Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഘു അണ്ണൻ മാസ് അല്ല.. ക്ലാസ് ആണ്; തിരുവനനന്തപുരം ഭാഷ സംസ്‌കാരിക്കുന്ന ഗുണ്ടാത്തലവനായി ബിജു മേനോൻ; പടയോട്ടം ട്രെയിലർ എത്തി

രഘു അണ്ണൻ മാസ് അല്ല.. ക്ലാസ് ആണ്; തിരുവനനന്തപുരം ഭാഷ സംസ്‌കാരിക്കുന്ന ഗുണ്ടാത്തലവനായി ബിജു മേനോൻ; പടയോട്ടം ട്രെയിലർ എത്തി

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ട്രെയിലർ പുറത്ത്. ഓണം റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ചെങ്കൽരഘു എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്.

തിരുവനന്തപുരത്തു നിന്നും കാസർക്കോഡേക്ക് ചെങ്കൽ രഘുവും സംഘവും പോകുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹരീഷ് കണാരൻ,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങൾ

ഫാമിലി കോമഡി എന്റർടെനർ വിഭാഗത്തിൽപെടുന്നതാണ് ചിത്രം. ചിത്രത്തിലെ ബിജു മേനോന്റെ മാസ് ലുക്ക് ഇതിനകം തന്നെ ശ്രദ്ധേ നേടിയിരുന്നു. അനുസിത്താരയാണ് ചിത്രത്തിലെ നായിക. സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരോടൊപ്പം സൈജു കുറപ്പ്, സുധികോപ്പ, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വീക്കെൻഡ് ബ്‌ളോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP