Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് മാസം കൊണ്ട് എസ്‌ബിഐ നേരിട്ടത് 4876 കോടി രൂപയുടെ നഷ്ടം; കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ ലാഭമായി ലഭിച്ചത് 2006 കോടി; നഷ്ടത്തിന് കാരണം കിട്ടാക്കടത്തിന്റെ തോതിലുണ്ടായ വൻ വർധന

മൂന്ന് മാസം കൊണ്ട് എസ്‌ബിഐ നേരിട്ടത് 4876 കോടി രൂപയുടെ നഷ്ടം; കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ ലാഭമായി ലഭിച്ചത് 2006 കോടി; നഷ്ടത്തിന് കാരണം കിട്ടാക്കടത്തിന്റെ തോതിലുണ്ടായ വൻ വർധന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഏപ്രിൽ മുതൽ ജൂൺ വരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരിട്ടത് കോടികളുടെ നഷ്ടം. അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 4876 കോടി രൂപയാണ് മൂന്ന് മാസം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയ്ക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ 2,006 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണ് ഇക്കുറി അതിന്റെ ഇരട്ടിയിലേറെ നഷ്ടം എസ്‌ബിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ എസ്‌ബിഐ കനത്ത നഷ്ടമാണു നേരിട്ടത്. മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ 7718.17 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കിട്ടാക്കടത്തിന്റെ തോതിൽ വന്ന വർധനയായിരുന്നു കാരണം. കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ച മൂന്നു മാസത്തിൽ 2416.37 കോടി രൂപയായിരുന്നു നഷ്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP