Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കേരളാ പൊലീസ് സംഘം ജലന്ധറിൽ വൈദികരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി ; ബിഷപ്പ് ഹൗസ് ആസ്ഥാനത്തെത്തി നാല് വൈദികരുടെ മൊഴിയെടുത്തു; കന്യാസ്ത്രീ മഠത്തിലെത്തി മൂന്ന് പേരെ ചോദ്യം ചെയ്യും; ബിഷപ്പിന് പിഴവു പറ്റിയെന്ന് മൊഴികൾ നൽകി വൈദികർ; വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് രൂപതാ ആസ്ഥനത്ത് കനത്ത പൊലീസ് സുരക്ഷ; പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൻ ഇന്ന് അറസ്റ്റിലായേക്കും

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കേരളാ പൊലീസ് സംഘം ജലന്ധറിൽ വൈദികരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി ; ബിഷപ്പ് ഹൗസ് ആസ്ഥാനത്തെത്തി നാല് വൈദികരുടെ മൊഴിയെടുത്തു; കന്യാസ്ത്രീ മഠത്തിലെത്തി മൂന്ന് പേരെ ചോദ്യം ചെയ്യും; ബിഷപ്പിന് പിഴവു പറ്റിയെന്ന് മൊഴികൾ നൽകി വൈദികർ; വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് രൂപതാ ആസ്ഥനത്ത് കനത്ത പൊലീസ് സുരക്ഷ; പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൻ ഇന്ന് അറസ്റ്റിലായേക്കും

മറുനാടൻ ഡെസ്‌ക്‌

ജലന്ധർ: ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിന്റെ വക്കിലേക്ക്. കന്യാസ്ത്രിയുടെ പീഡന പരാതിയിൽ കേരളത്തിൽ നിന്നുള്ള പ്രേത്യക അന്വേഷണ സംഘം ജലന്ധർ രൂപതയിലെ നാലു വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വൈദികർ വൈദികർ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായിട്ടാണ് സൂചന. ബിഷപ്പിൽ നിന്ന് കന്യാസത്രീക്ക് ബുന്ധിമുട്ടുകൾ ഉണ്ടായെന്ന് അറിയാമായിരുന്നെന്നും വൈദികർ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി.

 

അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തേക്കും. ബിഷപ്പ് ഹൗസിൽ എത്തിയോ പഞ്ചാബ് ആംഡ് പൊലീസ് ആസ്ഥാനത്തു ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് കന്റോൺമെന്റ്‌  മിഷനറീസ് ഓഫ്‌ ജീസസ് ആസ്ഥാനത്തെത്തി അന്വേഷണ സംഘം തെളിവ് ശേഖരിക്കും. ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയിൽ ഒന്നരമാസം പിന്നിടിുമ്പോഴാണ് അന്വേഷണ സംഘം ജലന്ധറിലെത്തിയത്. വൈക്കം ഡി.വൈ.എസ്‌പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധർ കമ്മീഷ്ണർ പി.കെ സിൻഹയുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തും.

ബിഷപ്പിനെ അറ്സ്റ്റ് ചെയതേക്കുമെന്ന് സൂചന ലഭിച്ചതോടെ രൂപതാ ആസ്ഥാനത്ത് നൂറ് കണക്കിന് വിശ്വാസികൾ തടിച്ചുകൂടുകയും ചെയ്തു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ വിശ്വാസികളുടെ വലിയതോതിലുള്ള എതിർപ്പിന് ഇടയുണ്ടാകുമെന്നാണ് മുന്നറിയിപ്പുകൾ. ബിഷപ്പിനേയും വൈദികരേയും ചോദ്യം ചെയ്യുന്നതിനായി ബലന്ധർ പൊലീസിന്റെ സഹായവും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് ആംഡ് പൊലീസ് ആസ്ഥാനത്ത് ബിഷപ്പിനെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് സാധ്യത ഏറെയും.

അന്വേഷണ സംഘത്തിനോട് സഹകരിക്കാത്ത പക്ഷം പഞ്ചാബ് പൊലീസിന്റെ സഹായത്തോടെയാകും അടുത്ത നടപടികൾ. കന്യാസ്ത്രിയുടെ പീഡനാരോപണം വന്നതിന് പിന്നാലെ തന്നെ താൻ വിശുദ്ധനാണെന്ന് വരുത്തി തീർത്ത് സഭാ ലേഖനവും പുറത്തിറക്കി. ജലന്ധർ സഭയുടെ പേരിലിറക്കിയ ചാനലിലൂടെ വിശ്വാസി കവചം തീർത്ത്‌ രക്ഷപ്പെടാനുള്ള പഴുതുകൾ മുൻപ് തന്നെ ബിഷപ്പ് പുറത്തിറക്കിയിരുന്നു. പ്രാർത്ഥനകൾ ചൊല്ലി കാൽനടയായും വാഹനങ്ങളിലും വിശ്വാസികൾ ഒഴുകിയെത്തിയതോടെ ജലന്ധർ ഡി.സി.പി. ഗുരുമീത് സിംഗിന്റെ നേതൃത്വത്തിലുള്ള സായുധ പൊലീസ് സംഘം സ്ഥിതിഗതികൾ വിലയിരുത്താനെത്തി.


പരാതിക്കാരിയായ കന്യാസ്ത്രീ മുൻപ് താമസിച്ചിരുന്ന ജലന്ധർ സൈനിക ക്യാമ്പിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലും തെളിവെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. മുതിർന്ന വൈദികർ ഉൾപ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധർ രൂപത പി ആർ ഓ ഫാ.പീറ്റർ കാവുമ്പുറം അറിയിച്ചു. വിശ്വാസികൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന രൂപത അധികൃതരുടെ ഉറപ്പ് വിശ്വാസത്തിലെടുത്തായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.

മദർ ജനറൽ സി.റെജീന, കൗൺസിലർ സി.അമല എന്നിവരുടെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തുക. കന്യാസ്ത്രീക്കെതിരായ പരാതി അന്വേഷണിച്ച കമ്മീഷന് നേതൃത്വം നൽകിയത് സി.അമലയായിരുന്നു. കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ ബന്ധു നിലപാട് തിരുത്തുകയും തികച്ചും വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങളാൽ തെറ്റിദ്ധരിച്ചു പരാതി നൽകിയതാണെന്ന് പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പഴയ പരാതിയിൽ കൂടുതൽ ചികയുന്നത് പഴുതടച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്ന് കരുതാം.

അതേസമയം, ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചുകഴിഞ്ഞുവെന്ന് അന്വേഷണംഘം വ്യക്തമാക്കി കഴിഞ്ഞു. ഇനി ബിഷപ്പിനെയും അദ്ദേഹവുമായി അടുത്തു പ്രവർത്തിക്കുന്ന ചില വൈദികരേയും മാത്രമാണ് ചോദ്യം ചെയ്യാനുള്ളത്. ഇതിനു ശേഷം അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP