Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഹിത് വെമുലയുടെ കുടുംബത്തിന് വീടിനായി മുസ്ലിം ലീഗിന്റെ കൈത്താങ്; വീട് നിർമ്മിക്കാൻ 15 ലക്ഷം രൂപ പി.കെ കുഞ്ഞാലിക്കുട്ടി കൈമാറി

രോഹിത് വെമുലയുടെ കുടുംബത്തിന് വീടിനായി മുസ്ലിം ലീഗിന്റെ കൈത്താങ്; വീട് നിർമ്മിക്കാൻ 15 ലക്ഷം രൂപ പി.കെ കുഞ്ഞാലിക്കുട്ടി കൈമാറി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ കുടുംബത്തിന് സ്വന്തമായി വീടു വാങ്ങുന്നതിനുള്ള തുക രോഹിതിന്റെ മാതാവ് രാധിക വെമുലക്ക് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി കൈമാറി. ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി.വി. അബ്ദുൽ വഹാബ് എംപി, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ എസ്.ഗഫാർ, സി.കെ. സുബൈർ, ആസിഫ് അൻസാരി, എം.എസ്.എഫ് ദേശീയ സെക്രട്ടറി എൻ.എ. കരീം എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയായിരിക്കെ, വൈസ് ചാൻസലറുടെ പീഡനത്തിൽ മനംമടുത്താണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്.

വീട് നിർമ്മിക്കാൻ ഭൂമി നൽകാം എന്നേറ്റിരുന്ന ആന്ധ്രപ്രദേശിലെ ഐ.പി.എസ്, ഐ.എ.എസ് അസോ. പിന്മാറി. തുടർന്നാണ് അപ്പാർട്മന്റെ് വാങ്ങാനുള്ള തീരുമാനത്തിലേക്ക് കുടുംബം എത്തിയത്. അഞ്ചുലക്ഷം രൂപ അഡ്വാൻസ് നൽകുന്നതിനായി ലീഗ് ദേശീയ കമ്മിറ്റി നേരത്തേ നൽകിയിരുന്നുവെന്നും ബാക്കി 10 ലക്ഷം രൂപയാണ് കൈമാറിയതെന്നും സി.കെ. സുബൈർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP