Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കി അണക്കെട്ട് തുറന്നതോടെ റൺവേയിൽ വെള്ളം കയറുമെന്ന് ഭയം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1.10ന് ശേഷം വിമാനം ഇറങ്ങുന്ന താൽക്കാലികമായി നിർത്തിവെച്ചു; മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിച്ച് വിമാനത്താവള അധികൃതർ; വിമാനങ്ങൾ പുറപ്പെടുന്നതിന് തടസ്സമില്ല; ഡാം തുറന്നതോടെ ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ

ഇടുക്കി അണക്കെട്ട് തുറന്നതോടെ റൺവേയിൽ വെള്ളം കയറുമെന്ന് ഭയം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1.10ന് ശേഷം വിമാനം ഇറങ്ങുന്ന താൽക്കാലികമായി നിർത്തിവെച്ചു; മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിച്ച് വിമാനത്താവള അധികൃതർ; വിമാനങ്ങൾ പുറപ്പെടുന്നതിന് തടസ്സമില്ല; ഡാം തുറന്നതോടെ ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറന്നതോടെ ജാഗ്രത പാലിച്ച് നെടുമ്പാശ്ശേരി വിമാനത്തവളവും. ട്രയൽറണ്ണിന്റെ ഭാഗമായി ഇന്നുച്ചയ്ക്ക് 12.30 ഓടെയാണ് ചെറുതോണി ഡാമിന്റെ മുന്നാമത്തെ ഷട്ടർ തുറന്നതോടെ റൺവേയിൽ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാനായി നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങുന്നതിന് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തി. മുൻകാലങ്ങളിൽ റൺവേയിൽ വെള്ളം കയറിയ സാഹചര്യം ഉള്ളതു കൊണ്ടാണ് നടപടി. അതേസമയം നിലവിൽ വിമാനത്താവളത്തിൽ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല റൺവേയിൽ നിന്നും വിമാനങ്ങൾ പറന്നുയരുന്നതിനും തടസമില്ലെന്ന് വിമാനത്താവള കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.

ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടമലയാർ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങൽത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റൺവേയിലേക്ക് കയറുന്നതിനാലാണ് തൽക്കാലത്തേക്ക് വിമാനത്താവളം അടച്ചത്. മഴ കനക്കുന്ന അവസരങ്ങളിൽ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകൾ പണിതും നടപടികൾ സ്വീകരിച്ചിരുന്നതുകൊണ്ടാണ് ഇതുവരെ വിമാനത്താവളം അടക്കേണ്ടി വരാതിരുന്നത്. നേരത്തെ 2013 ൽ വെള്ളപ്പൊക്കത്തെതുടർന്ന് വിമാനത്താവളം അടച്ചിരുന്നു.

അതിനിടെ ഡാം തുറന്നതിനാൽ സുരക്ഷയുടെ ഭാഗമായി ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതനം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴിയുടെ ഗതാഗതം നിരോധിച്ചതോടെ കട്ടപ്പനയിലേക്കുള്ള യാത്രയും മുടങ്ങി. ഇടുക്കി ആർച്ച് ഡാമിൽ ഷട്ടറുകളില്ല. ഇടുക്കി ഡാം തുറക്കുന്നത് ഇടുക്കിലെ വെള്ളം ഒഴുകിയെത്തുന്ന ചെറുതോണിയിലെ ഷട്ടറുകൾ ഉയർത്തിയാണ്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ നിയന്ത്രണതോതിൽ 50 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്.

ഷട്ടർ തുറക്കുന്നതിനുള്ള നടപടികൾ ഉച്ചയ്ക്ക് 12 മണിയോടെ തന്നെ ആരംഭിച്ചിരുന്നു. ഒരു ഷട്ടർ 4 മണിക്കൂർ നേരത്തേക്കാണ് തുറക്കുന്നത്. ഇന്ന് രാവിലെ 11ന് ജലനിരപ്പ് 2398.88 അടിയായിരുന്നു. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ഇന്നലെ മുതൽ മഴ കനത്തതോടെ നീരൊഴുക്കും കൂടി. അതിനാലാണ് ട്രയൽ റൺ എന്ന തീരുമാനത്തിലേക്കെത്തിയത്.

ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ - ജീവൻ ബാബു അറിയിച്ചു.പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി സേനയുടെ ഒരു ഇൻഫ്രന്റ്‌ററി യൂണിറ്റ് പ്രദേശത്തേക്ക് തിരിച്ചു. ഇടമലയാർ അണക്കെട്ട് രാവിലെ തുറന്നിരുന്നു. ഇടമലയാറിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. അവിടെ നിന്നും വെള്ളം ഒഴുകി വരുന്ന ഭൂതത്താൻ അണക്കെട്ടിന്റെ 14 ഷട്ടറുകളും തുറന്നിട്ടിരിക്കയാണ്.

ഡാം തുറന്നുക്കുന്ന കാണാൻ നിരവധി പേർ എത്തിയിരുന്നു. ചെറുതോണി അണക്കെട്ടിന്റെ താഴ്‌വാരത്തുള്ളവരും ചെറുതോണിപെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്നു ഇടുക്കി കലക്ടർ കെ. ജീവൻബാബു വ്യക്തമാക്കി. പുഴയിൽ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മീൻ പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP