Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാഴ്ച മുമ്പ് കയറിയ വെള്ളം ഇറങ്ങി തീരും മുമ്പ് ഇതാ വീണ്ടും വെള്ളം ഇരച്ചെത്തുന്നു; പമ്പയിലെ അണക്കെട്ടുകൾ ഓരോന്ന് ഓരോന്നായി തുറന്ന് തുടങ്ങിയതോടെ വീണ്ടും മുങ്ങി താഴാൻ ഒരുങ്ങി കുട്ടനാട്; ആനത്തോട്, കൊച്ചു പമ്പ ഡാമുകളിലെ വെള്ളം ഇന്ന് കുട്ടനാട്ട് എത്തുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാതെ പാവങ്ങൾ; സർക്കാരിനും എത്തും പിടിയുമില്ല

രണ്ടാഴ്ച മുമ്പ് കയറിയ വെള്ളം ഇറങ്ങി തീരും മുമ്പ് ഇതാ വീണ്ടും വെള്ളം ഇരച്ചെത്തുന്നു; പമ്പയിലെ അണക്കെട്ടുകൾ ഓരോന്ന് ഓരോന്നായി തുറന്ന് തുടങ്ങിയതോടെ വീണ്ടും മുങ്ങി താഴാൻ ഒരുങ്ങി കുട്ടനാട്; ആനത്തോട്, കൊച്ചു പമ്പ ഡാമുകളിലെ വെള്ളം ഇന്ന് കുട്ടനാട്ട് എത്തുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാതെ പാവങ്ങൾ; സർക്കാരിനും എത്തും പിടിയുമില്ല

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാട് വീണ്ടും നരകയാതനയിലേക്ക് പോവുമെന്ന ആശങ്ക ശക്തം. മഴ ശക്തമായി തുടരുന്നതും പമ്പയിലെ ഡാമുകൾ തുറക്കുന്നതുമാണ് പ്രശ്‌നത്തിന് കാരണം. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകൾ തുറന്നതോടെ പമ്പാനദിയിൽ വെള്ളം പൊങ്ങിയിട്ടുണ്ട്. ഈ വെള്ളമെല്ലാം കുട്ടനാട്ടിലേക്ക് ഒഴുകിയെത്തും. രണ്ടാഴ് മുമ്പ് കോട്ടയത്ത് പെയ്‌തെത്തിയ മഴ കുട്ടനാട്ടിൽ ദുരന്തം വിതച്ചിരുന്നു. ഈ വെള്ളം ഇറങ്ങുന്നതിന് മുമ്പ് തന്നെ വീണ്ടും വെള്ളപ്പൊക്ക ഭീഷണി എത്തുകയാണ് കുട്ടനാട്ടിൽ. ആലപ്പുഴ ചങ്ങാനാശ്ശേരി റോഡിൽ വെള്ളം വറ്റിച്ച് ഗതാഗതമൊരുക്കുന്ന ശ്രമം അന്തിമഘട്ടത്തിലായിരുന്നു. എന്നാൽ, വീണ്ടുമെത്തിയ മലവെള്ളപ്പാച്ചിൽ പ്രതീക്ഷ തകർത്തു. 24 കിലോമീറ്റർ നീളമുള്ള റോഡിന്റെ രണ്ടു കിലോമീറ്റർ ഭാഗം വെള്ളത്തിനടിയിലാണ്.

കേന്ദ്ര ജലകമ്മിഷന്റെ (സിഡബ്ല്യുസി) കണക്കനുസരിച്ച് ഒൻപതു മീറ്ററാണു പമ്പയിലെ പരമാവധി ജലവിതാനം. ഇപ്പോൾ 5.65 മീറ്റർ ഉയരത്തിലാണു പമ്പാനദി ഒഴുകുന്നത്. ആനത്തോട് ഡാം തുറന്നതോടെ 1.5 മീറ്ററും പമ്പ ഡാം തുറന്നതോടെ മൂന്നു മീറ്ററും ജലവിതാനം ഉയർന്നു. താമസിയാതെ ഒൻപത് മീറ്ററിനു മുകളിൽ വെള്ളം ഉയരും. പമ്പയാറ്റിലെ വെള്ളം പൂർണതോതിൽ കുട്ടനാട്ടിലേക്കെത്താൻ ഡാം തുറന്ന് 24 മണിക്കൂറെടുക്കും. ഇന്നോടെ കുട്ടനാട്ടിലെ ജലനിരപ്പുയരും. ഇത് ഇവിടുത്തുകാരുടെ ദുരിതം കൂട്ടും. കടലിലെ തിരയുടെ ശക്തിയും വർധിക്കും. 2.79 അടിയായിരുന്നു ഇന്നലെ കടലിലെ തിരയുടെ ഉയരം. അടുത്ത ദിവസങ്ങളിൽ ഇതു 3.12 വരെ ഉയരുമെന്നാണു നിഗമനം.

ഇടുക്കി ഡാമും മറ്റു ഡാമുകളും തുറന്നതു വഴി പെരിയാറിലെ ജലനിരപ്പ് ഉയരുന്നതും കുട്ടനാടിനെ ബാധിക്കും. കടലിലേക്ക് കൂടതൽ വെള്ളമെത്തുന്നതാണ് ഇതിന് കാരണം. വേമ്പനാട്ടു കായൽ വഴി കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയും. ഇതാണ് കുട്ടനാടിനെ ബാധിക്കുന്നത്. പെരിയാറിൽനിന്നു കൊച്ചി അഴിമുഖം വഴി കൂടുതൽ വെള്ളം കടലിലേക്ക് ഒഴുകുമ്പോൾ വേമ്പനാട്ടു കായലിൽ വെള്ളം തിങ്ങുന്നതിനു കാരണമാകും. ഇതു കുട്ടനാട്ടിലേക്കെത്തുന്ന കിഴക്കൻ വെള്ളം ഒഴുകിമാറുന്നത് പ്രശ്‌നത്തിലാകും. ഇതോടെ വലിയ വെള്ളപ്പൊക്കത്തിന് കാരണമാകും.

പാടശേഖരങ്ങൾ പലതും തുറന്നു കിടക്കുന്നതു കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ അനുകൂലമാണ്. ഇതു വലിയൊരു വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ സഹായകമാകുന്നും കരുതുന്നവരുണ്ട്. പത്തനതിട്ട ജില്ലയിലെ കക്കി, ശബരിഗിരി പദ്ധതിയുടെ ആനത്തോട് അണക്കെട്ടുകൾ തുറന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. ഇതിനുപുറമേ പമ്പ, അച്ചൻകോവിൽ, മണിമലയാർ, മീനച്ചിൽ എന്നീ നദികൾ നിറഞ്ഞുകവിഞ്ഞതും ജലനിരപ്പുയർത്തി.

വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപുരം, തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ, തലവടി, നിരണം, ചമ്പക്കുളം, രാമങ്കരി, മുട്ടാർ, നെടുമ്പ്രം, കടപ്ര, എടനാട്, മുണ്ടങ്കാവ്, മംഗലം, പാണ്ടനാട്, തിരുവൻവണ്ടൂർ, കരട്ടിശ്ശേരി, മാന്നാർ എന്നിവിടങ്ങളിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം വിലയിരുത്തി. ഈ പ്രദേശങ്ങളിലെ നിവാസികൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പകർച്ചവ്യാധികൾ പിടിക്കാതിരിക്കാൻ ആവശ്യമായ മരുന്നുകൾ എല്ലാം ശേഖരിച്ചുവയ്ക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

പമ്പ ഡാം ഡാം തുറന്ന് നാലുമണിക്കൂറിനു ശേഷമാണ് ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. വീയപുരം, തലവടി, മാന്നാർ പ്രദേശങ്ങളിലെ ഇടവഴികൾ വീണ്ടും വെള്ളം കയറിത്തുടങ്ങി. കുട്ടനാട് നിർത്തിയ ക്യാമ്പുകൾ വീണ്ടും സജീവമാകാനാണ് സാധ്യത. ഇടവിട്ടുള്ള ശക്തമായ പേമാരിയും കാറ്റും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. കേരളമാകെ മഴക്കെടുതിയിലായതോടെ സർക്കാരിനും കുട്ടനാട്ടെ സവിശേഷ സാഹചര്യം നേരിടാൻ എന്ത് ചെയ്യണമെന്ന് അറിയാനാകാത്ത അവസ്ഥയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP