Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുകേഷ് മനുഷ്യത്വഹീനനും പാരവയ്പുകാരനും; വൈരാഗ്യം തീർക്കലും സിനിമ മുടക്കലും മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടലും പതിവാക്കിയ ശേഷം അതുവച്ച് കോമഡി ഉണ്ടാക്കി കാശുണ്ടാക്കാനും ഇഷ്ടപ്പെടുന്ന ജനനേതാവ്; നടനും എംഎൽഎയുമായ മുകേഷിനെതിരെ ആഞ്ഞടിച്ച് വിനയൻ

മുകേഷ് മനുഷ്യത്വഹീനനും പാരവയ്പുകാരനും; വൈരാഗ്യം തീർക്കലും സിനിമ മുടക്കലും മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടലും പതിവാക്കിയ ശേഷം അതുവച്ച് കോമഡി ഉണ്ടാക്കി കാശുണ്ടാക്കാനും ഇഷ്ടപ്പെടുന്ന ജനനേതാവ്; നടനും എംഎൽഎയുമായ മുകേഷിനെതിരെ ആഞ്ഞടിച്ച് വിനയൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'മുകേഷ് എനിക്കു നിങ്ങൾ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു. അതുകൊണ്ടാണ് ശിപായി ലഹള, മിസർ ക്ലീൻ, ആകാശഗംഗ പോലുള്ള ഏഴെട്ടു സിനിമകൾ നമ്മൾ ചെയ്തത്. ആ മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാൻ കഴിയുന്നതെങ്ങനെയെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു,' ഒരിടവേളയ്ക്ക് ശേഷം സംവിധായകൻ വിനയൻ സിനിമാ ലോകത്തെ 'പാര'കളെ കുറിച്ച് ആഞ്ഞടിച്ചിരിക്കുകയാണ്. എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ നടനും എംഎൽഎയുമായി മുകേഷും നടൻ ഷമ്മി തിലകനും തമ്മിൽ വാക്കേറ്റമുണ്ടായെന്ന വാർത്തയോട് ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു വിനയൻ. വാർത്തയുടെ പകർപ്പ് കൂടി നൽകിയാണ് സംവിധായകന്റെ പ്രതികരണം.  

വിനയന്റെ കുറിപ്പ് ഇങ്ങനെ:

സബാഷ് മുകേഷ്! നന്നായിട്ടുണ്ട്. നിങ്ങളൊരു മഹാൻ തന്നെ. കലാകാരനും, ജനപ്രതിനിധിയും, കമ്മ്യൂണിസ്റ്റ് സഹയാത്രികനുമൊക്കെയായ മുകേഷിന്റെ സ്വഭാവ മഹിമ അമ്മയുടെ എക്‌സിക്യൂട്ടീവിൽ നിന്നു തന്നെ പുറത്തുവന്നത് വളരെ നന്നായി.

മറ്റുള്ളവരുടെ സിനിമ മുടക്കുവാനും, വൈരാഗ്യം തീർക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് രസിക്കാനും അതുവെച്ച് കോമഡി ഉണ്ടാക്കാനുമാണ് ഈ ജനനേതാവിന് ഏറെ ഇഷ്ടം എന്ന കാര്യം പലരും പറഞ്ഞിട്ടുണ്ട്. ഈ ഏഴാം തീയതി നടന്ന അമ്മയുടെ കമ്മിറ്റിയിൽ ഇതുപോലൊരു സംഭവം ഉണ്ടായെന്ന് ആരോ പറഞ്ഞ് അറിഞ്ഞതായി അന്നു തന്നെ കേരളാ ഫിലിം ചേമ്പറിന്റെ സെക്രട്ടറി എന്നോട് പറഞ്ഞിരുന്നു. ഇത്തരം വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാർത്ഥന്മാർ ഇടതുപക്ഷ മുന്നണിയുടെ ലേബലിൽ നിന്ന് എംഎൽഎ വരെ ആകുന്നു എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം.

2014ൽ എന്റെ സിനിമയ്ക്കു വേണ്ടി 50,000 രൂപ അഡ്വാൻസ് വാങ്ങിയ ഷമ്മി തിലകൻ അതു തിരിച്ചു തന്ന് പിന്മാറിയിരുന്നു. വളരെ ഏറെ പ്രഷറുണ്ടെന്നും അതുകൊണ്ടാണ് ഏറെ ദുഃഖത്തോടു കൂടിയാണെങ്കിലും ഇങ്ങനെ ചെയ്യുന്നതെന്നാണ് അന്ന് ഷമ്മി എന്നോട് പറഞ്ഞിരുന്നത്. അതിന്റെ പിന്നിൽ മുകേഷ് എന്ന മഹാനുഭാവൻ ആയിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്.

അല്ലെങ്കിൽ അന്നു കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ കൊടുത്ത പരാതിയിൽ ഇദ്ദേഹത്തിന്റെ പേരും പറയാമായിരുന്നു. ശ്രീ ഷമ്മി തിലകൻ സാക്ഷി കൂടി പറഞ്ഞിരുന്നെങ്കിൽ ഷമ്മിയുടെ നാലു ലക്ഷം ഇല്ലാതാക്കിയ മുകേഷിന് രണ്ടു മൂന്ന് ലക്ഷത്തിന്റെ ഫൈൻ എങ്കിലും വാങ്ങിക്കൊടുക്കുകയും ചെയ്യാമായിരുന്നു.

തിലകൻ ചേട്ടന്റെ കൂടെ വിനയൻ നിന്നതാണ് മുകേഷിന് തീരെ ഇഷ്ടപ്പെടാത്തതെന്ന് കമ്മിറ്റിയിൽ മുകേഷ് പറഞ്ഞതായി അറിഞ്ഞു. പ്രിയ സുഹൃത്തെ അമ്മയുടെ മീറ്റിങിൽ തിലകൻ ചേട്ടന് പൊലീസ് പ്രൊട്ടക്ഷനോടു കൂടി വരേണ്ട സാഹചര്യമുണ്ടാക്കിയത് നിങ്ങളൊക്കെ കൂടി ആയിരുന്നു എന്ന കാര്യം മറക്കണ്ട.

അന്നൊന്നും വിനയൻ പിക്ച്ചറിൽ പോലുമില്ലായിരുന്നു എന്നോർക്കണം. ഡാം 999 എന്ന ചിത്രത്തിൽ നിന്നും, ക്രിസ്റ്റ്യൻ ബ്രദേർസ് എന്ന ചിത്രത്തിൽ നിന്നും ശ്രീ തിലകനെ മാറ്റിയപ്പോൾ എവിടായിരുന്നു ഹേ... നിങ്ങളൊക്കെ... കൂടുതലൊന്നും ഞാൻ വിശദീകരിക്കുന്നില്ല. അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും ഇപ്പൊ കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ട്. വിനയൻ വർഷങ്ങളായി പറഞ്ഞിരുന്നതായിരുന്നു ശരി എന്ന്.

ഇപ്പോൾ ഏറെ നാളുകളായി ചാനലുകളിൽ നടക്കുന്ന സിനിമാചർച്ചകളിലൊന്നും ഞാൻ പങ്കെടുക്കാറില്ല. ഒൻപതുമണി പ്രാസംഗികരിൽ ചിലർ തിലകന്റെ വിലക്കിനെതിരെയും, താരാധിപത്യത്തിനെതിരെയും അനീതിക്കെതിരെയും ഒക്കെ ഘോരഘോരം സംസാരിക്കുന്നതു കേട്ടു ഞാൻ ചിരിച്ചു പോകാറുണ്ട്.

അന്നൊന്നും സിനിമയിലെ അനീതിക്കെതിരെയോ സൂപ്പർ താരങ്ങൾക്കെതിരെയോ ഒരക്ഷരം മിണ്ടാത്തവർ കാലം മാറിയപ്പോൾ വീരവാദം മുഴക്കുന്നതു കേൾക്കാൻ നല്ല രസമാണ്. അവസരവാദികളുടെ കൂടാരമായ നമ്മുടെ സിനിമാമേഖലയിലെ ഇന്നത്തെ ചിലരുടെ ആവേശ 'തള്ള'ലുകൾ ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. അത്രയേറെ അനുഭവമുണ്ടല്ലോ എനിക്ക്. എന്റെ നിലപാടുകളിൽ നിന്ന് അണുവിട ഞാൻ മാറിയിട്ടുമില്ലല്ലോ?

എത്രയായാലും ശ്രീ മുകേഷ് എനിക്കു നിങ്ങൾ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു. അതുകൊണ്ടാണ് ശിപായി ലഹള, മിസ്റ്റർ ക്ലീൻ, ആകാശഗംഗ പോലുള്ള ഏഴെട്ടു സിനിമകൾ നമ്മൾ ചെയ്തത്. ആ മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാൻ കഴിയുന്നതെങ്ങനെയെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.'വിനയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP