയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. അതു പോലത്തെ ഒരു മാനസികാവസ്ഥയിലാണ് ഞാൻ.

ഒ പിയിൽ ചെന്ന് വളരെ സൗമ്യമായി ഞാൻ പറഞ്ഞു സാറെ സർക്കാർ ആശുപത്രിയിലെ സ്‌കാനിങ്ങ് ഫ്രീയല്ലേ ഞാൻ ആദ്യം ചെക്കപ്പിന് വന്നപ്പോൾ എനിക്ക് റോസ്‌പേപ്പർ സാർ തന്നില്ല(റോസ് പേപ്പറിൽ ഡോക്ടർ എഴുതിത്തന്നാലെ ആശുപത്രിയിൽ സൗജന്യമായി ചെയ്യുന്നു) പുറത്തു നിന്ന് ചെയ്യണമെങ്കിൽ 550 അല്ലെങ്കിൽ 600 രൂപയാകും. വളരെ ദേഷ്യത്തിൽ ഷൗട്ട് ചെയ്തുകൊണ്ട് നിന്നെ ഇവിടെ ചികിത്സ ചെയില്ലെന്നും ആർക്കൊക്കെ സൗജന്യമായി ചെയ്യാൻ എഴുതികൊടുക്കണം എന്നെനിക്കറിയാം.. അതറിഞ്ഞു കൊണ്ടുതന്നെയാണ് ആദ്യം എഴുതിത്തരാത്തത്. സൗജന്യമായി മാത്രമേ നീ ചെയ്യുകയുള്ളോ അവിടെ ക്യൂ നിൽക്കുന്ന പാവപ്പെട്ട രോഗികളുടെ മുന്നിൽ വെച്ച് എന്റെ രോഗാവസ്ഥപോലും കേൾക്കാതെ എന്റെ ചികിത്സയും സ്‌കാനിങ്ങും നിഷേധിച്ച ഘട്ടം വന്നപ്പോൾ ഞാൻ ദേഷ്യപ്പെട്ടു കുറച്ചു കൂടെ മയമായി സംസാരിക്കണം കാലു പിടിക്കുന്ന രീതിയിൽ പറഞ്ഞതല്ലേ സാർ ഞാൻ ഇതിനെതിരെ പരാതി കൊടുക്കും ..എന്ന് പറഞ്ഞപ്പോൾ, ആഹാ നിന്നെക്കണ്ടാൽ ഇത്ര സാമർഥ്യം ഉണ്ടെന്ന് തോന്നില്ലോ നിനക്ക് പുറത്തു പോയി സ്‌കാൻ ചെയാൻ പറ്റില്ല അല്ലേ,

എന്ന് ചോദിച്ചു വീണ്ടും ദേഷ്യപെട്ടു അപ്പോൾ ഞാനും ദേഷ്യപെട്ടു ..എനിക്ക് ചികിത്സ നിഷേധിച്ചാൽ ഇതിനെതിരെ എന്തൊക്കെ രീതിയിൽ ആയാലും പ്രതികരിക്കും എന്ന് ഉച്ചത്തിൽ ഞാൻ പറഞ്ഞപ്പോൾ എനിക്ക് റോസ്‌പേപ്പറിൽ എഴുതി ശർദിച്ചവശയായി ഓപിയിൽ എത്തിയ എന്റ്റെ മാനസികാവസ്ഥയും അതുപോലായി ഒ പിയുടെ കുറച്ചു അകലെയായി കാത്തു നിന്ന എന്റെ മോൻ ഞാൻ കരഞ്ഞു കൊണ്ടെറങ്ങിവരുന്നത് കണ്ടു വളരെ വിഷമിച്ചു.. പരാതിക്കായി ഞാൻ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ പോയി പോകുന്ന വഴിയിൽ എനിക്ക് കരച്ചിലും കൂടെ ഛർദിയും ഉണ്ടായിരുന്നു ഇത് കണ്ട എന്റെ മോന്റെ മനസ് തകർന്നു.. സ്റ്റേഷനിൽ എല്ലാം സൗജന്യമായി ചെയ്‌തോളാം എന്ന് പറഞ്ഞു ഒത്ത് തീർപ്പാക്കി ക്ഷമ പറഞ്ഞ് ഡോക്ടർ അബ്ദുൽ റഷീദ്.

ഒത്തുതീർപ്പാക്കി പോയെങ്കിലും എന്റെ സ്‌കാനിങ്ങ് സർക്കാർ ആശുപത്രിയിൽ ചെയ്ത് തന്നില്ല.. എന്റെ മനസാക്ഷിയുടെ കോടതിയിൽ അയാൾക്ക് മാപ്പില്ല. ഇതിൽ നിന്നുണ്ടായ. എന്റെ മാനസികവും ശാരീരികവുമായ വിഷമം കണ്ടു പേടിച്ച് രാത്രിയിൽ പിച്ചുപേയും പറയുവാ എന്റെ മോൻ അവനേയും കൊണ്ട് പോകുവാ ഇപ്പോൾ ആശുപത്രിയിൽ എനിക്ക് എന്റെ മോൻ വലുതാ ഏതൊരമ്മയ്ക്കും എനിക്ക് വന്ന ഈ വിഷമത്തിൽ എന്റെ മോനെന്തെങ്കിലും മാനന്തവാടി ഗവൺമെന്റ് ഹോസ്പിറ്റൽ ഡോക്ടർ അബ്ദുൽ റഷീദിന്റെ മുന്നിൽ വെച്ച് നീതി കിട്ടാത്ത ഞാൻ ആത്മഹത്യ ചെയ്യും എന്നാണ് ആദ്യം വിചാരിച്ചത് ഇല്ല ചെയില്ല നീതി കിട്ടാത്ത ഒരമ്മയും ഗർഭിണിയുമായ പാവപ്പെട്ട സ്ത്രീയുടെ പ്രതിഷേധമാണീ വാക്കുകൾ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP