Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദിയുമായി ഉടക്കിയ കാനഡയുടെ നില പരുങ്ങലിൽ; എണ്ണ കയറ്റുമതി സൗദി നിർത്തിയാൽ കാനഡ നിശ്ചലമാകും; അംബാസഡറെ പുറത്താക്കിയതിന് പിന്നാലെ വിമാന സർവീസുകൾവരെ റദ്ദുചെയ്ത് സൗദിയുടെ പ്രതികാരം തുടരുന്നു

സൗദിയുമായി ഉടക്കിയ കാനഡയുടെ നില പരുങ്ങലിൽ; എണ്ണ കയറ്റുമതി സൗദി നിർത്തിയാൽ കാനഡ നിശ്ചലമാകും; അംബാസഡറെ പുറത്താക്കിയതിന് പിന്നാലെ വിമാന സർവീസുകൾവരെ റദ്ദുചെയ്ത് സൗദിയുടെ പ്രതികാരം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ടൊറന്റോ: മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ സൗദി അറേബ്യക്കെതിരെ കടുത്ത വിമർശനമുന്നയിച്ച കാനഡ കുടുങ്ങി. അംബാസഡറെ പുറത്താക്കി നയതന്ത്ര തലത്തിൽ പ്രതിഷേധം അറിയിച്ച സൗദി, കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി കാനഡയിലേക്കുള്ള വിമാന സർവീസുകൾ പോലും സൗദി നിർത്തിവെച്ചി. ഇന്ധന കയറ്റുമതിയിലും നിയന്ത്രണമുണ്ടായേക്കുമെന്ന ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാൽ കാനഡയ്ക്ക് കടുത്ത തിരിച്ചടിയായി അതുമാറും.

കാനഡയുടെ ഏറ്റവും പ്രധാന ഊർജസ്രോതസ്സുകളിലൊന്നാണ് സൗദി അറേബ്യ. 2007 മുതൽ 2017 വരെയുള്ള കണക്കനുസരിച്് കാനഡ സൗദിയിൽനിന്ന് 12.5 ബില്യൺ പൗണ്ടിന്റെ എണ്ണ വാങ്ങിയിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ധനം കാനഡയിലേക്ക് എത്തുന്നത് സൗദിയിൽനിന്നാണെന്നും കനേഡിയൻ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇക്കൊല്ലം ജനുവരിമുതൽ ജൂൺവരെ 1.1 ബില്യൺ പൗണ്ടിന്റെ എണ്ണവ്യാപാരവും ഇരുരാജ്യങ്ങലും തമ്മിൽ നടന്നിട്ടുണ്ട്.

ദിവസം ഒരുലക്ഷം ബാരലിലേറെ എണ്ണയാണ് സൗദി അറേബ്യ കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്രയും ഇന്ധനശേഖരമാണ് അടുത്തകാലത്തെ നയനന്ത്ര തർക്കം മൂലം നിന്നുപോകുമോ എന്ന ആശങ്കയിലായിട്ടുള്ളത്. സൗദിയിൽനിന്ന് ന്യൂ ബോൺസ്‌വിക്കിലെ ഇർവിങ് ഓയിൽ റിഫൈനറിയിലാണ് അസംസ്‌കൃത എണ്ണ എത്തുന്നത്. ഇവിടെനിന്ന് ഇന്ധനം ട്രെയിൻ മാർഗമോ ടാങ്കറിലോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുകയാണ് ചെയ്യുന്നത്.

മനുഷ്യാവകാശ പ്രവർത്തകയെ അറസ്റ്റ് ചെയ്തത് കനേഡിയൻ വിദേശകാര്യമന്ത്രി ക്രിസ്റ്റില ഫ്രീലാൻഡ് വിമർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായത്. ഇതിന് മറുപടിയായി കാനഡയുമായുള്ള ബന്ധം വിഛേദിക്കുകയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. കാനഡയുടെ അംബാസഡറെ പുറത്താക്കി. കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാരകരാറുകളും നിർത്തിവെച്ചു. സൗദി എയർലൈൻസിന്റെ കാനഡയിലേക്കുള്ള സർവീസുകളും നിർത്തി.

കാനഡയിൽ പുതിയതായി നിക്ഷേപങ്ങളൊന്നും നടത്തില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ആദേൽ അൽ ജുബൈർ പറഞ്ഞു. എന്നാൽ, ഇപ്പോൾ നിലവിലുള്ള വ്യാപാരക്കരാറുകളെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരിൽ ഇന്ധനക്കൈമാറ്റം തടയരുതെന്നാണ് സൗദി സർക്കാരിന്റെ നിലപാടെന്ന് ഓയിൽ മിനിസ്റ്റർ ഖാലിദ് അൽ-ഫെയ്ത്തും വ്യക്തമാക്കി. ഒരുകാരണവശാലും ഈ നിലപാടിൽ മാറ്റം വരികയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP