Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ ചുടുരക്തം കൊണ്ട് അച്ഛൻ ഗുരുതി കൊടുക്കുന്നത് കണ്ട് വളർന്ന ബാല്യം; അതീന്ദ്രീയനാകാൻ നഗ്‌നനായി വനത്തിൽ തപസ്സനുഷ്ഠിച്ച യൗവ്വനം; പത്താം ക്ലാസ്സിൽ തോറ്റപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചത് അത്ഭുത സിദ്ധികൾ സ്വന്തമാക്കാൻ; പൂജകളിൽ സാമ്പത്തിക മോഹം കണ്ടപ്പോൾ ഗുരുവിന്റെ കൊലപാതകിയായി; കമ്പകക്കാനത്തെ വില്ലൻ കൊരങ്ങാട്ടി നൂറാംകര കോളനിയിലെ 'മഹർഷി'യുടെ മകൻ; സുന്ദരനായ അനീഷിനെ ദുർമന്ത്രവാദിയാക്കിയ കഥ

മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ ചുടുരക്തം കൊണ്ട് അച്ഛൻ ഗുരുതി കൊടുക്കുന്നത് കണ്ട് വളർന്ന ബാല്യം; അതീന്ദ്രീയനാകാൻ നഗ്‌നനായി വനത്തിൽ തപസ്സനുഷ്ഠിച്ച യൗവ്വനം; പത്താം ക്ലാസ്സിൽ തോറ്റപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചത് അത്ഭുത സിദ്ധികൾ സ്വന്തമാക്കാൻ; പൂജകളിൽ സാമ്പത്തിക മോഹം കണ്ടപ്പോൾ ഗുരുവിന്റെ കൊലപാതകിയായി; കമ്പകക്കാനത്തെ വില്ലൻ കൊരങ്ങാട്ടി നൂറാംകര കോളനിയിലെ 'മഹർഷി'യുടെ മകൻ; സുന്ദരനായ അനീഷിനെ ദുർമന്ത്രവാദിയാക്കിയ കഥ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ പിതാവ് ചുടുരക്തം കൊണ്ട് ഗുരുതി നടത്തുന്നത് കണ്ട് വളർന്ന ബാല്യം. അത്ഭുതസിദ്ധികളേക്കുറിച്ചുള്ള കഥകൾ ഹരം പകർന്ന കൗമാരം. അതീന്ദ്രീയ ശക്തികൾ സ്വന്തമാക്കാൻ നഗ്‌നനായി വനത്തിൽ തപസ്സനുഷ്ഠിച്ച യൗവ്വനം. കൊല്ലപ്പെട്ട ദുർമന്ത്രവാദി കൃഷ്ണനോടൊപ്പം ചേർന്ന് പൂജാകർമ്മങ്ങൾ പഠിച്ചതോടെ ഇഷ്ടദൈവങ്ങളോടുള്ള അടുപ്പംകൂടി. പൂജകളിൽ നിന്നും ഗുരു സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായി തിരിച്ചറിഞ്ഞപ്പോൾ ആവഴിക്ക് സ്വന്തം നിലയിലും നീക്കം.

പരീക്ഷണം വീട്ടിലും പണിക്ക് പോകുന്ന വീടുകളിലും. ആഗ്രഹിച്ചത് ചുരുങ്ങിയ കാലം കൊണ്ട് കോടി പതിയാവാൻ. കമ്പകക്കാനം കൂട്ടകൊലയുടെ മുഖ്യസൂത്രധാരൻ അടിമാലി സ്വദേശി അനീഷിന്റെ ഭൂതകാലത്തെക്കുറിച്ച് നാട്ടുകാർക്കിടയിൽ ഏറെ പ്രചരിച്ചിട്ടുള്ള വിവരങ്ങൾ ഇങ്ങിനെ. ആദിവാസികളിലെ ഉള്ളാടർ വിഭാഗത്തിൽപ്പെട്ട അനീഷ് അടിമാലി കൊരങ്ങാട്ടി നൂറാംകര കോളനിയിലാണ് താമസിച്ചുവന്നിരുന്നത്. കോളനിവാസികൾക്കിടയിൽ മഹർഷി എന്നറിയപ്പെട്ടിരുന്ന പിതാവ് കുട്ടി വീട്ടിൽ വച്ചാരാധന നടത്തുന്ന ആളായിരുന്നു.പ്രത്യേക ദിവസങ്ങളിൽ പിതാവ് മലദൈവങ്ങളുടെ പ്രീതിക്കായി വീട്ടിൽ പൂജകൾ നടത്തുന്നത് അനീഷ് ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു.

പൂജയ്ക്കൊടുവിൽ കോഴിയെയും ആടിനെയും മറ്റും അറുത്ത് മൂർത്തികളെ ആവാഹിച്ചിട്ടുള്ള ശിലകളിൽ കൂട്ടി രക്തമൊഴുക്കുന്നത് അനീഷ് പലവട്ടം കണ്ടുനിന്നിട്ടുണ്ട്. കൂട്ടി വീട്ടിൽ പൂജകർമ്മങ്ങൾ നടത്താറുണ്ടെങ്കിലും ഇതിനായി പുറത്തുപോയതായി നാട്ടുകാർക്ക് വിവരമില്ല. പത്താംക്ലാസ്സിൽ തോറ്റപ്പോൾ പഠിത്തം നിർത്തിയ അനീഷ് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് അത്ഭുത സിദ്ധികൾ സ്വന്തമാക്കാനായിരുന്നെന്നാണ് കോളനിക്കാരിൽ ഒരു വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. ഈ കാലയളവിൽ സമീപത്തെ വനത്തിൽ ഒരു മരച്ചുവട്ടിൽ നഗ്‌നനായിരുന്ന് മന്ത്രം ജപിക്കുന്ന അനീഷിനെ തങ്ങൾ പലവട്ടം കണ്ടിട്ടുണ്ടെന്നും ഇക്കൂട്ടർ വ്യക്തമാക്കുന്നു.

അത്ഭുത സിദ്ധികളെക്കുറിച്ചുള്ള കേട്ടറിവുകളിൽ ഏറെ ആകൃഷ്ടനായിരുന്ന അനീഷ് ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി സുഹൃത്തായ ലിബീഷ് വഴി കൃഷ്ണനെ സമീപിച്ചെന്നും താമസിയാതെ ഇയാൾ കൃഷ്ണന്റെ ശിഷ്യനായി മാറിയെന്നുമാണ് നാട്ടുകാരുടെ അനുമാനം. വീട്ടിൽ നിന്നും യമഹ ആർ എക്സ് 100 ബൈക്കുമായി ഇറങ്ങുന്ന അനീഷ് കമ്പകക്കാനത്തെത്തി കൃഷ്ണനെ നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കുകയും പൂജകളിൽ പരികർമ്മിയായി പങ്കെടുക്കുകയും ചെയ്തിരുന്നു.

നാല് വർഷത്തോളം ഇരുവരും സൗഹൃദത്തിലായിരുന്നെന്നും സ്വന്തം നിലയിൽ ചെയ്യുന്ന പൂജകൾക്ക് ഫലസിദ്ധി ലഭിക്കുന്നില്ലന്ന് കണ്ട അനീഷ് ജോത്സ്യന്മാരെക്കണ്ട് കാരണം തിരക്കിയെന്നും കൃഷ്ണനാണ് ഇതിന് കാരണം എന്ന് തിരിച്ചറിഞ്ഞതോടെ ഇവർ ശത്രുക്കളായി എന്നുമാണ് പൊലീസ് ഭാഷ്യം. ഇന്നലെ രാത്രി നേര്യമംഗത്ത് ആളില്ലാത്ത വീട്ടിൽ നിന്നും നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറിയ അനീഷിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി തൊടുപുഴ തെക്കുംഭാഗം സ്വദേശി ലിബീഷിനെ ഒപ്പമിരുത്തിയും അനീഷിൽ നിന്നും പൊലീസ് വീവരങ്ങൾ ശേഖരിക്കുന്നുണ്ടൈന്നാണ് സൂചന. കമ്പക കാനം കൂട്ട?ക്കൊലക്കേസിലെ ഒന്നാം പ്രതി അനിഷ് അറസ്റ്റിൽ. നേര്യമംഗലത്ത് വച്ചാണ് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യൻ കൂടിയായ അനീഷ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരിക്കുകയാണ്. കൃഷ്ണന്റെ മന്ത്രസിദ്ധി കൈവശ?പ്പെടുത്താനായിരുന്നു കൊലപാതകം.

കഴിഞ്ഞയാഴ്ചയായിരുന്നു തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം കമ്പകക്കാനത്ത് ദുർമന്ത്രവാദത്തിന്റെ പേരിൽ നാലംഗ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തിയത്.കൃഷ്ണൻ, സുശീല, മക്കളായ ആർഷ, അർജൂൻ എന്നിവരെയാണ് അനീഷും ലിബീഷും ചേർന്ന് കൊലപ്പെടുത്തിയത്. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും. ഞായറാഴ്ച കൊല ചെയ്ത ശേഷം തിങ്കളാഴ്ചയാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടിയത്. ഞായറാഴ്ച രാത്രിയോടെ വീട്ടിലെത്തിയ സംഘം വീട്ടിലെ ആടിനെ ഉപദ്രവിച്ചു. ആടിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ആദ്യം ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്‌ത്തി. അതിന് ശേഷം പിന്നാലെയെത്തിയ മറ്റുള്ളവരെയും തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. കൊരങ്ങാട്ടിക്കു സമീപം നൂറാംകരയിലേക്കുള്ള വഴിയിൽ പിതാവ് കോളംകുടിയിൽ കുട്ടിയോടും മാതാവിനോടുമൊപ്പമാണ് അനീഷ് താമസിച്ചിരുന്നത്.

ലിബീഷിനെ പിടിക്കാൻ കഴിഞ്ഞെങ്കിലും അനീഷിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ വെറും 200 രൂപ മാത്രം കൈവശമുള്ള ഇയാൾക്ക് നാടുവിട്ടു പോകാൻ കഴിയില്ലെന്ന് ഉറപ്പാക്കിയായിരുന്നു പൊലീസിന്റെ അന്വേഷണം. രണ്ടുദിവസമായി കൊരങ്ങാട്ടി, മാങ്കുളം, പ്ലാമലക്കുടി മേഖലകളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്ലാമലക്കുടിക്കു സമീപം ആനക്കാടിനടുത്തായി അനീഷിന്റെ കുടുംബത്തിനുണ്ടായിരുന്ന കൃഷിഭൂമിയടക്കം പൊലീസ് നിരീക്ഷിച്ചിരുന്നു. മൊെബെൽ ഫോൺ ഉപേക്ഷിച്ചാണ് അനീഷ് കടന്നു കളഞ്ഞത്. അതിനാൽ പിടികൂടാൻ പൊലീസിന് അൽപ്പം ബുദ്ധിമുട്ടേണ്ടിയും വന്നിരുന്നു. സംഭവങ്ങൾ പുറംലോകം അറിഞ്ഞതിന്റെ പിറ്റേന്നാണു കൊരങ്ങാട്ടിയിലെ ഇയാളുടെ വീട്ടിൽ പൂജ നടത്തിയത്. പിടിയിലായ ലിബീഷും പൂജയിൽ പങ്കെടുത്തിരുന്നു. കൊലപാതകക്കേസിൽ പിടിയിലാകാതിരിക്കാനായിരുന്നു പ്രത്യേക പൂജ സംഘടിപ്പിച്ചത്.

കൊലപാതകം നടന്ന ദിവസം െടെൽ ജോലിക്കെന്നു പറഞ്ഞാണു വിട്ടിൽനിന്നും പോയത്. പിറ്റേന്നും ഇയാൾ വീട്ടിൽ വരാതിരുന്നതിനാലാണ് പൊലീസിനു തെളിവുകളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിഞ്ഞത്. കൊലപാതകത്തിനുശേഷം കൊരങ്ങാട്ടിയിലേക്കു വന്നതിനെത്തുടർന്നു ബിനീഷിൽ നിന്നും തൊടുപുഴയിൽ അടിയുണ്ടായതായി വിവരം ചോർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP