Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കലൈഞ്ജർ തമിഴകത്തിന് ഇനി കണ്ണീരോർമ്മ; സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷിയായി ജനസാഗരം; രാജാജി ഹാളിൽ നിന്നും വിലാപയാത്രയിൽ മറീനയിലേക്ക് അനുഗമിച്ചത് ജനലക്ഷങ്ങൾ; അന്ത്യ വിശ്രമം അണ്ണാ സ്മാരകത്തിന് സമീപം; അന്ത്യോപചാരമർപ്പിച്ച് ബന്ധുക്കൾ; കണ്ണീരണിഞ്ഞ് മകൻ എം.കെ സ്റ്റാലിൻ; പൊട്ടിക്കരഞ്ഞ് പതിനായിരകണക്കിന് അണികൾ; പൊതുദർശനത്തിലെ തിക്കിലും തിരക്കിലും മരിച്ചത് മൂന്ന് പേർ; തമിഴകത്ത് അതിവൈകാരിക രംഗങ്ങൾ

കലൈഞ്ജർ തമിഴകത്തിന് ഇനി കണ്ണീരോർമ്മ; സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷിയായി ജനസാഗരം; രാജാജി ഹാളിൽ നിന്നും വിലാപയാത്രയിൽ മറീനയിലേക്ക് അനുഗമിച്ചത് ജനലക്ഷങ്ങൾ; അന്ത്യ വിശ്രമം അണ്ണാ സ്മാരകത്തിന് സമീപം; അന്ത്യോപചാരമർപ്പിച്ച് ബന്ധുക്കൾ; കണ്ണീരണിഞ്ഞ് മകൻ എം.കെ സ്റ്റാലിൻ; പൊട്ടിക്കരഞ്ഞ് പതിനായിരകണക്കിന് അണികൾ; പൊതുദർശനത്തിലെ തിക്കിലും തിരക്കിലും മരിച്ചത് മൂന്ന് പേർ; തമിഴകത്ത് അതിവൈകാരിക രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കലൈഞ്ജർക്ക് തമിഴകം വിട നൽകി. ദ്രാവിഡ രാഷ്ട്രീയകുലപതിയും മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിക്ക് മറീന ബീച്ചിൽ അണ്ണാദുരൈക്ക് സമീപത്താണ് അന്ത്യവിശ്രമം.കരുണാനിധിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീന ബിച്ചിലെത്തിയതിന് പിന്നാലെ സംസ്‌കാര ചടങ്ങുകൾക്ക് തുടക്കമായത്. മറീന ബീച്ചിൽ അണ്ണാദുരൈ അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടടുത്ത് തന്നെയാണ് കലൈഞ്ജർക്കും അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്.

വൈകുന്നേരം ഏഴ്മണിയോടെ ബന്ധുക്കളും മറ്റും അന്തോയോപചാരമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം പ്രത്യേകം തയ്യാറാക്കിയ കുഴിമാടത്തിലേക്ക് എടുത്തത്. ശവസംകാരചടങ്ങിനിടയിൽ മകന് എംകെ സ്റ്റാലിന്റെ കണ്ണുകൾ ഈറനണിഞ്ഞു.

വിലാപയാത്ര കടന്നുപോയ വഴിയരികിൽ വൻജനാവലിയാണ് കാത്തുനിന്നത്. തങ്ങളുടെ പ്രിയപ്പെട്ട കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി ആയിരങ്ങളാണ് മൃതദേഹം പൊതുദർശനത്തിന് വച്ച രാജാജി ഹാളിലേക്കും പകൽ മുഴുവൻ ഒഴുകിയെത്തിയത്. മൃതദേഹം മറീന ബീച്ചിലെത്തിയതോടെ അക്ഷരാർഥത്തിൽ കണ്ണീരലയായി മാറുകയായിരുന്നു.

രാജാജി ഹാളിൽ നിന്നുള്ള വിലാപയാത്ര മറീന ബീച്ചിലെത്തുന്നത് വരെ പതിനായിരങ്ങളാണ് വിലാപയാത്രയിൽ അനുഗമിച്ചത്.അവസാനമായി പ്രിയ നേതാവിനെ ഒന്നു കാണാൻ ജനസാഗരമാണ് മരീന ബീച്ചിൽ. തിക്കും തിരക്കും നിയന്ത്രിക്കാൻ കേന്ദ്ര സേനയും രംഗത്തുണ്ട്.മക്കളും മരുമക്കളും ചെറുമക്കളുമടങ്ങിയ കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും അന്ത്യോപചാരമർപ്പിച്ചു.സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.തമിഴ് സിനിമ രാഷ്ട്രീയ മേഖലകളിലെ നിരവധിപേരാണ് കരുണാനിധിക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.

കലൈജ്ഞർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലർച്ചെ മുതലേ പ്രവർത്തകരുടെയും നേതാക്കളുടെയും പ്രവാഹമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.ടി.വി.ദിനകരൻ, ഉമ്മൻ ചാണ്ടി, കമൽഹാസൻ, ദീപ ജയകുമാർ തുടങ്ങി ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു.

പൊലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങൾ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മൃതദേഹം പൊതുദർശനത്തിനുവച്ച രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേർ മരിച്ചു. 33 പേർക്കു പരുക്കേറ്റു. എല്ലാവരും സംയമനം പാലിക്കണമെന്ന് ഈ ഘട്ടത്തിൽ സ്റ്റാലിൻ മൈക്കിലൂടെ ആവശ്യപ്പെട്ടു. 'ഞാൻ നിങ്ങളുടെ കാലുപിടിക്കാം. ആരും തിക്കും തിരക്കും കൂട്ടരുത്. അധികാരത്തിലുള്ളവർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്' - അദ്ദേഹം കുറ്റപ്പെടുത്തി

കലൈഞ്ജറുടെ മൃതദേഹം മറീന ബീച്ചിൽ സംസ്‌കരിക്കുന്നതിന് സർക്കാർ അനുമതി നിഷേധിച്ചത് പ്രതിധേഷത്തിന് ഇടയാക്കിയിരുന്നു. ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയിൽ തന്നെയാവുമെന്ന് ഉറപ്പായത്.

മറീനയിൽ സംസ്‌കാരസ്ഥലം അനുവദിക്കുന്നതിനെ എതിർത്ത സർക്കാർ വാദങ്ങൾ കോടതി തള്ളിയിരുന്നു. അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്. ഹൈക്കോടതി തീരുമാനത്തെ ഡിഎംകെ സ്വാഗതം ചെയ്തു. വിധിയറിഞ്ഞ് കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിൻ വിതുമ്പിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP