Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുഴവെള്ളം വീട്ടിലേക്ക് കരകവിഞ്ഞൊഴുകി വീട് മുങ്ങി; പരിഭ്രാന്തനായ ഗൃഹനാഥൻ ഹൃദയാഘാതത്താൽ മരിച്ചു

പുഴവെള്ളം വീട്ടിലേക്ക് കരകവിഞ്ഞൊഴുകി വീട് മുങ്ങി; പരിഭ്രാന്തനായ ഗൃഹനാഥൻ ഹൃദയാഘാതത്താൽ മരിച്ചു

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം: കനത്ത മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയതു കണ്ടുള്ള പരിഭ്രാന്തിയിൽ ഹൃദയാഘാതമുണ്ടായി ഗൃഹനാഥൻ മരിച്ചു. കോതമംഗലം മണികണ്ഠംചാൽ തളികപ്പറമ്പിൽ വർഗീസ് (50) ആണു മരിച്ചത്. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്ന് ബുധനാഴ്ച രാത്രി എട്ടോടെ വർഗീസിന്റെ വീട്ടിലും വെള്ളം കയറുകയായിരുന്നു. വെള്ളം ഉയർന്നുവരുന്നതു കണ്ടപ്പോഴാണു വർഗീസിനു ഹൃദയാഘാതമുണ്ടായതെന്നു നാട്ടുകാർ പറഞ്ഞു.

ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതിനാൽ അതിനു സാധിച്ചില്ല. താമസിയാതെ മരണം സംഭവിച്ചു. വീട്ടിൽ വെള്ളം കയറിയതിനാൽ മൃതദേഹം പിന്നീടു മണികണ്ഠംചാൽ സെന്റ് മേരീസ് പള്ളിയിലേക്കു മാറ്റി. ഭാര്യ: സാറാമ്മ. മക്കളില്ലാത്ത ഇവർ തനിച്ചായിരുന്നു താമസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP