Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജയരാജൻ മടങ്ങി വരുന്നതോടെ വ്യവസായ മന്ത്രിയാകാൻ കാത്തിരുന്ന കടകംപള്ളിക്ക് നിരാശ; ടിപി രാമകൃഷ്ണനെ ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ കടകംപള്ളിക്ക് ഒന്നോ രണ്ടോ വകുപ്പ് നഷ്ടമാകും; കെടി ജലീലിലെ താരതമ്യേനെ ചെറിയ വകുപ്പിലേക്ക് മാറ്റാനും ആലോചന; ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെങ്കിൽ ഒരാളെ ഒഴിവാക്കേണ്ടി വരുമെന്ന് റിപ്പോർട്ട്; എതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭ അഴിച്ചു പണി ഉറപ്പ്

ജയരാജൻ മടങ്ങി വരുന്നതോടെ വ്യവസായ മന്ത്രിയാകാൻ കാത്തിരുന്ന കടകംപള്ളിക്ക് നിരാശ; ടിപി രാമകൃഷ്ണനെ ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ കടകംപള്ളിക്ക് ഒന്നോ രണ്ടോ വകുപ്പ് നഷ്ടമാകും; കെടി ജലീലിലെ താരതമ്യേനെ ചെറിയ വകുപ്പിലേക്ക് മാറ്റാനും ആലോചന; ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെങ്കിൽ ഒരാളെ ഒഴിവാക്കേണ്ടി വരുമെന്ന് റിപ്പോർട്ട്; എതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭ അഴിച്ചു പണി ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇപി ജയരാജൻ മന്ത്രിസഭയിലെത്തുന്നതോടെ നഷ്ടമുണ്ടാകുന്നത് ആർക്കെന്ന ചർച്ചകൾ സജീവം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ്ണ അഴിച്ചു പണിയാണ് ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കാനും സാധ്യതകൾ ഏറെയാണ്. ജയരാജന് വ്യവസായ വകുപ്പ് നൽകുമെന്നാണ് സൂചന. ഇതോടെ വ്യവസായ വകുപ്പ് മോഹിച്ച കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയായി. സമൂല അഴിച്ചു പണിയുണ്ടാകുമെന്നും വ്യവസായ വകുപ്പ് എസി മൊയ്ദീന് നഷ്ടമാകുമെന്നും സൂചനയുണ്ടായിരുന്നു. ഇത് കടകംപള്ളി നൽകുമെന്നായിരുന്നു വിലയിരുത്തൽ. ഇതാണ് ജയരാജന്റെ വരവോടെ ഇല്ലാതാകുന്നത്. ജയരാജൻ എത്തുമ്പോൾ കടകംപള്ളിക്ക് വകുപ്പ് നഷ്ടവും ഉണ്ടാകും.

സഹകരണവും ടൂറിസവും ദേവസവും കടകംപള്ളിയുടെ കൈയിലാണ്. ഇപ്പോഴത്തെ അഴിച്ചു പണിയിൽ ഇതിൽ നിന്നൊരണ്ണം കടകംപള്ളിക്ക് നഷ്ടമാകും. വ്യവസായ വകുപ്പ് ജയരാജന് നൽകുമ്പോൾ സഹകരണം എസി മൊയ്ദീന് നൽകാനാണ് സാധ്യത. വൈദ്യുതി വകുപ്പ് എംഎം മണിയിൽ തന്നെ നിലനിർത്തും. ജയരാജന്റെ രാജിയോടെയാണ് വ്യവസായ വകുപ്പ് എസി മൊയ്ദീന് നൽകിയത്. മൊയ്ദീന്റെ സഹകരണം കടകംപള്ളിക്ക് കൊടുത്ത് വൈദ്യുതി എംഎം മണിക്ക് കൊടുത്തു. ഇതോടെയാണ് കടകംപള്ളി മന്ത്രിസഭയിലെ പ്രധാനികളിൽ ഒരാളായത്. സഹകരണം കിട്ടിയതിന്റെ കരുത്തിൽ സംഘടനാപരമായ കരുത്ത് തിരുവനന്തപുരത്ത് കൂട്ടാനും കടംപള്ളിക്കായിരുന്നു. ജയരാജന്റെ വരവോടെ സിപിഎമ്മിന് ഏറെ പ്രധാനപ്പെട്ട വകുപ്പിന്റെ അധികാരി മൊയ്ദീനായി മാറും.

സമൂല അഴിച്ചു പണിയുണ്ടായാൽ ടിപി രാമകൃഷ്ണന് മന്ത്രിസ്ഥാനം നഷ്ടമാകും. സ്പീക്കർ ശ്രീരാമ കൃഷ്ണനെ മന്ത്രിയാക്കുന്നത് സജീവ പരിഗണനയിലാണ്. എ പ്രദീപ് കുമാർ, സുരേഷ് കുറുപ്പ് എന്നിവർക്കും മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ കൂടുതൽ മന്ത്രിമാരെ പുറത്താക്കിയുള്ള പുനഃസംഘടന മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. എന്നാൽ സ്പീക്കർ സ്ഥാനം രാമകൃഷ്ണന് നൽകി ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെന്ന വികാരം സജീവവുമാണ്. അങ്ങനെ വന്നാൽ കെടി ജലീലിനും വകുപ്പ് നഷ്ടം ഉണ്ടാകും. മന്ത്രിസഭയിലേക്കു തിരിച്ചുവരുന്ന ഇ.പി.ജയരാജനു മുഖ്യമന്ത്രി 19ന് അമേരിക്കയ്ക്കു പോകുമ്പോൾ ആ ചുമതല നൽകിയേക്കാമെന്ന സൂചന ശക്തമാണ്.

നിലവിലുള്ള ആരെയും മാറ്റാനിടയില്ലെന്നിരിക്കെ, മന്ത്രിമാരുടെ എണ്ണം 20 ആകും. സിപിഎമ്മിന് ഒരു മന്ത്രിയെ കൂടുതൽ ലഭിക്കുമ്പോൾ സിപിഐക്കു കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി ലഭിക്കും. ഇക്കാര്യത്തിൽ സിപിഎം സിപിഐ നേതൃത്വങ്ങൾ ധാരണയിലെത്തിയെന്നാണ് സൂചന. ജയരാജനു നേരത്തേ വഹിച്ചിരുന്ന വ്യവസായം തന്നെ ലഭിക്കുമെന്ന സൂചനയാണു ശക്തം. അങ്ങനെയെങ്കിൽ, ഇപ്പോൾ ഈ വകുപ്പ് കയ്യാളുന്ന എ.സി.മൊയ്തീനു സഹകരണമോ, തൊഴിലോ രണ്ടും കൂടിയോ ലഭിച്ചേക്കും. ജലീലിനു മാറ്റമുണ്ടായേക്കാമെന്ന പ്രചാരണവും ശക്തം. സർക്കാരിന്റെ സ്വപ്നപദ്ധതികളായ നാലു മിഷനുകൾ ഏറിയപങ്കും തദ്ദേശഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ്. മിഷനുകളുടെ കാര്യത്തിൽ ഉദ്ദേശിച്ച പുരോഗതിയുണ്ടാകുന്നില്ലെന്ന വിമർശനം സിപിഎമ്മിലുണ്ട്.

തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ തദ്ദേശഭരണം, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകൾക്കെതിരെയാണു കാര്യമായ വിമർശനമുണ്ടായത്. മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉതകുന്ന അഴിച്ചുപണിയെന്നതിനു മുൻതൂക്കമുണ്ടെങ്കിലും നിലവിലുള്ള ആരെയെങ്കിലും ഒഴിവാക്കി മറ്റൊരു തർക്കത്തിനു തിരികൊളുത്താൻ ആഗ്രഹിക്കുന്നില്ല. ജയരാജനെക്കൂടി ഉൾപ്പെടുത്തുന്നെങ്കിൽ തങ്ങൾക്കും ഒരു മന്ത്രിപദം വേണമെന്നു സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതോടെ മന്ത്രിസഭ അതിന്റെ പരമാവധി വലുപ്പമായ 21ൽ എത്തും. ഇതൊഴിവാക്കാൻ കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് എന്ന നിർദ്ദേശം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചു. തിങ്കളാഴ്ചത്തെ എൽഡിഎഫ് യോഗത്തിൽ സിപിഐ ഇത് ഔദ്യോഗികമായി അംഗീകരിക്കും.

സർക്കാർ രൂപീകരിച്ചപ്പോൾ കാബിനറ്റ് പദവിയില്ലാതെ ചീഫ് വിപ്പായിരുന്ന എം.എം.മണി മന്ത്രിയായതോടെ ആ പദവി ഒഴിഞ്ഞുകിടക്കുന്നു. കാബിനറ്റ് റാങ്ക് ലഭിക്കുമെന്നു വന്നതോടെ സിപിഐയിലും അതിനായി ചരടുവലി ആരംഭിച്ചു. മുന്മന്ത്രിമാരും മുതിർന്ന നേതാക്കളുമായ സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ, മന്ത്രിസഭാ രൂപീകരണ വേളയിൽ തഴയപ്പെട്ട ഇ.എസ്.ബിജിമോൾ തുടങ്ങിയവരും സാധ്യതാപട്ടികയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP