Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിച്ച കുഞ്ഞിനെ അടക്കാൻ പള്ളിയിലെത്തിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ ശ്വാസം കണ്ടെത്തി; മരണ സർട്ടിഫിക്കറ്റ് വരെ നൽകിയ കുഞ്ഞ് വീണ്ടും ജീവിതത്തിലേക്ക്

മരിച്ച കുഞ്ഞിനെ അടക്കാൻ പള്ളിയിലെത്തിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ ശ്വാസം കണ്ടെത്തി; മരണ സർട്ടിഫിക്കറ്റ് വരെ നൽകിയ കുഞ്ഞ് വീണ്ടും ജീവിതത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

സാൻ പെഡ്രോ സുല: ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും ശവസംസ്‌കാരത്തിനായി പള്ളിയിലെത്തിക്കുകയും ചെയ്ത ഏഴുമാസം പ്രായമായ കുഞ്ഞ് വീണ്ടും ജീവിതത്തിലേക്ക്. ശവസംസ്‌കാരശുശ്രൂഷകൾക്കിടെ തന്റെ കുഞ്ഞിന്റെ ശരീരത്തിൽ ദുർബലമായ തോതിൽ ഹൃദയമിടിക്കുന്നുണ്ടെന്ന് അമ്മ തന്നെയാണ് കണ്ടെത്തിയത്. തുടർന്ന് വേഗം തന്നെ ആശുപത്രിയിലെത്തിച്ചതോടെ, മരണസർട്ടിഫിക്കറ്റ്് പോലും ലഭിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ഹോണ്ടുറാസിലെ സാൻ പെഡ്രോ സുലയിലാണ് അത്യദ്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സംഭവം. കെയയ്‌ലിയൻ ജോവാന്ന ഓർ്ട്ടിസ് മൊണ്ടായയെന്ന കുഞ്ഞിനെയാണ് വയറിളക്കവും നിർജലീകരണവും കടുത്ത അണുബാധയും ബാധിച്ച് ഓഗസ്റ്റ് മൂന്നിന് ആശുപത്രിയിലാക്കിയത്. വില്ലാന്യൂവയിലെ റിവാസ് ആശുപത്രിയിലെ ഡോക്ടർമാർ ആവുന്നത്ര ശ്രമിച്ചെങ്കിലും രോഗം ശമിപ്പിക്കാനായില്ല. ഓഗസ്റ്റ് ആറിന് കുഞ്ഞ് മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രിയിൽനിന്ന് മരണ സർട്ടിഫിക്കറ്റും നൽകി.

കുഞ്ഞിന്റെ 'മൃതദേഹ'വുമെടുത്ത് അമ്മ ഇവിസ് മൊണ്ടായ ആദ്യം പോയത് അടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്കാണ്. വീട്ടിലേക്ക് പോകാൻ പണമില്ലാതിരുന്നതുകൊണ്ടാണ് ബന്ധുവീട്ടിലെത്തിയത്. അന്നവിടെ മരണാനന്തര പ്രാർത്ഥനകൾ നടത്തി. രാവിലെ ഒമ്പതുമണിയോടെയാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്. രാത്രിയോടെ കുഞ്ഞിനെ സംസ്‌കരിക്കുന്നതിനായി അടുത്തുള്ള പള്ളിയിലെത്തിച്ചു. ശവപ്പെട്ടി വാങ്ങാൻ പണമില്ലാതിരുന്നതിനാൽ, കുഞ്ഞിനെ എടുത്തുപിടിച്ചിരിക്കുകയായിരുന്നു ഇവിയ.

ഈ ഘട്ടത്തിലാണ് കുഞ്ഞിന്റെ ഹൃദയം മെല്ലെ മിടിക്കുന്നതുപോലെ ഇവിയക്ക് തോന്നിയത്. മറ്റുള്ളവരും അത് ശരിവെച്ചു. നേരീയ തോതിൽ ശ്വാസമെടുക്കുന്നതായും ബോധ്യപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള ലോക്കൽ ക്ലിനിക്കിൽ കൊണ്ടുപോയി. പ്രഥമശുശ്രൂഷയ്ക്കുശേഷം അന്നേദിവസം രാവിലെ കുഞ്ഞ് മരിച്ചുവെന്ന് വിധിയെഴുതിയ പീഡിയാട്രിക് ആശുപപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കുഞ്ഞിനെയിപ്പോൾ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP