Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ ഒരു മാസം തൊഴിൽ നഷ്ടപ്പെടുന്നത് ശരാശരി ഒരു ലക്ഷം വിദേശികൾക്ക്; വിശദമായ റിപ്പോർട്ടുമായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്; ഈ വർഷം ജനുവരി മുതൽ ജൂൺ വരെ തൊഴിൽ നഷ്ടമായത് 5.12 ലക്ഷം വിദേശികൾക്ക്

സൗദിയിൽ ഒരു മാസം തൊഴിൽ നഷ്ടപ്പെടുന്നത് ശരാശരി ഒരു ലക്ഷം വിദേശികൾക്ക്; വിശദമായ റിപ്പോർട്ടുമായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്; ഈ വർഷം ജനുവരി മുതൽ ജൂൺ വരെ തൊഴിൽ നഷ്ടമായത് 5.12 ലക്ഷം വിദേശികൾക്ക്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: പ്രവാസികൾക്ക് സങ്കടകരമായ വാർത്തയാണ് ഇപ്പോൾ സൗദിയിൽ നിന്നും പുറത്ത് വരുന്നത്. പ്രതിമാസം ഒരു ലക്ഷം വിദേശികൾക്കാണ് സൗദിയിൽ തൊഴിൽ നഷ്ടപ്പെടുന്നത്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 5.12 ലക്ഷം ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്ക് നോക്കിയാൽ ഇത് 3.13 ലക്ഷമാണ്. ഈ വർഷത്തെ ആദ്യപാദത്തിൽ 1,99,500 പേർക്കും രണ്ടാം പാദത്തിൽ 3,13,000 പേർക്കുമാണ് തൊഴിൽ നഷ്ടമായത്.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തവരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് അധികൃതർ പുറത്തുവിട്ടത്. എന്നാൽ രജിസ്ട്രേഷൻ ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലെ നൂറുകണക്കിന് ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടൊണ് വിലയിരുത്തപ്പെടുത്. കഴിഞ്ഞവർഷം 5.86 ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 18 മാസത്തിനിടെ 11 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും ഗോസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞവർഷം ഗോസിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 96.86 ലക്ഷമാണ്. എാൽ ഈ വർഷം രണ്ടാംപാദത്തെ കണക്കുകൾ പ്രകാരം ഇത് 91.29 ലക്ഷമായി കുറഞ്ഞു. വിദേശികൾക്ക് ഗണ്യമായി തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതിന് ആനുപാതികമായി സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു വർഷത്തിനിടെ 58,400 സ്വദേശി പൗരന്മാർക്ക് മാത്രമാണ് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചതെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP