Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പടയ്ക്ക് 107 റൺസിൽ ഒതുങ്ങേണ്ടി വന്നു; ക്രിസീൽ പ്രതിരോധം തീർത്ത് ഇംഗ്ലണ്ട് പേസ് പട; മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി ശക്തമായ മഴ ; ക്രിസ് വോക്‌സിന്റെ സ്വിങ്ങിൽ ഇന്ത്യൻ നായകന്റെ അപ്രതീക്ഷിത ഔട്ട്

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പടയ്ക്ക് 107 റൺസിൽ ഒതുങ്ങേണ്ടി വന്നു; ക്രിസീൽ പ്രതിരോധം തീർത്ത് ഇംഗ്ലണ്ട് പേസ് പട; മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി ശക്തമായ മഴ ; ക്രിസ് വോക്‌സിന്റെ സ്വിങ്ങിൽ ഇന്ത്യൻ നായകന്റെ അപ്രതീക്ഷിത ഔട്ട്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മത്സരിച്ചത് ഇംഗ്ലണ്ടിനോടും മഴയോടും. ഒടുക്കം 107 റൺസിൽ ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യക്ക് ബാറ്റിങ് പ്രകടനം അവസാനിപ്പിക്കേണ്ടി വന്നു. കളിക്കിടെ പെയ്ത ശക്തമായ മഴയും ടീമിന് തിരിച്ചടിയായി. ഇംഗ്ലണ്ട് പേസ് പടയ്ക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് അധികം പിടിച്ചു നിൽക്കാനായില്ല. മുരളി വിജയ് (0), ലോകേഷ് രാഹുൽ (എട്ട്), ചേതേശ്വർ പൂജാര (ഒന്ന്), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (24), ഹാർദിക് പാണ്ഡ്യ (11), ദിനേഷ് കാർത്തിക് (ഒന്ന്), അജിൻക്യ രഹാനെ (18), ആർ. അശ്വിൻ (29), കുൽദീപ് യാദവ് (പൂജ്യം), മുഹമ്മദ് ഷമി (10), ഇഷാന്ത് ശർമ (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ എടുത്ത റൺസ്. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്‌സ് രണ്ടു വിക്കറ്റും സ്റ്റുവർട്ട് ബ്രോഡ്, സാം കറാൻ എന്നിവർ ഓരോ വിക്കറ്റും നേടിയപ്പോൾ ജയിംസ് ആൻഡേഴ്‌സൺ അഞ്ചു വിക്കറ്റ് നേടി മിന്നുന്ന പ്രകടനമാണ് കാഴ്‌ച്ച വച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ മുരളി വിജയിന്റെ വിക്കറ്റ് നഷ്ടമായി. അഞ്ചു പന്തുകൾ നേരിട്ട വിജയ്, റണ്ണൊന്നുമെടുക്കാതെ ജയിംസ് ആൻഡേഴ്‌സന്റെ പന്തിൽ ക്ലീൻബോൾഡായി. ഇതോടെ ഒരു ഓവറിൽ സ്‌കോർബോർഡിൽ റണ്ണെത്തും മുൻപേ ഒരു വിക്കറ്റ് നഷ്ടമായ അവസ്ഥയിലായി ഇന്ത്യ.

ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ലോകേഷ് രാഹുലിന്റേതായിരുന്നു അടുത്ത ഊഴം. 14 പന്തിൽ രണ്ടു ബൗണ്ടറികളോടെ എട്ടു റൺസെടുത്ത രാഹുലിനെ ആൻഡേഴ്‌സൻ വിക്കറ്റ് കീപ്പർ ജോണി ബെയർ‌സ്റ്റോയുടെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ കോഹ്‌ലിക്കു കൂട്ടായി പൂജാരയെത്തിയെങ്കിലും തൊട്ടുപിന്നാലെ മഴ കളിമുടക്കി. അപ്പോൾ ഇന്ത്യൻ സ്‌കോർ 6.3 ഓവറിൽ രണ്ടിന് 11 റൺസ്. മഴ നീണ്ടുപോയതോടെ ഉച്ചഭക്ഷണം നേരത്തെയാക്കി. നീണ്ട ഇടവേളയ്ക്കുശേഷം മഴ പുനഃരാരഭിച്ചെങ്കിലും അതും ഇന്ത്യയ്ക്ക് സമ്മാനിച്ചത് നഷ്ടം മാത്രം. സ്‌കോർ ബോർഡിൽ 15 റൺസുള്ളപ്പോൾ ചേതേശ്വർ പൂജാര റണ്ണൗട്ടായി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ 'വിഖ്യാതമായ റണ്ണൗട്ടു'കൾക്കുശേഷം ഇംഗ്ലണ്ടിലും പൂജാര റണ്ണൗട്ട്. ഇക്കുറി പക്ഷേ പൂജാരയുടെ പിഴവിനേക്കാൾ ക്യാപ്റ്റൻ കോഹ്‌ലിയായിരുന്നു പുറത്താകലിന് കാരണക്കാരൻ. ആൻഡേഴ്‌സന്റെ പന്ത് പോയിന്റിലേക്ക് കളിച്ച പൂജാരയെ കോഹ്‌ലി റണ്ണിനായി വിളിച്ചു. പൂജാര ഓടി പിച്ചിന്റെ പാതിവഴിയെത്തിയെങ്കിലും അപകടം മനസ്സിലാക്കി കോഹ്‌ലി തിരിച്ചോടി. പന്തു കൈക്കലാക്കിയ അരങ്ങേറ്റതാരം ഒലീ പോപ്പ് നിഷ്പ്രയാസം ബെയ്ലിളക്കി. ഇന്ത്യൻ സ്‌കോർ 8.3 ഓവറിൽ മൂന്നിന് 15. പൂജാരയ്ക്കു പകരക്കാരൻ മൈതാനത്തിറങ്ങും മുൻപ് മഴ ചാറിയതോടെ അംപയർമാർ കളി വീണ്ടും നിർത്തിവച്ചു.

തുടർച്ചയായ രണ്ടാം മൽസരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇക്കുറി ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിൽ കളിച്ച ടീമിൽ ഇന്ത്യയും ഇംഗ്ലണ്ടും രണ്ടുവീതം മാറ്റം വരുത്തി. ആദ്യ ടെസ്റ്റിൽ തീർത്തും പരാജയപ്പെട്ട ശിഖർ ധവാനു പകരം ചേതേശ്വർ പൂജാര ടീമിലെത്തി. ഉമേഷ് യാദവിനു പകരം സ്പിന്നർ കുൽദീപ് യാദവും ടീമിൽ ഇടംപിടിച്ചു. ഇംഗ്ലണ്ട് നിരയിൽ ഇരുപതുകാരനായ ഒലി പോപ്പിന്റെ അരങ്ങേറ്റത്തിനും വേദിയൊരുങ്ങി. ടീമിൽനിന്ന് പുറത്താക്കപ്പെട്ട ഡേവിഡ് മാലനു പകരമാണ് ഒലീ പോപ്പ് ടീമിലെത്തിയത്. അടിപിടിക്കേസിൽപ്പെട്ട് വിചാരണയ്ക്കായി ടീമിൽനിന്ന് വിട്ടുനിൽക്കുന്ന ബെൻ സ്റ്റോക്‌സിനു പകരം ക്രിസ് വോക്‌സും ടീമിലെത്തി. രണ്ടാം ടെസ്റ്റിൽ രണ്ടു പേസ് ബോളർമാരും രണ്ടു സ്പിന്നർമാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. പേസ് ദ്വയമായ ഇഷാന്ത് ശർമ-മുഹമ്മദ് ഷാമി സഖ്യത്തിനൊപ്പം ഹാർദിക് പാണ്ഡ്യ മൂന്നാം പേസ് ബോളറുടെ വേഷത്തിലുണ്ട്. രവിചന്ദ്രൻ അശ്വിനൊപ്പം കുൽദീപ് യാദവാണ് രണ്ടാം സ്പിന്നർ. കഴിഞ്ഞ മൽസരത്തിൽ വൺഡൗണായെത്തിയ ലോകേഷ് രാഹുൽ ധവാന്റ അഭാവത്തിൽ മുരളി വിജയിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തു. ചേതേശ്വർ പൂജാര വൺ ഡൗണായെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP