Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെക്‌സിറ്റിനുശേഷം യുകെയിലെത്തുന്ന യൂറോപ്യൻ പൗരന്മാർക്ക് മൂന്നുമാസത്തിനകം ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മടക്കിയയക്കണം; ബ്രെക്‌സിറ്റ് പ്രതിസന്ധി മറികടക്കാൻ നിർദേശങ്ങളുമായി ചേംബർ ഓഫ് കൊമേഴ്‌സ്

ബ്രെക്‌സിറ്റിനുശേഷം യുകെയിലെത്തുന്ന യൂറോപ്യൻ പൗരന്മാർക്ക് മൂന്നുമാസത്തിനകം ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മടക്കിയയക്കണം; ബ്രെക്‌സിറ്റ് പ്രതിസന്ധി മറികടക്കാൻ നിർദേശങ്ങളുമായി ചേംബർ ഓഫ് കൊമേഴ്‌സ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്‌സിറ്റിനുശേഷമുള്ള കുടിയേറ്റ പ്രതിസന്ധിയെ എങ്ങനെ മറികടക്കണമെന്നതിന് കൂടുതൽ നിർദേശങ്ങളുമായി ബ്രിട്ടനിലെ വ്യവസായികളുടെ കൂട്ടായ്മ രംഗത്തെത്തി. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനിലെത്തുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് മൂന്നുമാസത്തിനകം ജോലി കണ്ടെത്താനായില്ലെങ്കിൽ തിരിച്ചയക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി (സിബിഐ) പ്രധാനമമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാനമന്ത്രി തെരേസ മെയ്‌ തല പുകയ്‌ക്കേണ്ടത് കുടിയേറ്റം എങ്ങനെ നിയന്ത്രിക്കുമെന്നതിനെക്കുറിച്ചല്ലെന്നും രാജ്യത്തിന്റെ വ്യാവസായിക താത്പര്യങ്ങൾക്കാകണം പ്രധാന്യം നൽകേണ്ടതെന്നും അവർ പറഞ്ഞു. ബ്രെക്‌സിറ്റിനുശേഷം നിലവിൽ വരുന്ന നിയമങ്ങൾ ബ്രിട്ടനിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരോ മൂന്നുമാസത്തിൽക്കൂടുതൽ ബ്രിട്ടനിൽ തങ്ങാൻ സ്വന്തം നിലയ്ക്ക് ശേഷിയുള്ളവരെയോ സഹായിക്കുന്നതാകണമെന്നും സിബിഐ ഡപ്യൂട്ടി ഡയറക്ടർ ജോഷ് ഹാർഡി ആവശ്യപ്പെട്ടു.

നെറ്റ് മൈഗ്രേഷൻ ഒരുലക്ഷത്തിൽത്താഴെയാക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്ന് തെരേസയോട് അവരുടെ മന്ത്രിമാരടക്കമുള്ളവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, അതിലേക്കുമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് ബ്രിട്ടന്റെ വ്യാവസായിക താത്പര്യങ്ങളിൽനിന്ന് ശ്രദ്ധ അകന്നുപോകുന്നുവെന്നാണ് വ്യവസായി കൂട്ടായ്മയുടെ ആരോപണം. 2010-ലാണ് നെറ്റ് മൈഗ്രേഷൻ ഒരുലക്ഷത്തിൽത്താഴെയാക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നത്. തെരേസ മെയ്‌ ഹോം സെക്രട്ടറിയായിരുന്ന കാലത്ത് ഇതുദ്ദേശിച്ച് ഒട്ടേറെ കർശന നിർദേശങ്ങൾ കൊണ്ടുവന്നിരുന്നെങ്കിലും ലക്ഷ്യം സാധിക്കാനായിട്ടില്ല.

ഇത്തരം അർഥമില്ലാത്ത ലക്ഷ്യങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നു. പകരം കുടിയേറ്റക്കാരെ നിയന്ത്രിക്കുകയും അവർ ബ്രിട്ടന്റെ ഖജനാവ് ചോർത്തുകയാണെന്ന് ബോധ്യമായാൽ പുറംതള്ളുകയും ചെയ്യുന്ന രീതിയാവണം ആവിഷ്‌കരിക്കേണ്ടത്. സ്‌കൂളുകളും ആശുപത്രികളുമാണ് നികുതിദായകരുടെ പണം ചോർത്തിയെടുക്കുന്നത്. മൂന്നുമാസത്തിനകം ജോലി കണ്ടെത്താനാകാതെ രാജ്യത്തിന് ഭാരമാകുന്നവരെ തിരിച്ചയക്കൽ കർശനമാക്കിയാൽ ഈ പ്രതിസന്ധി മറികടക്കാമെന്ന് സിബിഐ പറയുന്നു.

വാചകക്കസർത്തുകൊണ്ട് കാര്യമില്ലെന്ന് ജോഷ് ഹാർഡി പറഞ്ഞു. ഇത് രാജ്യത്തിന്റെ ഭാവിയെക്കരുതിയുള്ള പോരാട്ടമാണ്. തുറന്ന മനോഭാവവും നിയന്ത്രണവും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലേക്ക വരുന്നവർ ഇവിടെ ജോലി ചെയ്ത് അതിലൊരു പങ്ക് പൊതുസേവനങ്ങൾക്കായി ചെലവിടുന്നുണ്ടെങ്കിൽ അത് ജനങ്ങൾക്കാകെ ആത്മവിശ്വാസം പകരുന്ന കാര്യമാകും. പല മേഖലകളും ഇപ്പോൾ ആളെകിട്ടാത്ത അവസ്ഥയാണ്. നഴ്‌സുമാർ മുതൽ സോഫ്റ്റ്‌വെയർ മേഖലവരെ ആക്ഷാമമുണ്ടെന്നും ജോഷ് ഹാർഡി പറഞ്ഞു.

രാജ്യത്തെ ഒന്നേകാൽ ലക്ഷത്തിലേറെ സ്ഥാപനങ്ങളിൽനിന്ന് തെളിവുശേഖരിച്ചാണ് സിബിഐ ഈ നിർദേശങ്ങൾ പ്രഖ്യാപിച്ചത്. കുടിയേറ്റമാണ് പല വ്യവസായങ്ങളിലും മേഖലകളിലും നിർണായക കാര്യമെന്ന് സിബിഐ വ്യക്തമാക്കി. ബ്രെക്‌സിറ്റിനുശേഷമെത്തുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർ കൃത്യമായി രജിസ്റ്റർ ചെയ്യുകയും അവരുടെ വരവ് മൂന്നുമാസത്തേക്ക് മാത്രമായി ചുരുക്കുകയും വേണം. സ്വയം പര്യാപ്തരാണെന്ന് ബോധ്യപ്പെടുത്താനായില്ലെങ്കിൽ മൂന്നുമാസംകഴിഞ്ഞ് പുറത്താക്കുകയും വേണമെന്നും സിബിഐ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP