Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മരിച്ചയാളിനെപ്പറ്റി നല്ലതു പറയാൻ വേണ്ടീട്ടാ.. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങൾ പറയാമോ? കരുണാനിധിയെ ട്വീറ്റിലുടെ അപമാനിച്ച അവഹേളിച്ച് ടിജി മോഹൻദാസിന് പൊങ്കാല; സംഘികളെ ദ്രാവിഡ മണ്ണിൽ കാലുകുത്താൻ സമ്മതിച്ചില്ലയെന്നതാണ് അദ്ദേഹം ചെയ്ത ഏറ്റവും നല്ലകാര്യമെന്ന് സൈബർ ആക്റ്റിവിസ്റ്റുകളുടെ മറുപടി

'മരിച്ചയാളിനെപ്പറ്റി നല്ലതു പറയാൻ വേണ്ടീട്ടാ.. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങൾ പറയാമോ? കരുണാനിധിയെ ട്വീറ്റിലുടെ അപമാനിച്ച അവഹേളിച്ച് ടിജി മോഹൻദാസിന് പൊങ്കാല; സംഘികളെ ദ്രാവിഡ മണ്ണിൽ കാലുകുത്താൻ സമ്മതിച്ചില്ലയെന്നതാണ് അദ്ദേഹം ചെയ്ത ഏറ്റവും നല്ലകാര്യമെന്ന് സൈബർ ആക്റ്റിവിസ്റ്റുകളുടെ മറുപടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധിക്ക് അനുശോചനം അറിയിക്കുന്നതിന് പകരം അവഹേളിച്ച് കൊണ്ട് ട്വിറ്ററിൽ പോസ്റ്റിട്ട ബിജെപി ഇന്റലക്ച്വൽ സെൽ തലവൻ ടി.ജി മോഹൻദാസിന് സോഷ്യൽ മീഡിയയുടെ പൊങ്കാല.' മരിച്ചയാളിനെപ്പറ്റി നല്ലതു പറയാൻ വേണ്ടീട്ടാ.. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങൾ പറയാമോ' എന്നായിരുന്നു കരുണാനിധിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ടി.ജി മോഹൻദാസിന്റെ ട്വീറ്റ്.

'സംഘപരിവാറിനെ ദ്രാവിഡ മണ്ണിൽ കാലുകുത്താൻ സമ്മതിച്ചില്ലയെന്നതാണ് അദ്ദേഹം ചെയ്ത ഏറ്റവും നല്ലകാര്യം' എന്നു മറുപടി നൽകിക്കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഭൂരിപക്ഷവും മുന്നോട്ടുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ആളുകൾ കരുണാനിധിയുടെ വേർപാട് രാജ്യത്തിന് തീരാ നഷ്ടമെന്ന് അനുശോചിച്ചതിന് പിന്നാലെയാണ് മോഹൻദാസിന്റെ ട്വീറ്റ് വന്നത്.

മോഹൻദാസിന്റെ പരിഹാസത്തിന് തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ച കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തെപ്പറ്റി പറഞ്ഞ് മറുപടികൾ ട്വീറ്റിന് താഴെ നിറഞ്ഞിട്ടുണ്ട്. കർഷകർക്ക് സൗജന്യ വൈദ്യുതി അനുവദിച്ചതു മുതൽ കരുണാനിധി ചെയ്ത ഒരോ കാര്യങ്ങളും എണ്ണിപ്പറഞ്ഞാണ് മറുപടി. സംഘപരിവാറിനെ തമിഴ്‌നാട്ടിൽ കാല് കുത്തിച്ചില്ല എന്നത് തന്നെയാണ് കരുണാനിധി ചെയ്ത ഏറ്റവും വലിയ കാര്യമെന്നും ടിജി മോഹൻദാസിന് മറുപടിയായി വന്നിട്ടുണ്ട്. ട്രോൾ ഗ്രൂപ്പുകളടക്കം ബിജെപി നേതാവിന്റെ പരാമർശത്തിന് ചുട്ടമറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.

മോഹൻദാസിന് അഡ്വ. ജഹാംഗീർ നൽകിയ മറുപടി.

'1) തന്റെ ചാണക സംഘങ്ങളെ ദ്രാവിഡ മണ്ണിൽ കാലുകുത്താൻ സമ്മതിച്ചില്ല.
2) സവർണ്ണ ബ്രാഹ്മണ്യ രാഷ്ട്രീയത്തിന് തമിഴ്മണ്ണിൽ വിത്തിറക്കാൻ പോലും അവസരം നൽകിയില്ല.
3) ന്യൂനപക്ഷ -ദളിത് വേട്ടയ്ക്കോ വംശഹത്യക്കോ ഒരിക്കൽപ്പോലും തമിഴ് മണ്ണിൽ ചോര ചിന്താൻ അവസരം നൽകിയില്ല...!
മതിയോടോ വിഷജന്തു!'

മറ്റൊരു പ്രതികരണം ഇങ്ങനെ:

'1 . സംഘികളെ നാലയലത്ത് അടുപ്പിച്ചില്ല .
2 . ആൾ ദൈവങ്ങൾക്ക് മുൻപിൽ മുട്ട് മടക്കിയില്ല
3 . സംഘികളെ പോലെ അല്ല . നന്നായി എഴുതും, വായിക്കും ............
പോരെ '

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP