Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നെടുമ്പാശേരിയെ ബാധിച്ചത് രണ്ട് മണിക്കൂർ മാത്രം; ലാൻഡ് ചെയ്യാനാവാതെ തിരിച്ചു വിട്ടത് മൂന്ന് വിമാനങ്ങൾ; ടേക്ക് ഓഫുകൾ ഒന്നും മുടങ്ങിയില്ല; ഒരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും നിരവധി സർവ്വീസുകൾ റദ്ദ് ചെയ്തത് ആശയക്കുഴപ്പം ഉണ്ടാക്കി; ഇടുക്കിയിലെ വെള്ളം കൂടി എത്തുമ്പോൾ അടച്ചിടേണ്ടി വരുമോ എന്ന ആശങ്ക ശക്തം; യാത്രമുടങ്ങുമോ എന്ന് ഭയന്ന് പ്രവാസികൾ; സന്ദർശകർക്ക് നിയന്ത്രണം

നെടുമ്പാശേരിയെ ബാധിച്ചത് രണ്ട് മണിക്കൂർ മാത്രം; ലാൻഡ് ചെയ്യാനാവാതെ തിരിച്ചു വിട്ടത് മൂന്ന് വിമാനങ്ങൾ; ടേക്ക് ഓഫുകൾ ഒന്നും മുടങ്ങിയില്ല; ഒരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും നിരവധി സർവ്വീസുകൾ റദ്ദ് ചെയ്തത് ആശയക്കുഴപ്പം ഉണ്ടാക്കി; ഇടുക്കിയിലെ വെള്ളം കൂടി എത്തുമ്പോൾ അടച്ചിടേണ്ടി വരുമോ എന്ന ആശങ്ക ശക്തം; യാത്രമുടങ്ങുമോ എന്ന് ഭയന്ന് പ്രവാസികൾ; സന്ദർശകർക്ക് നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിലവിൽ സർവ്വീസുകൾ നടക്കുന്നുണ്ടെങ്കിലും ഇടുക്കി ഡാമിലെ മൂന്ന് ഷട്ടറുകൾ ഉയർത്തിയത് നെടുമ്പാശേരിക്ക് ഭീഷണിയാണ്. ഇടമലയാർ അണക്കെട്ടു തുറന്നതിനെത്തുടർന്നു പെരിയാറിൽ ജലനിരപ്പുയർന്നതോടെ കൊച്ചി വിമാനത്താവളത്തിൽ വെള്ളം കയറിയിരുന്നു. ഇതോടെ രണ്ടു മണിക്കൂർ വിമാനമിറങ്ങുന്നതു നിർത്തിവച്ചു. ഈ സമയത്തെത്തിയ മൂന്നു വിമാനങ്ങൾ തിരിച്ചുവിട്ടു. ടേക്ക് ഓഫിനെ ഇതു ബാധിച്ചില്ല.

വിമാനത്താവളത്തിനു സമീപമുള്ള, പെരിയാറിന്റെ കൈവഴിയായ ചെങ്ങൽത്തോട്ടിൽ ജലനിരപ്പുയർന്നതാണു പ്രശ്‌നമായത്. വിമാനത്താവളത്തിലെ ഓപ്പറേഷൻ ഭാഗത്തുള്ള കാനയിൽക്കൂടി വെള്ളം ഇരച്ചുകയറി. ഇതു പാർക്കിങ് ബേയുടെ വശത്തുകൂടെ പരന്നു. തുടർന്ന് ഉച്ചയ്ക്ക് 1.05 മുതൽ വിമാനങ്ങളുടെ ലാൻഡിങ് നിർത്തി. എന്നാൽ ആശങ്കപ്പെടുത്തുന്ന സാഹചര്യം ഉണ്ടായില്ല. മസ്‌കറ്റിൽനിന്നെത്തിയ ഒമാൻ എയർ വിമാനം തിരുവനന്തപുരത്തേക്കും മുംബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്കും ബെംഗളൂരുവിൽനിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം അവിടേക്കുതന്നെയും തിരിച്ചുവിട്ടു. ഒമാൻ എയർ വിമാനം പിന്നീടു മടങ്ങിയെത്തി തുടർസർവീസുകൾ നടത്തി. വെള്ളമിറങ്ങിയതോടെ 3.05നു പ്രവർത്തനം സാധാരണനിലയിലായി.

ചെറുതോണി അണക്കെട്ടുകൂടി തുറന്ന സാഹചര്യത്തിൽ പെരിയാറിലെ ജലനിരപ്പ് ഇനിയും ക്രമാതീതമായി ഉയരാനാണ് സാധ്യത. അങ്ങനെ വന്നാൽ വിമാനത്താവളം അടച്ചിടും. ഇന്നലെ ഉച്ചയ്ക്കുശേഷം സർവീസ് നടത്തേണ്ടിയിരുന്ന എയർ ഏഷ്യയുടെ ക്വാലലംപുർ, ബെംഗളൂരു വിമാനങ്ങളും ഇൻഡിഗോയുടെ ഡൽഹി, പുണെ, ഹൈദരാബാദ്, അഹമ്മദാബാദ്, ഹൂബ്ലി, ബെംഗളൂരു, മുംബൈ സർവീസുകളും വിസ്താരയുടെ കൊൽക്കത്ത, ഡൽഹി സർവീസുകളും റദ്ദാക്കി.

ഇതേത്തുടർന്നു യാത്രക്കാർ പ്രതിഷേധിച്ചു ബഹളമുണ്ടാക്കി. ഇടുക്കിയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തിയതോടെ പെരിയാർ കരകവിയുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിൽ നെടുമ്പാശേരി വഴി യാത്ര ചെയ്യണ്ടവരെല്ലാം ആശങ്കയിലാണ്. പല പ്രവാസികളും വിസ തീരും മുമ്പ് ഗൾഫിൽ ജോലിക്കെത്താനാകുമോ എന്നും ഭയക്കുന്നു. അത്രയും ഗുരുതര സ്ഥിതിവിശേഷം നെടുമ്പാശേരിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

അതിനിടെ സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനലുകളിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദ്ദേശപ്രകാരം ഇന്നു മുതൽ 20 വരെയാണു നിയന്ത്രണം. യാത്രക്കാർക്കു കർശന സുരക്ഷാ പരിശോധനകളുമുണ്ടാകും. 26 വർഷത്തിനു ശേഷമാണ് ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നത്. ഇടമലയാറിൽ നിന്ന് എത്തുന്ന വെള്ളം പെരിയാർ കവിഞ്ഞ് ചെങ്കൽത്തോടും കവിഞ്ഞൊഴുകിയതോടെ വിമാനത്താവളത്തിന് ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്.

വെള്ളപ്പൊക്കത്തെത്തുടർന്ന് 2013ൽ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടർന്ന് ഇടമലയാർ ഡാം തുറന്നുവിട്ട സാഹചര്യത്തിൽ സമീപത്തെ ചെങ്ങൽ കനാൽ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്. ചെങ്ങൽ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകൾ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ നടപടികളെടുത്തിരുന്നു.

വെള്ളപ്പൊക്കെ ഭീഷണിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതർ അടിയന്തര ഹെൽപ് ലൈൻ തുറന്നിട്ടുണ്ട്. അന്താരാഷ്ട്ര ടെർമിനലിൽ ആരംഭിച്ച ഹെൽപ്പ് ലൈൻ നമ്പർ- 0484 3053500

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP