Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോര കിനിയൊന്നരകിടിൻ ചുവട്ടിലും.. ക്ഷീരം തന്നെ സഖാവിന് പ്രാമുഖ്യം! എത്ര പ്രകൃതി ക്ഷോഭം ഉണ്ടായാലും ആരൊക്കെ മരിച്ചാലും ഇടതുപക്ഷ സർക്കാരിന് മന്ത്രിസഭാ പുനഃസംഘടനയാണ് പ്രധാനം; ജയരാജന് വ്യവസായം നൽകി മന്ത്രിയാക്കിയതും കെ ടി ജലീലിന് 'പണി കൊടുത്തതും' അതീവ ഗൗരവമുള്ള അജണ്ട തന്നെ: പ്രളയക്കെടുതിയിൽ സിപിഎം സംസ്ഥാന യോഗങ്ങൾ ചേർന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല

ചോര കിനിയൊന്നരകിടിൻ ചുവട്ടിലും.. ക്ഷീരം തന്നെ സഖാവിന് പ്രാമുഖ്യം! എത്ര പ്രകൃതി ക്ഷോഭം ഉണ്ടായാലും ആരൊക്കെ മരിച്ചാലും ഇടതുപക്ഷ സർക്കാരിന് മന്ത്രിസഭാ പുനഃസംഘടനയാണ് പ്രധാനം; ജയരാജന് വ്യവസായം നൽകി മന്ത്രിയാക്കിയതും കെ ടി ജലീലിന് 'പണി കൊടുത്തതും' അതീവ ഗൗരവമുള്ള അജണ്ട തന്നെ: പ്രളയക്കെടുതിയിൽ സിപിഎം സംസ്ഥാന യോഗങ്ങൾ ചേർന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം: കേരളം ഏറ്റവും വലിയ പ്രകൃതിദുരന്തത്തെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ബന്ധു നിയമന വിവാദത്തിൽ പുറത്തായ ഇ പി ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചു കൊണ്ടുവരാനും മന്ത്രിസഭയിൽ വകുപ്പുകളുടെ പുനഃസംഘടനയ്ക്കും തീരുമാനിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. കേരളം കടുത്ത ആശങ്കയിൽ നിൽക്കേ പാർട്ടി യോഗം ചേർന്ന സിപിഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി.

ചോര കിനിയൊന്നരകിടിൻ ചുവട്ടിലും.. ക്ഷീരം തന്നെ സഖാവിന് പ്രാമുഖ്യമെന്നും എത്ര പ്രകൃതി ക്ഷോഭം ഉണ്ടായാലും ആരൊക്കെ മരിച്ചാലും ഇടതുപക്ഷ സർക്കാരിന് മന്ത്രിസഭാ പുനഃസംഘടനയാണ് പ്രധാനമെന്നും ജ്യോതികുമാർ ചാമക്കാല വിമർശിച്ചു. സംസ്ഥാന യോഗം മാറ്റിവെക്കാത്ത നടപടിയെയാണ് ചാമക്കാല വിമർശിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ചാമക്കാലയുടെ വിമർശനം

ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളം കണ്ടതിൽ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം നേരിട്ടുവരുന്നത്. നമ്മുടെ 25 ലധികം വരുന്ന ഡാമുകൾ തുറന്നു വിട്ടിരിക്കുന്നു. മുപ്പതോളം ജീവനുകൾ നഷ്ടപ്പെട്ടു.(ഇതിനിടയിൽ മുനമ്പത്ത് നിന്നും കടലിൽ പോയി കാണാതായ ഒരു മലയാളി ഉൾപ്പെടെയുള്ള 9 പേരേക്കുറിച്ച് വാർത്തയൊന്നുമില്ല എന്നത് പ്രത്യേകം ഓർമ്മിപ്പിക്കട്ടെ)

പ്രകൃതിക്ഷോഭം അതിന്റെ മൂർദ്ധന്യതയിലെത്തും മുൻപാണ് CPM അവരുടെ സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേരാൻ തീരുമാനിച്ചത്. പക്ഷെ സംസ്ഥാനത്ത് ഇത്തരത്തിൽ മഴക്കെടുതിയിൽ 25 ലധികം സാധാരണക്കാരുടെ മൃതദേഹം വിവിധ ആശുപത്രി മോർച്ചറികളിൽ കിടക്കവെ, പ്രകൃതി കലിതുള്ളി നിൽക്കവെ, തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി യോഗം മാറ്റി വക്കുമെന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കുറേപ്പേരെങ്കിലും കരുതി.

എന്നാൽ അവിടെ തീരുമാനിക്കേണ്ടിയിരുന്ന വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് യോഗം മാറ്റി വച്ചില്ല.

ഗൗരവമുള്ള ആ അജണ്ട ഇപ്രകാരമാണ്.....

1. E P ജയരാജനെ അടിയന്തിരമായി മന്ത്രിയാക്കണം.

2. C P I ക്ക് ക്യാബിനറ്റ് റാങ്കിൽ ചീഫ് വിപ്പ് പദവി നൽകണം

3. ജയരാജന് വ്യവസായം തന്നെ നൽകണം.

4. K T ജലീലിന് 'പണി കൊടുക്കണം'

ആരൊക്കെയോ തീരുമാനിച്ചു വച്ചിരുന്ന, പത്ര-ദൃശ്യ മാധ്യമങ്ങളിൽ ഇതിനോടകം വന്ന കാര്യങ്ങളൊക്കെ പാർട്ടി ഫോറത്തിൽ പാസ്സാക്കി, തിങ്കളാഴ്ച LDF ഉം കൂടി തൊട്ടുപിറകെ സത്യപ്രതിജ്ഞയും ആഘോഷവുമായി മുന്നോട്ട് നീങ്ങാം നിങ്ങൾക്ക്. ജനങ്ങൾ ഇതൊക്കെ വിലയിരുത്തുന്നുണ്ട് എന്ന കാര്യം മറക്കരുതെന്ന് മാത്രം.

LDF മാറ്റിവയ്ക്കണമെന്ന് CPI യെങ്കിലും പറയുമെന്ന് കരുതാൻ യാതൊരു നിവൃത്തിയുമില്ല. 21 പേരെ മന്ത്രിയാക്കാൻ അവസരമുണ്ടായിട്ടും 20 പേരെ മന്ത്രിസഭയിലുള്ളു എങ്കിലും മന്ത്രിയാവാൻ യോഗ്യതയുള്ള MLA മാർ ഇല്ലാഞ്ഞാവാം കാനവും കൂട്ടരും ചീഫ് വിപ്പ് കൊണ്ട് തൃപ്തിപ്പെടുന്നത്. (പോരാത്തതിന് കുറെ നാളുകളായി പല വിഷയങ്ങളിലും കാനം മൗനിബാബയായിരിക്കുകയാണ്. സ്വന്തം പാർട്ടിയിലെ MLA മാർ കൊണ്ടുവന്ന തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി നിർദ്ദേശത്തിനെതിരെ അവർ തന്നെ വോട്ടു ചെയ്യേണ്ടി വന്ന ഗതികേടു തന്നെ ഉദാഹരണം)

പിന്നെ ഒരു നല്ലവാർത്തയുണ്ട്. മുഖ്യമന്ത്രിയും റവന്യു വകുപ്പ് മന്ത്രിയും സ്വന്തം ഡി ജി പിയും നാളെ 'ഹെലികോപ്റ്ററിൽ' ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. ഓഖി ദുരന്തസമയത്ത് അദ്ദേഹത്തിനുണ്ടായ അനുഭവമാകാം ആകാശ യാത്രയിലേക്ക് മാറാൻ കാരണം.

എന്തായാലും എത്ര പ്രകൃതിക്ഷോഭമുണ്ടായാലും ആരൊക്കെ മരിച്ചാലും ഇടതുപക്ഷത്തിന്, സർക്കാരിന് മന്ത്രിസഭാ പുനഃസംഘടനയാണ് പ്രധാനം....
അതു കൊണ്ടു തന്നെ....

ചോര കിനിയൊന്നരകിടിൻ ചുവട്ടിലും.....
ക്ഷീരം തന്നെ സഖാവിന് പ്രാമുഖ്യം..... 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP