Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഫലമായി വൻതുക ഓഫർചെയ്‌തെങ്കിലും കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന കാരണത്താൽ അവസരം വേണ്ടെന്ന് വച്ച് സായ് പല്ലവി; പണമല്ല കഥാപാത്രമാണ് മുഖ്യമെന്ന് മലയാളികളുടെ പ്രിയപ്പെട്ട നടി

പ്രതിഫലമായി വൻതുക ഓഫർചെയ്‌തെങ്കിലും കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന കാരണത്താൽ അവസരം വേണ്ടെന്ന് വച്ച് സായ് പല്ലവി; പണമല്ല കഥാപാത്രമാണ് മുഖ്യമെന്ന്  മലയാളികളുടെ പ്രിയപ്പെട്ട നടി

ൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നായികയാണ് സായ് പല്ലവി. പ്രേമത്തിലെ മലർ മിസ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ തെലുങ്കിലും തമിഴിലും സായിയെ തേടി നിരവധി അവസരങ്ങൾ വന്നു. അവസരങ്ങൾ ഏറെ ഉള്ളതുകൊണ്ട് തന്നെ വിവാദങ്ങളുടെ തോഴിയുമാണ് നടി. ഏറ്റവുമൊടുവിലായി തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനാകുന്ന ചിത്രത്തിലേക്ക് നായികാ കഥാപാത്രമാകാനുള്ള ക്ഷണം സായ് നിഷേധിച്ചതാണ് വാർത്തകളിൽ നിറയുന്നത്. എന്നാൽ ഇതിന് പിന്നിലെ കാരണമാകുന്നത് മറ്റു നടിമാർക്ക് പോലും മാതൃകയാക്കുവുന്ന കാര്യമാണ് താനും.

വെറുതേ ഒരു സിനിമയിൽ വന്നു പോകാനും നായകന്റെ നിഴലായ നായികയാകാനും താൻ ഒരുക്കമല്ലെന്നാണ് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ സായ് പല്ലവി പ്രഖ്യാപിക്കുന്നത്. പുതിയതായി എത്തിയ ചിത്രത്തിലും തന്റെ കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന കാരണത്താൽ താരം ഈ അവസരം വേണ്ടെന്നു വച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഒരു കൊമേഴ്സ്യൽ എന്റർടെയ്നറായി ഒരുക്കുന്ന ചിത്രത്തിനായി സായ്ക്ക് വലിയ തുക പ്രതിഫലം ഓഫർ ചെയ്തിരുന്നുവത്രേ. എന്നാൽ കഥാപാത്രത്തിന് പ്രാമുഖ്യം നല്കി അത് ഉപേക്ഷിക്കുകയായിരുന്നു.

ചിയാൻ വിക്രമിന്റെ മകൻ ധ്രുവിനൊപ്പം സായ് പല്ലവി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുമെന്ന് പുതിയ വാർത്തകൾ ഇതിനൊപ്പം പുറത്ത് വരുന്നുണ്ട്. തിരക്കഥ താരത്തിന് ഇഷ്ടമായെന്നും എന്നാൽ ഔദ്യോഗികമായി കരാറിൽ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്നുമാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ശേഖർ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP