Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചരിത്ര പോരാട്ടത്തിന്റെ കഥയുമായി കരൺ ജോഹറെത്തുന്നു; രൺവീറും ആലിയയും ഒന്നിക്കുന്ന തഖ്തിലിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് ഹിറ്റ് സംവിധായകൻ

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചരിത്ര പോരാട്ടത്തിന്റെ കഥയുമായി കരൺ ജോഹറെത്തുന്നു; രൺവീറും ആലിയയും ഒന്നിക്കുന്ന  തഖ്തിലിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് ഹിറ്റ് സംവിധായകൻ

ണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരൺ ജോഹർ മറ്റൊരു ചരിത്ര സിനിമയുമായി എത്തുന്നു. രൺബീർ കപൂർ, ഐശ്വര്യ റായ്, അനുഷ്‌ക ശർമ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ യേ ദിൽ ഹേ മുഷ്‌കലിന് ശേഷമാണ് കരൺ തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.തഖ്തിൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺവീറും ആലിയ ഭട്ടും ഒന്നിക്കും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കരൺ ട്വി്റ്ററിലൂടെ പങ്ക് വച്ചു.

ഇവരെക്കുടാതെ കരീന, അനിൽ കപൂർ, വിത്തി കൗശൽ, ഭൂമി പട്‌നേക്കർ, ജാൻവി കപൂർ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.മുഗൾ രാജകിരീടത്തിന് വേണ്ടിയുള്ള ചരിത്ര പോരാട്ടത്തിന്റെയും യുദ്ധത്തിന്റെയും കഥ പറയുന്ന തഖ്ത് ഏറെഅതിശയിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. ഒരു കുടുംബത്തിന്റെയും, ചതിയുടെയും, പ്രണയത്തിന്റെയും വിജയത്തിന്റെയും കഥയാണിതെന്ന് കരൺ ജോഹർ തന്റെ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

പത്മാവത് എന്ന വിവാദ ചിത്രത്തിന് ശേഷം രൺവീർ സിങ് അഭിനയിക്കുന്ന മറ്റൊരു ചരിത്ര സിനിമയാണ് തഖ്ത്. ഈ ചിത്രത്തിന്റെ ഭാഗമാകാൻകഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് രൺവീർ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു.2020 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി തിരക്കഥ രചിച്ചത് സുമിത് റോയാണ്. ഹൈദരിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP