Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുലായവും മമതയും മായാവതിയും മാത്രമല്ല, വേറെയുമുണ്ട് നിരവധി പ്രധാനമന്ത്രിപദ മോഹികൾ; ദക്ഷിണേന്ത്യയിൽത്തന്നെ മൂന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ; ദേവഗൗഡയും ചന്ദ്രബാബു നായിഡുവും കെ. ചന്ദ്രശേഖര റാവുവും വരെ പ്രധാനമന്ത്രിയാകാൻ കരുക്കൾ നീക്കുന്നു; മോദി വിരുദ്ധ സഖ്യം ബിജെപിയെ താഴെയിറക്കിയാലും പ്രതിപക്ഷ സഖ്യത്തിന് ആയുസ്സധികമുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ

മുലായവും മമതയും മായാവതിയും മാത്രമല്ല, വേറെയുമുണ്ട് നിരവധി പ്രധാനമന്ത്രിപദ മോഹികൾ; ദക്ഷിണേന്ത്യയിൽത്തന്നെ മൂന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ; ദേവഗൗഡയും ചന്ദ്രബാബു നായിഡുവും കെ. ചന്ദ്രശേഖര റാവുവും വരെ പ്രധാനമന്ത്രിയാകാൻ കരുക്കൾ നീക്കുന്നു; മോദി വിരുദ്ധ സഖ്യം ബിജെപിയെ താഴെയിറക്കിയാലും പ്രതിപക്ഷ സഖ്യത്തിന് ആയുസ്സധികമുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്കെതിരേ പ്രതിപക്ഷത്തിന്റെ മഹാസഖ്യം രൂപവത്കരിക്കുമ്പോൾ പ്രധാനമന്ത്രി പദം കോൺഗ്രസ്സിനായിരിക്കുമെന്ന പൊതു ധാരണ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചെലവാകില്ല. ബിജെപിയെ എങ്ങാനും താഴെയിറക്കാനായാൽ പ്രധാനമന്ത്രിയാകാൻ മോഹിച്ചുനിൽക്കുകയാണ് ഓരോ പ്രാദേശിക കക്ഷി നേതാക്കളും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടിയാകില്ല തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്.

രാഹുൽ മാത്രമല്ല പ്രധാനമന്ത്രി ്സ്ഥാനാർത്ഥിയെന്ന് ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വിനി യാദവ് പറഞ്ഞതോടെയാണ് പ്രതിപക്ഷത്തെ പ്രധാനമന്ത്രി സ്ഥാനമോഹികൾ മറനീക്കി പുറത്തുവന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, യു.പിയിൽനിന്ന് സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്, ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി എന്നിവരും ഈ സ്ഥാനത്തേക്ക് കണ്ണുവെക്കുന്നുണ്ട്.

ബിജെപിക്കും കോൺഗ്രസ്സിനും സർക്കാർ രൂപവത്കരിക്കാനാവശ്യമായ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ പ്രധാനമന്ത്രി പദത്തെച്ചൊല്ലി പ്രതിപക്ഷത്ത് തർക്കമുണ്ടാകുമെന്നുറപ്പാണ്. കർണാടകയിൽ അധികാരം പിടിച്ച ജനതാദൾ നേതാവും മുൻപ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും ഈ സ്ഥാനം മോഹിക്കുന്നുണ്ട്.

പ്രധാനമന്ത്രി പദത്തെച്ചൊല്ലി തർക്കമുണ്ടായി തിരഞ്ഞെടുപ്പിനുമുന്നെ സഖ്യം പിരിയാതിരിക്കുന്നതിനാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്താതെ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന ത്യാഗ മനോഭാവം കോൺഗ്രസ് കാണിക്കുന്നത്. അധികാരത്തിലേറിയാലും അധികാരത്തെച്ചൊല്ലിയുള്ള തർക്കം പ്രതിപക്ഷ സഖ്യത്തെ എത്രനാൾ നിലനിർത്തുമെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്്. വിവിധ വിഷയങ്ങളിൽ ഭിന്ന നിലപാടുകളുള്ള പാർട്ടികളെ ബിജെപി വിരുദ്ധതകൊണ്ടുമാത്രം എങ്ങനെ കൂട്ടിച്ചേർക്കുമെന്നും കോൺഗ്രസ് ആശങ്കപ്പെടുന്നു.

ഭൂരിപക്ഷം നേടുന്നതിന് കോൺഗ്രസ്സിന് തെലുഗുദേശത്തെയും ടിആർഎസിനെയും പോലുള്ള പാർട്ടികളുടെ പിന്തുണ തേടേണ്ടിവരുമെന്നുറപ്പാണ്. അത്തരമൊരു ഘട്ടത്തിൽ വിലപേശൽ രാഷ്ട്രീയത്തിന് ചന്ദ്രബാബു നായിഡുവും ചന്ദ്രശേഖര റാവുവും മുന്നിട്ടിറങ്ങുകയും ചെയ്യും. തെലങ്കാനയിൽ 17 ലോക്‌സഭാ സീറ്റുകളും ആന്ധ്ര പ്രദേശിൽ 25 ലോക്‌സഭാ സീറ്റുകളുമാണുള്ളത്.

ഇരു പാർട്ടികൾക്കും അതാത് സംസ്ഥാനങ്ങളിലുള്ള വോരോട്ടം പരിഗണിക്കുമ്പോൾ അവർ അടുത്ത കേന്ദ്രസർക്കാർ രൂപവത്കരണത്തിൽ നിർണായകമാവുകയും ചെയ്യും. കർണാടകത്തിൽ ജനതാദളും കോൺ്ഗ്രസ്സിന് തിരഞ്ഞെടുപ്പിൽ വലിയ തുണയാകും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP