Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി സ്ത്രീകൾക്കും പുരുഷന്മാർക്കും കോൺഗ്രസിൽ തുല്യ പദവി; ഒരേ യോഗ്യതയുള്ള രണ്ട് പേരെത്തിയാൽ സ്ത്രീകൾക്ക് മുൻഗണന; വനിതാ സംവരണ ബില്ലിന് വേണ്ടി നിലപാട് എടുക്കും; വിജയിച്ച വനിതാ പ്രതിനിധികൾക്കെല്ലാം വീണ്ടും സീറ്റ് നൽകും; തെരഞ്ഞെടുപ്പ് ആലോചന സമിതികളിലും സ്ത്രീകൾ; ആർ എസ് എസിന്റെ സ്ത്രീ വിരുദ്ധ മുഖം ഉയർത്തി സത്രീകളെ മുമ്പിൽ നിർത്താൻ ഉറച്ച് രാഹുൽ ഗാന്ധി

ഇനി സ്ത്രീകൾക്കും പുരുഷന്മാർക്കും കോൺഗ്രസിൽ തുല്യ പദവി; ഒരേ യോഗ്യതയുള്ള രണ്ട് പേരെത്തിയാൽ സ്ത്രീകൾക്ക് മുൻഗണന; വനിതാ സംവരണ ബില്ലിന് വേണ്ടി നിലപാട് എടുക്കും; വിജയിച്ച വനിതാ പ്രതിനിധികൾക്കെല്ലാം വീണ്ടും സീറ്റ് നൽകും; തെരഞ്ഞെടുപ്പ് ആലോചന സമിതികളിലും സ്ത്രീകൾ; ആർ എസ് എസിന്റെ സ്ത്രീ വിരുദ്ധ മുഖം ഉയർത്തി സത്രീകളെ മുമ്പിൽ നിർത്താൻ ഉറച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആർ എസ് എസ് ശാഖയിൽ സ്ത്രീകൾ എത്താറില്ല. പുരുഷന്മാർക്ക വേണ്ടിയാണ് ശാഖകൾ. അതുകൊണ്ട് തന്നെ സംഘപരിവാറിനെ സ്ത്രീ വിരുദ്ധ സംഘടനയായി ഉയർത്തിക്കാട്ടുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. കുറച്ചു കാലം മുമ്പ് തന്നെ ഈ ചർച്ചകൾക്ക് കോൺഗ്രസ് തുടക്കമിട്ടിരുന്നു. ഇതിന് കൂടുതൽ ഊർജ്ജം നൽകുകായാണ് രാഹുൽ ഗാന്ധി. കോൺഗ്രസിൽ സ്ത്രീ സംവരണം ഉടൻ വരുമെന്നാണ് സൂചന.

ആർഎസ്എസ് പുരുഷ മേധാവിത്വ സംഘടനയാണെന്നും കോൺഗ്രസിലെ പദവികളിൽ പകുതി സ്ത്രീകൾക്കായി നീക്കിവയ്ക്കുമെന്നും രാഹുൽ ഗാന്ധി പറയുന്നു. കോൺഗ്രസ് അധികാരത്തിലേറിയാൽ ജനപ്രതിനിധി സഭകളിൽ സ്ത്രീകൾക്കു സംവരണം ഉറപ്പാക്കുന്ന ബിൽ പാസാക്കുമെന്നും മഹിളാ കോൺഗ്രസ് സമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി. കോൺഗ്രസിൽ സ്ത്രീകൾക്കു പുരുഷന്മാർക്കൊപ്പം തുല്യപദവികൾ ഉറപ്പാക്കുകയാണു ലക്ഷ്യം. കഴിവുള്ള സ്ത്രീകളെ സംഘടനയിലും അധികാര സ്ഥാനങ്ങളിലും മുൻനിരയിലെത്തിക്കും. നേതൃപാടവത്തിൽ തുല്യ കഴിവുള്ള സ്ത്രീയും പുരുഷനുമുണ്ടെങ്കിൽ സ്ത്രീക്കു മുൻഗണന നൽകും. തിരഞ്ഞെടുപ്പുകൾ വിജയിച്ച സ്ത്രീകൾക്കു വീണ്ടും സീറ്റ് നൽകും. സാമ്പത്തികം, കാർഷികം, വിദേശകാര്യം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ അറിവുള്ളവരെ തിരഞ്ഞെടുപ്പു പ്രകടനപത്രികാ രൂപീകരണ സമിതിയിലുൾപ്പെടുത്തും.

ബിജെപിയുടെ മേൽസംഘടനയായ ആർഎസ്എസ് സ്ത്രീകൾക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചു. സംഘടനയിൽ ഒരു സ്ത്രീക്കുപോലും ഇതുവരെ പ്രവേശനം നൽകിയിട്ടില്ല. സ്ത്രീ സുരക്ഷയ്ക്കായി വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തു സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുമ്പോൾ മൗനംപാലിക്കുന്നു. യുപിയിൽ ബിജെപി എംഎൽഎ മാനഭംഗക്കേസിൽ പ്രതിയാണ്. പെൺകുട്ടിയെ പഠിപ്പിക്കൂ, പെൺകുട്ടിയെ രക്ഷിക്കൂ എന്നു മോദി പറയുന്നു. ബിജെപി എംഎൽഎയിൽ നിന്നു പെൺകുട്ടിയെ രക്ഷിക്കൂ എന്ന് അദ്ദേഹം തിരുത്തിപ്പറയണമെന്നും രാഹുൽ പരിഹസിച്ചു. സ്ത്രീ വോട്ടർമാരെ കോൺഗ്രസിനോട് അടുപ്പിക്കാനാണ് നീക്കം.

മഹിളാ കോൺഗ്രസിന്റെ ലോഗോ രാഹുൽ പ്രകാശനം ചെയ്തു. അടുത്ത വർഷം മോദി മുക്ത പാർലമെന്റ് യാഥാർഥ്യമാക്കുമെന്നു കേരളത്തെ പ്രതിനിധീകരിച്ചു പ്രസംഗിച്ച സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. മുന്മന്ത്രി പി.കെ.ജയലക്ഷ്മി ഉൾപ്പെടെ കേരളത്തിൽ നിന്നു 125 പ്രതിനിധികൾ പങ്കെടുത്തു. സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി 2019ൽ ബിജെപിയെ നേരിടുമെന്നും രാഹുൽ പറയുന്നു. ബിജെപിയെ തൂത്തെറിയണമെന്ന ജനങ്ങളുടെ ആഗ്രഹം ഞങ്ങൾ യാഥാർഥ്യമാക്കുമെന്നാണ് രാഹുലിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP