Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണ്ണ് നീക്കുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്; കല്ലുകൾ പൊട്ടിച്ചു നീക്കാൻ ആരാണ് അവരെ ഏൽപ്പിച്ചത്; അങ്ങനെ ചെയ്യാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത്; ആ നാല് തൊഴിലാളികളുടെ ജീവിതം നിങ്ങൾക്ക് തുച്ഛമാണോ? ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന കരിങ്കൽ കൂട്ടത്തിനരികെ അപകടകരമായി അവസ്ഥയിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച പ്ലംജൂഡി റിസോർട്ട് അധികൃതർക്കെതിരെ പൊട്ടിത്തെറിച്ച് മുന്നാർ സബ് കലക്ടർ പ്രേംകുമാർ

മണ്ണ് നീക്കുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്; കല്ലുകൾ പൊട്ടിച്ചു നീക്കാൻ ആരാണ് അവരെ ഏൽപ്പിച്ചത്; അങ്ങനെ ചെയ്യാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത്; ആ നാല് തൊഴിലാളികളുടെ ജീവിതം നിങ്ങൾക്ക് തുച്ഛമാണോ? ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന കരിങ്കൽ കൂട്ടത്തിനരികെ അപകടകരമായി അവസ്ഥയിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച പ്ലംജൂഡി റിസോർട്ട് അധികൃതർക്കെതിരെ പൊട്ടിത്തെറിച്ച് മുന്നാർ സബ് കലക്ടർ പ്രേംകുമാർ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ദേവികളും സബ് കലക്ടർ വി ആർ പ്രേംകുമാർ ആരെയും അധികം കൂസാത്ത വ്യക്തിത്വമാണ്. ശരിയല്ലാത്ത കാര്യങ്ങൾ കണ്ടാൽ ശക്തമായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം. മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും പ്രേംകുമാർ ഒട്ടും പിന്നിലല്ല. പള്ളിവാസലിൽ സ്ഥിതി ചെയ്യുന്ന പ്ലംജൂഡി റിസോർട്ടിന്റെ പ്രവർത്തനം അനധികൃതമാണെന്ന് അക്കമിട്ട് നിരത്തിക്കൊണ്ടുള്ള റിപ്പോർട്ട് അദ്ദേഹം നൽകിയിരുന്നുവെങ്കിലും സ്വാധീനങ്ങൾക്ക് മുമ്പിൽ അതെല്ലാം മറികടന്നു. കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങിയാണ് റിസോർട്ട് പ്രവർത്തിക്കുന്നത്.

ഇതിനിടെയാണ് മഴ കനത്തതോടെ റിസോർട്ടിലേക്കുള്ള റോഡിൽ മണ്ണും കല്ലും ഇടിഞ്ഞു വീണ് അപകടാവസ്ഥയിലായത്. ഇതോടെ വിദേശികൾ അടക്കമുള്ളവർ റിസോർട്ടിൽ കുടുങ്ങി. ഇവരെ രക്ഷിക്കാനും ശാന്തരാക്കുന്നതിനുമായി പ്ലംജൂഡി റിസോർട്ടിൽ വി ആർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ ആളുകൾ എത്തി. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള റോഡിലെ കല്ലും മണ്ണും നീക്കാൻ നാല് തൊഴിലാളികളെ നിയോഗിച്ചിരിക്കയായിരുന്നു പ്ലംജൂഡി റിസോർട്ട് അധികൃതർ. എന്നാൽ, തീർത്തും അപകടകരമായ രീതിയിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചവർക്കെതിരെ സബ് കലക്ടർ പൊട്ടിത്തെറിച്ചു.

നാല് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചത് തീർത്തും അപകടകരമായ അവസ്ഥയിലായിരുന്നു. കല്ല് പൊട്ടിക്കുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് തന്നെ കല്ല് വീഴാൻ പോലുമുള്ള സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്തായാലും ആരും ചിന്തിക്കാത്ത ഇക്കാര്യത്തിൽ തൊഴിലാളികൾക്ക് വേണ്ടി ശക്തിയുക്തം വാദിച്ചത് സബ് കലക്ടർ വി ആർ പ്രേംകുമാർ ആയിരുന്നു. റിസോർട്ട് അധികൃതരോട് ഇക്കാര്യം ചോദിച്ച് സബ് കലക്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു.

മണ്ണ് നീക്കുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ കല്ലുകൾ പൊട്ടിച്ചു നീക്കാൻ ആരാണ് അവരെ ഏൽപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ചെയ്യാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത്? ആ നാല് തൊഴിലാളികളുടെ ജീവിതം നിങ്ങൾക്ക് തുച്ഛമാണോ? പ്രേംകുമാർ ചോദിച്ചു. മണ്ണു നീക്കുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന കാര്യമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മുകളിൽ നിന്നും വീണ്ടും പാറ വീഴാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷ മുൻകരുതി വേണം പ്രവർത്തങ്ങളെന്നാണ് വി ആർ പ്രേംകുമാർ പറഞ്ഞത്.

ഇന്ന് രാവിലെ 11.30 തോടെയാണ് സബ് കലക്ടർ സ്ഥലത്തെത്തിയത്. വിനോദ സഞ്ചാരികളെ സ്ഥിതിഗതികൾ ബോദ്ധ്യപ്പെട്ടുത്തി അദ്ദേഹം സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും റോഡ് ഗതാഗത യോഗ്യമാക്കി എല്ലാവരെയും ഉടൻ മാറ്റുമെന്നും സബ് കളക്ടർ തോടെ വിനോദ സഞ്ചാരികൾ ശാന്തരായി മുറികളിലേയ്ക്ക് മടങ്ങി. യു എസിൽ നിന്നും രണ്ടു പേരും സിംഗപ്പൂരിൽ നിന്നും 7 ഉം സൗദി അറേബ്യയിൽ നിന്നുള്ള 5 ഉം ഒമാനിൽ നിന്നുള്ള 5 ഉം യു എ ഇ യിൽ നിന്നുള്ള 2 ഉം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 33 പേരും പേരുമാണ് റിസോർട്ടിൽ കുടുങ്ങിയിട്ടുള്ളത്.

അല്പദൂരം ചെളിയിലൂടെ നടന്നാൽ പിന്നീട് വാഹനത്തിൽ സുരക്ഷത സ്ഥാനത്ത് എത്തിക്കാമെന്ന് രക്ഷാ ദൗത്യത്തിനെത്തിയ സബ്ബ് കളക്ടർ അറിയിച്ചെങ്കിലും തങ്ങളുടെ വാഹനം കൊണ്ടുപോകാൻ പാകത്തിൽ റോഡിലെ തടസ്സങ്ങൾ നീക്കിയിട്ടേ പുറത്തേയ് ക്കുള്ളു എന്ന നിലപാടിലായിരുന്നു വിനോദ സഞ്ചാരികൾ ഇതേ തുടർന്ന് റോഡിലേക്ക് വീണ മണ്ണും കല്ലും ജെ സി ബി ഉപയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. മുന്നാർ ഡി വൈ എസ് പി സുനിഷ് ബാബു ,മൂന്നാർ സി ഐ സംജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിലാണ് റിസോർട്ടിലേക്കുള്ള റോഡ് തകർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP