Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സാപ്പിൽ സന്ദേശങ്ങൾ ഇനി അധികമാളുകൾക്ക് ഫോർവാർഡ് ചെയ്യാൻ പറ്റില്ല; ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരേ സമയം ഇനി അഞ്ച് പേർക്ക് മാത്രമേ സന്ദേശം ഫോർവാർഡ് ചെയ്യാൻ സാധിക്കൂ; പുതിയ നീക്കം വ്യാജ വാർത്തകളും സന്ദേശങ്ങളും തടയാൻ

വാട്‌സാപ്പിൽ സന്ദേശങ്ങൾ ഇനി അധികമാളുകൾക്ക് ഫോർവാർഡ് ചെയ്യാൻ പറ്റില്ല;  ഇന്ത്യൻ ഉപഭോക്താക്കൾക്ക്  ഒരേ സമയം ഇനി അഞ്ച് പേർക്ക് മാത്രമേ സന്ദേശം ഫോർവാർഡ് ചെയ്യാൻ സാധിക്കൂ; പുതിയ നീക്കം വ്യാജ വാർത്തകളും സന്ദേശങ്ങളും തടയാൻ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: വാട്‌സാപ്പിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ആൾക്കൂട്ട മർദ്ദനം വരെ നടന്ന സാഹചര്യത്തിൽ ഇത് തടയാൻ നടപടിയുമായി കമ്പനി അധികൃതർ. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഒരേ സമയം അഞ്ച് പേർക്ക് മാത്രമേ സന്ദേശങ്ങൾ ഫോർവാർഡ് ചെയ്യാൻ സാധിക്കൂ. പുതിയ നിയമം ഇന്ത്യയിലെ 200 മില്യൺ ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. കഴിഞ്ഞ മാസമാണ് വാട്‌സാപ്പ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.

നിങ്ങൾ സൃഷ്ടിച്ചതല്ലാത്ത സന്ദേശങ്ങൾ ഫോർവാർഡ് ചെയ്യുന്ന സന്ദർഭങ്ങളിൽ വസ്തുതകൾ കൃത്യമായി പരിശോധിക്കണമെന്നും വാട്‌സാപ്പ് മുന്നറിയിപ്പ് ഇറക്കിയിരുന്നു. ഒരേ സമയം ആറാമത് ഒരാൾക്ക് സന്ദേശമയയ്ക്കാൻ ശ്രമിച്ചാൽ വാട്‌സാപ്പിൽ നിന്നും മുന്നറിയിപ്പ് എത്തും. എന്നാൽ അഞ്ചു പേരെന്ന കണക്കിൽ എത്ര തവണ വേണമെങ്കിലും സന്ദേശങ്ങൾ അയയ്ക്കാമെന്നാണ് വിവരം. ഒരേ സമയം കൂട്ടത്തോടെ സന്ദേശങ്ങൾ അയയ്ക്കുന്നത് തടയാനാണ് പുതിയ നടപടി.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വാട്‌സാപ്പ് വഴി ആളുകൾ ഏറ്റവും കൂടുതൽ സന്ദേശങ്ങൾ ഫോർവാർഡ് ചെയ്യുന്നത് ഇന്ത്യയിലാണ്.കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് ആരോപിച്ച് വാട്‌സാപ്പ് വഴി വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടർന്ന് രാജ്യത്ത് പല സംസ്ഥാനങ്ങളിലായി 22 പേർ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP