Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യു.പിയിൽ നിർമ്മാണത്തിലിരുന്ന ഫ്‌ളൈ ഓവർ തകർന്നു വീണു; ഒരാൾക്ക് പരുക്ക്; രണ്ടുപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന; രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു  

യു.പിയിൽ നിർമ്മാണത്തിലിരുന്ന ഫ്‌ളൈ ഓവർ തകർന്നു വീണു; ഒരാൾക്ക് പരുക്ക്; രണ്ടുപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന; രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു   

മറുനാടൻ ഡെസ്‌ക്‌

 

ലക്‌നൗ: ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്‌ളൈ ഓവർ തകർന്ന് വീണു. ബസ്തി ജില്ലയിലെ ദേശീയപാത 28ൽ പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മേഖലയില് രണ്ട് ദിവസമായി മഴ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ടു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വാർത്ത ഏജൻസിയായ എ. എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാന തലസ്ഥാനമായ ലക്‌നൗവിൽനിന്ന് 205 കിലോമീറ്റർ അകലെയാണ് അപകടം.ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. കഴിഞ്ഞയാഴ്ച ആഗ്ര ലക്‌നൗ എക്സ്‌പ്രസ്വേയുടെ സർവീസ് റോഡും മഴയെത്തുടർന്ന് ഇടഞ്ഞുതാണിരുന്നു. നാലുപേർ സഞ്ചരിച്ച കാറും അന്ന് അപകടത്തിൽപ്പെട്ടു. എന്നാൽ ആളപായമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP