Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുൽഖറിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാൻ ആദ്യ നാല് ദിന കളക്ഷനിലൂടെ നേടിയത് 8.85 കോടി; ഐശ്വര്യ ചിത്രം ഫന്നെ ഖാനെ കടത്തി വെട്ടിയ സന്തോഷത്തിൽ ദുൽഖർ ആരാധകർ

ദുൽഖറിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാൻ ആദ്യ നാല് ദിന കളക്ഷനിലൂടെ നേടിയത് 8.85 കോടി; ഐശ്വര്യ ചിത്രം ഫന്നെ ഖാനെ കടത്തി വെട്ടിയ സന്തോഷത്തിൽ ദുൽഖർ ആരാധകർ

ബോളിവുഡിലെ ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 'കർവാൻ'. ദുൽഖറിന്റെ അന്യ ഭാഷാ ചിത്രം എന്ന നിലയിൽ കേരളത്തിലും വൻ വരവേൽപ്പാണ് കർവാന് ലഭിച്ചത്. കോമഡി, ഫാമിലി എന്നിയ്വ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു റോഡ് മൂവിയായി ഒരുക്കിയിരിക്കുന്ന ചിത്രം റീലിസ് ചെയ്ത് ഒരാഴ്‌ച്ച എത്തുമ്പോൾ ഇതുവരെ നേടിയത് 8.85 കോടിയാണ്. കർവാനൊപ്പം പ്രദർശനത്തിനെത്തിയ മറ്റ് ചിത്രങ്ങളുടെ കളക്ഷനേക്കാൾ മുമ്പിലാണ് ഇതെന്നത് ദുൽഖർ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.

മൂന്ന് ബോളിവുഡ് ചിത്രങ്ങളാണ് കഴിഞ്ഞ വാരം തീയേറ്ററുകളിലെത്തിയത്. ഐശ്വര്യ റായ്‌യും അനിൽ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മ്യൂസിക്കൽ കോമഡി ചിത്രം ഫന്നേ ഖാൻ, റിഷി കപൂറും തപ്‌സി പന്നുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവ് സിൻഹ ചിത്രം മുൾക്, ഒപ്പം മലയാളികളുടെ പ്രിയതാരം ദുൽഖറിന്റെ ബോളിവുഡ് എൻട്രി കർവാനും. 

മറ്റ് രണ്ട് ചിത്രങ്ങളുടെ ആദ്യ നാല് ദിനങ്ങളിലെ കളക്ഷനുകളിൽ ഫന്നേ ഖാൻ
7.50 കോടിയും, മുൾക് 7.95 കോടിയുമാണ് നേടിയത്.1.50 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ലഭിച്ചത്, എന്നാൽ രണ്ടാം ദിവസം ആദ്യ ദിനത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കർവാന് സാധിച്ചു. 2.75 കോടിയാണ് ലഭിച്ചത്.

ആകർഷ് ഖുറാനയാണ് കർവാന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോളോയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. അവിനാഷ് അരുനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജയ് ശർമ്മയാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക് ഖുഹാദ്, അനുരാഗ് സൈക്കിയാ, ഇമാദ് ഷാ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇഷ്‌ക മൂവിസിന്റെയും ആർ.എസ്.വി.പി മൂവീസിന്റെയും ബാനറിൽ റോണി സ്‌ക്രിവാലയുണ് പ്രീതി രതി ഗുപ്തയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP