Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പൂർണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ എത്തുന്നത് സൂര്യഗ്രഹണം; എന്താണ് രണ്ടുഗ്രഹണങ്ങളും തമ്മിലുള്ള വ്യത്യാസം? ഗ്രഹണകാലത്തെക്കുറിച്ച് ജ്യോതിഷികൾ പറയുന്നതെന്ത്?

സമ്പൂർണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ എത്തുന്നത് സൂര്യഗ്രഹണം; എന്താണ് രണ്ടുഗ്രഹണങ്ങളും തമ്മിലുള്ള വ്യത്യാസം? ഗ്രഹണകാലത്തെക്കുറിച്ച് ജ്യോതിഷികൾ പറയുന്നതെന്ത്?

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് അടുത്തിടെ കടന്നുപോയത്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുന്ന രക്തചന്ദ്രൻ പ്രതിഭാസത്തിന് പിന്നാലെ ലോകം സൂര്യഗ്രഹണത്തിനും സാക്ഷിയാകാൻ പോവുകയാണ്. ഓഗസ്റ്റ് 11-നാണ് ഭാഗീക സൂര്യഗ്രഹണം വരിക. കിഴക്കനേഷ്യയിലും വടക്കൻ യൂറോപ്പിലും സൂര്യഗ്രഹണം ദൃശ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. മൂന്നരമണിക്കൂറോളമായിരുക്കും ഗ്രഹണത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള ദൈർഘ്യമെന്നും ശാസ്ത്രലോകം പറയുന്നു.

സൂര്യനും ചന്ദ്രനും മധ്യേ ഭൂമി വരുന്നതോടെയാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനിലേക്കുള്ള സൂര്യപ്രകാശത്തെ ഭൂമിയുടെ നിഴൽ മറയ്ക്കുകയാണ് ചെയ്യുന്നത്. സൂര്യഗ്രഹണത്തിൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ വരും. പൂർണ സൂര്യഗ്രഹണം നടക്കുമ്പോൾ ചന്ദ്രൻ സൂര്യന്റെ കാഴ്ചയെ പൂർണമായി മറയ്ക്കും. ശനിയാഴ്ചത്തേതുപോലുള്ള ഭാഗീക സൂര്യഗ്രഹണത്തിൽ സൂര്യന്റെ ഒരുഭാഗം മാത്രമാകും മറയുക.

ഓരോവർഷവും രണ്ടുതവണയെങ്കിലും ചന്ദ്രഗ്രഹണമുണ്ടാകാറുണ്ട്. അതുചിലപ്പോൾ അഞ്ചുതവണവരെയാകാം. 2019 ജനുവരി 21-നാണ് അടുത്ത ചന്ദ്രഗ്രഹണം. ഭാഗീകമായ ഗ്രഹണമാണ് പ്രതീക്ഷിക്കുന്നത്. 2019 ജൂലൈ 16-ന് മറ്റൊരു ഭാഗീക ചന്ദ്ര ഗ്രഹണവും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സമ്പൂർണ ചന്ദ്രഗ്രഹണം 2021-നാകും ഇനിയുണ്ടാവുകയെന്നും കരുതുന്നു. ചന്ദ്‌ഗ്രഹണം പോലെ ഇടയ്ക്കിടെ സൂര്യഗ്രഹണം ആവർത്തിക്കാറില്ല.

ഗ്രഹണം സംഭവിക്കുന്നത് സംബന്ധിച്ച ശാസ്ത്രലോകത്തെന്നതുപോലെ ജ്യോതിഷരംഗത്തും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അഞ്ച് ഡിഗ്രിയുടെ വ്യത്യാസമുള്ള രാശികളിലൂടെയാണ് സൂര്യപഥവും ചന്ദ്രപഥവുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. സൂര്യപഥവും ചന്ദ്രപഥവും കൂട്ടിമുട്ടുന്ന രണ്ട് ബിന്ദുക്കളാണ് രാഹുവും കേതുവുമെന്നും ജ്യോതിഷികൾ പരയുന്നു. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് രാഹു കേതുക്കളിൽമാത്രമാണ്.

രാഹുവും കേതുവും ദോഷകാരന്മാരാണെന്നാണ് ജ്യോതിഷികളുടെ വിശ്വാസം. സാങ്കൽപികങ്ങളായ ഗ്രഹങ്ങളാണ് ഇവയെങ്കിലും സൂക്ഷിക്കണമെന്ന് ആചാര്യന്മാർ പറയുന്നു. ഗ്രഹണമുണ്ടായാൽ അതിനുമുമ്പും ശേഷവുമുള്ള മൂന്ന് ദിവസങ്ങൾ വീതം ശുഭകർമ്മങ്ങൾക്കായി എടുക്കരുതെന്ന് ജ്യോതിഷവിധിയുണ്ട്. ഗ്രഹണകാലത്ത് ഗർഭിണികൾ പുറത്തിറങ്ങരുത്. ചെറിയ കുട്ടികൾ പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങൾ എന്നിവരെ പുറത്തിറക്കുകയേ ചെയ്യരുത്. ഈ സമയത്ത് ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിലെ ഭക്ഷണം ഒഴിവാക്കുകതന്നെ ചെയ്യണം.

ഗ്രഹണത്തിനുമുമ്പ് പൂജാദികർമ്മങ്ങൾ പൂർത്തിയാക്കി വിഷം ഏൽക്കാതിരിക്കാൻ വിഗ്രഹത്തെ മൂടിക്കെട്ടിയശേഷം ക്ഷേത്രങ്ങൾ അടച്ചിടും. ഗ്രഹണം കഴിഞ്ഞാൽ തുണിമാറ്റി, അഭിഷേകം ചെയ്ത്, ക്ഷേത്രത്തിൽ പുണ്യാഹം തളിക്കും. മഹാക്ഷേത്രങ്ങൾ ഗ്രഹണസമയം കഴിഞ്ഞ്, അഭിഷേകം ചെയ്ത് പുണ്യാഹം തളിച്ച് പൂജകൾ ചെയ്യാറുമുണ്ട് (ക്ഷേത്രാചാരം അനുസരിച്ച്). ഈ ഗ്രഹണം അർദ്ധരാത്രിയിൽ ആകയാൽ ക്ഷേത്രം പ്രത്യേകമായി അടച്ചിടേണ്ടതില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP