Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ചിട്ട് ഒരാഴ്‌ച്ച; യുഎഇ വിടാനുള്ള അനുമതി പത്രം ലഭിച്ചവരിൽ 221 ഇന്ത്യക്കാർ;അപേക്ഷിച്ചവരിൽ അധികവും ഗാർഹിക തൊഴിലാളികൾ; പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ യുഎഇയിൽ തുടരുന്നവർക്ക് ജോലി വാഗ്ദാനവുമായി ഇന്ത്യൻ കമ്പനികൾ

യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ചിട്ട് ഒരാഴ്‌ച്ച; യുഎഇ വിടാനുള്ള അനുമതി പത്രം ലഭിച്ചവരിൽ 221 ഇന്ത്യക്കാർ;അപേക്ഷിച്ചവരിൽ അധികവും ഗാർഹിക തൊഴിലാളികൾ; പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ യുഎഇയിൽ തുടരുന്നവർക്ക് ജോലി വാഗ്ദാനവുമായി ഇന്ത്യൻ കമ്പനികൾ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ദീർഘനാൾ അനുഭവിച്ച യാതനകൾക്ക് ശേഷം പൊതുമാപ്പ് ലഭിച്ചതിന്റെ സന്തോഷത്തിലാണിവർ. യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച് ഒരാഴ്‌ച്ച പിന്നിടുമ്പോൾ 221 ഇന്ത്യക്കാർക്കാണ് യുഎഇ വിടാനുള്ള അനുമതി പത്രം ലഭിച്ചത്. ഇവരിൽ 186 പേർ ദുബായിൽ നിന്നും 35 പേർ അബുദാബിയിൽ നിന്നും വടക്കൻ എമിറേറ്റുകളിൽ നിന്നുമാണെന്നാണ് വിവരം. ഇവിടെ നിന്നുമുള്ളവർക്ക് എമർജൻസി സർട്ടിഫിക്കറ്റുകൾ അനുവദിച്ചതായി ഇന്ത്യൻ അംബാസിഡർ നവദീപ് സിങ് സൂരി മാധ്യമപ്രവർത്തകരെ അറിയിച്ചു. ഇതിനിടെ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ യുഎഇയിൽ തുടരുന്നവർക്ക് ജോലി വാഗ്ദാനവുമായി ഇന്ത്യൻ കമ്പനികൾ സന്നധത അറിയിച്ചതും ആളുകൾക്ക് ഏറെ ആശ്വാസം നൽകിയിട്ടുണ്ട്.

അപേക്ഷ നൽകിയവരിൽ അധികവും ഗാർഹിക തൊഴിലാഴികളാണ്.അബുദാബിയുടെ ചുമതലയുള്ള കോൺസൽ എം. രാജമുരുകനും ദുബായ് ആക്ടിങ് കോൺസൽ ജനറൽ സുമതി വാസുദേവുമാണ് പൊതുമാപ്പ് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. 104 ഇ മെയിൽ അന്വേഷണങ്ങളാണ് ആദ്യ ഏഴ് ദിനം ഇന്ത്യൻ എംബസിയിൽ പൊതുമാപ്പുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. എംബസിയിൽ ഏർപ്പെടുത്തിയ കൗണ്ടറിൽ 76 പേർ നേരിട്ടെത്തി. മൊബൈൽ ഫോൺ വഴി അന്വേഷണം നടത്തിയത് 1180 പേരാണ്.

ദുബായ്, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ ആദ്യ ഏഴ് ദിനം ലഭിച്ചത് 13,060 ഓളം അന്വേഷണങ്ങളാണ്.പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ യു.എ.ഇ.യിൽ നിയമവിധേയമായി തുടരുന്നവർക്ക് ജോലി സന്നദ്ധതയറിയിച്ച് രണ്ട് ഇന്ത്യൻ കമ്പനികൾ എത്തിയതായി സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത താമസക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പൊതുമാപ്പിനപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണ്.

ഇവരിൽ യു.എ.ഇ.യിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ ജോലി നൽകാൻ സന്നദ്ധതയറിയിച്ച സ്ഥാപനങ്ങൾ ഒരുക്കമാണ്. പൊതുമാപ്പുമായി ബന്ധപ്പെട്ട് എംബസി നൽകിയ നമ്പരുകളിൽ തന്നെ ഇതിന്റെ വിശദാംശങ്ങളും ലഭിക്കും. യു.എ.ഇയിൽ പലകാരണങ്ങളാൽ നിയമപരിധിക്ക് പുറത്ത് കഴിയേണ്ടിവന്നവർക്കെല്ലാം നിയമവിധേയരായി ജീവിതമാരംഭിക്കാനുള്ള സുവർണാവസരമാണിതെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും സൂരി നിർദ്ദേശിച്ചു.

നാട്ടിലേക്ക് പോകുന്നവർക്ക് എയർ ഇന്ത്യയുമായി ചേർന്ന് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കുന്നതിനായുള്ള ശ്രമവും നടക്കുന്നുണ്ട്. വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാരെ അതത് സമയത്ത് നാട്ടിലേക്കയക്കാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നടത്തുന്ന ശ്രമഫലമായാണ് അനധികൃത താമസക്കാരിൽ ഇന്ത്യക്കാരുടെ എണ്ണം കുറക്കാനായത്. ഇന്ത്യൻ സാമൂഹികക്ഷേമനിധിയും ഇതിനായി പ്രയോജനപ്പെടുത്താറുണ്ട്. പത്ത് ലക്ഷം ദിർഹത്തോളം(ഏകദേശം1,86,90,770 രൂപ) ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെല്ലാമായി പ്രതിവർഷം ചിലവഴിക്കപ്പെടുന്നുണ്ടെന്നും സൂരി പറഞ്ഞു.

പൊതുമാപ്പ് അപേക്ഷയുമായി എത്തുന്ന ഗാർഹികതൊഴിലാളികളിൽ അധികവും യു.എ.ഇ.യിൽ സന്ദർശന വിസയിലെത്തിയ ശേഷം ഗാർഹിക തൊഴിൽ മേഖലയിലേക്ക് കടക്കുന്നവരാണ്. ഇവരിൽ പലർക്കും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ തൊഴിലുടമ നൽകാതിരിക്കുകയും പല തരം നീതിനിഷേധങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. യു.എ.ഇ. നിയമപ്രകാരം ഒരാളുടെ പാസ്‌പോർട്ട് മറ്റൊരാൾ വാങ്ങിവെക്കുന്നത് നിയമലംഘനാമാണെന്നിരിക്കെ ഇത്തരത്തിൽ നടക്കുന്നത് ചൂഷണം ചെയ്യലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP