Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അച്ചടിച്ച രേഖകൾ തന്നെ വേണമെന്നില്ല, ട്രാഫിക്ക് പൊലീസോ മറ്റ് അധികാരികളോ ആവശ്യപ്പെട്ടാൽ ഇനി ഡിജിറ്റൽ രേഖകളും കാണിക്കാം; ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകളുടെ ഡിജിറ്റൽ പകർപ്പ് അംഗീകരിച്ച് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം; ഡിജിലോക്കർ, എം പരിവാഹൻ എന്നീ ആപ്പുകളിലൂടെ ലഭ്യമാകുന്ന രേഖകൾ പരിഗണിക്കാൻ കേന്ദ്ര നിർദ്ദേശം

അച്ചടിച്ച രേഖകൾ തന്നെ വേണമെന്നില്ല, ട്രാഫിക്ക് പൊലീസോ മറ്റ് അധികാരികളോ ആവശ്യപ്പെട്ടാൽ ഇനി ഡിജിറ്റൽ രേഖകളും കാണിക്കാം; ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകളുടെ ഡിജിറ്റൽ പകർപ്പ് അംഗീകരിച്ച് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം; ഡിജിലോക്കർ, എം പരിവാഹൻ എന്നീ ആപ്പുകളിലൂടെ ലഭ്യമാകുന്ന രേഖകൾ പരിഗണിക്കാൻ കേന്ദ്ര നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൊലീസോ മറ്റ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ അച്ചടിച്ച രേഖകൾ തന്നെ ഇനി കാണിക്കണമെന്നില്ല. തിരിച്ചറിയൽ രേഖകൾ ഡിജിറ്റൽ രൂപത്തിലും ഇനി കാണിക്കാം. രാജ്യത്ത് ഡിജിറ്റലൈസേഷൻ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ രജിസ്ട്രേഷൻ, ഇൻഷുറൻസ് രേഖകൾ അടക്കമുള്ളവയുടെ ഡിജിറ്റൽ പകർപ്പുകൾ ഇനി അവശ്യഘട്ടത്തിൽ സമർപ്പിക്കാം. ഇത് അംഗീകരിച്ചുകൊണ്ട് കേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. യഥാർത്ഥ രേഖകൾക്കു നൽകുന്ന മൂല്യം തന്നെ ഡിജിലോക്കർ, എംപരിവാഹൻ എന്നീ സർക്കാർ അംഗീകൃത മൊബൈൽ ആപ്പുകളിൽ സൂക്ഷിച്ചുവെക്കുന്ന ഡിജിറ്റൽ പകർപ്പുകൾക്ക് നൽകുന്നുവെന്നതാണ് വിജ്ഞാപനത്തിന്റെ പ്രത്യേകത. 

ഐടി നിയമ പ്രകാരം ഡിജിലോക്കറിൽ നിന്നും എടുക്കുന്ന ഡിജിറ്റൽ പകർപ്പുകൾ ഒറിജിനൽ രേഖകൾക്കു തുല്യമായി കണക്കാക്കാവുന്നതാണ്. രാജ്യ വ്യാപകമായി നടപ്പാക്കുന്ന നിയമം ആദ്യം ഏറ്റെടുത്തത് ബിഹാർ, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഡിജിലോക്കർ, എംപരിവാഹൻ എന്നിവയിലൂടെ ലഭ്യമാകുന്ന രേഖകൾ പരിഗണിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. സേവനം ലഭ്യമാക്കാൻ ഉപയോക്താക്കൾ ഡിജിലോക്കർ, എംപരിവാഹൻ എന്നിവയിൽ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആധാർ നമ്പറുമായി ബന്ധിപ്പിക്കണം.

ഇതിനു ശേഷം ബന്ധപ്പെട്ട രേഖകളും അനുബന്ധ വിവരങ്ങളും ആപ്പിൽ സൂക്ഷിക്കാം. ട്രാഫിക് പൊലീസോ മറ്റേതെങ്കിലും അധികാരികളോ ആവശ്യപ്പെടുന്ന പക്ഷം ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതിയാകും. ഉപയോക്താക്കൾ നൽകുന്ന ക്യൂ.ആർ. കോഡിൽ നിന്നാവും അധികാരികൾ വിവരങ്ങൾ ശേഖരിക്കുക. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം സർക്കാരിന്റെ തന്നെ 'വാഹൻ', 'സാരഥി' എന്നീ ഡാറ്റാ ബേസുകൾ ഉപയോഗിച്ച് നടപടികൾ സ്വീകരിക്കാനും അധികാരികൾക്ക് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP