Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖദർധാരികളെ ബിജെപി.യിലെത്തിക്കും; ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുത്താൽ പോലും അലൈന്മെന്റ് മാറ്റാൻ കഴിയും; ഇക്കാര്യം മനസ്സിലാവാത്തത് സിപിഎമ്മിന് മാത്രം; കാസർഗോട്ടെ മുസ്ലിം സഹോദരന്റെ കൊലപാതകം രാഷ്ട്രീയമായി ചിത്രീകരിച്ച് സിപിഎം. മുതലെടുക്കുന്നുവെന്നും പി.എസ്. ശ്രീധരൻ പിള്ള

ഖദർധാരികളെ ബിജെപി.യിലെത്തിക്കും; ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുത്താൽ പോലും അലൈന്മെന്റ് മാറ്റാൻ കഴിയും; ഇക്കാര്യം മനസ്സിലാവാത്തത് സിപിഎമ്മിന് മാത്രം; കാസർഗോട്ടെ മുസ്ലിം സഹോദരന്റെ കൊലപാതകം രാഷ്ട്രീയമായി ചിത്രീകരിച്ച് സിപിഎം. മുതലെടുക്കുന്നുവെന്നും പി.എസ്. ശ്രീധരൻ പിള്ള

രഞ്ജിത്ത് ബാബു

കണ്ണൂർ: കേരളത്തിൽ സിപിഎമ്മിന് ബദലായി എൻഡിഎയെ ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വാതിൽ എല്ലാവർക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ്. അതിൽ ആർക്കും നിയന്ത്രണമില്ല. ഖദർ ധാരികളായവരെയും ബിജെപിയിലെത്തിക്കും. ഇപ്പോൾ ആരുടെയും പേരെടുത്ത് പറയുന്നില്ല. കോൺഗ്രസ്സിനകത്ത് അവഗണിക്കപ്പെട്ട് നിസ്സഹായരായി നിൽക്കുന്നവരെ കൂടി ഉൾപ്പെടുത്തി എൻഡിഎ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അവസരത്തിനൊത്ത് ഉയരാൻ കേരളത്തിലെ ഇടത് ഭരണത്തിന് സാധിക്കുന്നില്ല.

സംഘർഷാത്മകമായ സാഹചര്യം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നിസ്സാരമായ കാര്യങ്ങൾക്ക് കേന്ദ്രത്തെ പഴിക്കുന്നത് വികസന താൽപര്യങ്ങൾക്ക് എതിരാണ്. വികസന കാര്യത്തിൽ ഒന്നിച്ച് നിൽക്കേണ്ട കേന്ദ്രസർക്കാരുമായി കേരളം ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കീഴാറ്റൂർ ദേശീയ പാത ബൈപാസുമായി ബന്ധപ്പെട്ട സമരം ആരംഭിച്ചത് ബിജെപിയല്ല. സമരം ഒരു നിർണ്ണായക ഘട്ടത്തിലെത്തിയ സമയത്ത് ബിജെപി സമരത്തിന് പിൻതുണ നൽകിയതാണ്. ജനകീയ സമരത്തോട് സിപിഎം നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോൾ സമരത്തിന് ബിജെപി സഹായം നൽകുകയായിരുന്നു. ഇത് ജനാധിപത്യ പ്രക്രിയയിൽ സ്വാഭാവികമായി നടക്കുന്നതാണ്.

ഒരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ അതുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാൻ വിദഗ്ദ സംഘത്തെ അയക്കുന്നതിൽ നിയമപരമായി ഒരു തടസ്സവുമില്ല. ദേശീയ പാത അലൈന്മെന്റുമായി ബന്ധപ്പെട്ട് വിജ്ഞാപനം വന്നാൽ അത് മാറ്റാൻ സാധിക്കില്ല എന്ന് പറയുന്നത് ശരിയല്ല. സ്ഥലമേറ്റെടുത്താൽ പോലും അലൈന്മെന്റ് മാറ്റാൻ സാധിക്കും. എന്നാൽ കേരളത്തിലെ സിപിഎമ്മിന് മാത്രം ഇത് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. ദേശീയപാത പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഒരു സർക്കാരിന് അതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചാൽ അത് ജനങ്ങളുമായി സംവദിക്കാൻ ഇടത്തട്ടുകാരായി സംസ്ഥാന സർക്കാർ വേണമെന്ന് പറയുന്നത് അൽപ്പത്തരമാണ്. കീഴാറ്റൂർ സമരം അവരുടെ പരമ്പരാഗത പാർട്ടി ഗ്രാമമെന്ന സങ്കൽപ്പത്തിന് എതിരായിരിക്കാമെന്നും അങ്ങിനെയെങ്കിൽ അതിനെ രാഷ്ട്രീയമായി എതിരിടുകയാണ് വേണ്ടതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

കാസർകോട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. മരിച്ചത് ഒരു മുസ്ലിം സഹോദരനായതുകൊണ്ട് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി കൊലപാതകത്തെ രാഷ്ട്രീയമായി ചിത്രീകരിച്ച് സിപിഎം മുതലെടുപ്പിന് ശ്രമിക്കുകയാണ്. വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്താനുള്ള ശ്രമമാണ് സിപിഎം സ്വീകരിച്ചത്. ഇത് ജനങ്ങളെ ഏകീകരിക്കുന്നതിന് പകരം പല തട്ടുകളിലാക്കി സംഘർഷാത്മകമാക്കുമെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP