Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ മഴക്കെടുതി: ഓണാഘോഷ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; 'ആഘോഷത്തിനായി ചെലവാക്കുന്ന 30 കോടി ദുരിതാശ്വാസത്തിനായി നീക്കിവെക്കണം'

കേരളത്തിലെ മഴക്കെടുതി: ഓണാഘോഷ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; 'ആഘോഷത്തിനായി ചെലവാക്കുന്ന 30 കോടി ദുരിതാശ്വാസത്തിനായി നീക്കിവെക്കണം'

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം ഇപ്പോൾ നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഘോഷങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിലയ്ക്കാത്ത മഴ മൂലം വളരെ അസാധാരണമായ സഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ഇതിനെ നേരിടാൻ എല്ലാ യു.ഡി.എഫ് പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളെ സഹായിക്കാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും, യു.ഡി.എഫ് എംഎ‍ൽഎമാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാണ് നേരിടുന്നത്. കേരളം ഒറ്റക്കെട്ടായി നിന്ന് ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാകണം. സന്നദ്ധ സംഘടനകൾ സമൂഹ്യപ്രവർത്തകർ എല്ലാവരും ഇതിനായി രംഗത്തിറങ്ങണമെന്നും ്അദ്ദേഹം കൂട്ടിചേർത്തു.

പ്രളയക്കെടുത്തി ഉണ്ടായിട്ടുള്ള പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെയും കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിക്കണം. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിൽ ആരോഗ്യ വകുപ്പിന്റെ കൂടുതൽ ശ്രദ്ധ ഉണ്ടാവുകയും, കൂടുതൽ മെഡിക്കൽ ടീമിനെ അയക്കുകയും വേണം. കേന്ദ്ര സർക്കാർ അടിയന്തിരമായി സഹായം നൽകണം. കേന്ദ്രത്തിൽ നിന്ന് സാധാരണയായി കിട്ടുന്ന സഹായം മാത്രമേ ഇപ്പോൾ ലഭിച്ചിട്ടുള്ളു. അതല്ലാതെ കൂടതൽ സഹായം പ്രധാനമന്ത്രി ഉൾപ്പെടയുള്ളവർ ഇടപെട്ട് നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP