Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴക്കെടുതിയിൽ സംസ്ഥാനത്ത് വീണ്ടും മരണം ; അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം; സംസ്ഥാനത്ത് മരണ സംഖ്യ 29 ആയി; വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴക്കെടുതിയിൽ സംസ്ഥാനത്ത് വീണ്ടും മരണം ; അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം; സംസ്ഥാനത്ത് മരണ സംഖ്യ 29 ആയി; വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഴക്കെടുതി മൂലം വലയുന്ന സംസ്ഥാനത്ത്് മരണ സംഖ്യ 29 ആയി വർധിച്ചു. അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. മാമ്പിള്ളി സ്വദേശികളായ സഹായരാജ്, കാർമ്മൽ എന്നിവരാണ് മരിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന നാലു പേർ പരുക്കുകളോടെ രക്ഷപെട്ടു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിട്ടതോടെ തീര മേഖലകളിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്.

മഴയ്‌ക്കൊപ്പം തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. ആനത്തോട് കൊച്ചു പമ്പ ഡാം തുറന്ന് വിട്ടതിനെ തുടർന്ന് പമ്പയിലെ ത്രിവേണി പാലം പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതു മൂലം ശബരിമലയിലേക്കുള്ള വഴികളിലും തടസമുണ്ടായിട്ടുണ്ട്. വയനാട്ടിൽ ഹെലിക്കോപ്റ്റർ മാർഗം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 15 അംഗ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 48 പേരടങ്ങുന്ന മറ്റൊരു സംഘം വയനാട്ടിലും, 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. പാലക്കാട് ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങളാണ് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP