Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിൽ സ്വദേശിവത്കരണം ശക്തമാകുന്നു;അടുത്ത സാമ്പത്തിക വർഷം പൊതു മേഖലയിൽ നിന്നും 3000 വിദേശികളെ പിരിച്ചുവിടുമെന്ന് സൂചന; വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നത് അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതിയുടെ ഭാഗമായി; സർക്കാർ മേഖലയിലുള്ള വിദേശികളെ ബാധിച്ചേക്കില്ല

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിൽ സ്വദേശിവത്കരണം ശക്തമാകുന്നു;അടുത്ത സാമ്പത്തിക വർഷം പൊതു മേഖലയിൽ നിന്നും 3000 വിദേശികളെ പിരിച്ചുവിടുമെന്ന് സൂചന; വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നത് അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതിയുടെ ഭാഗമായി; സർക്കാർ മേഖലയിലുള്ള വിദേശികളെ ബാധിച്ചേക്കില്ല

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് : പ്രവാസികൾക്ക് ഏറെ ആശങ്കയുയർത്തുന്ന വാർത്തയാണ് ഇപ്പോൾ കുവൈറ്റിൽ നിന്നും പുറത്ത് വരുന്നത്. കുവൈറ്റിൽ സ്വദേശിവത്കരണം അതി ശക്തമായി തുടരുകയാണ്. വരുന്ന സാമ്പത്തിക വർഷം മുതൽ കുവൈറ്റിലെ പൊതു മേഖലയിൽ നിന്നും 3000 വിദേശികളെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് പൊതു മേഖലയിൽ സ്വദേശികൾക്ക് നൽകാവുന്ന അവസരങ്ങൾ സംബന്ധിച്ചും പിരിച്ച് വിടേണ്ട വിദേശികളുടെ പട്ടികയും കൃത്യമായി രേഖപ്പെടുത്തി റിപ്പോർട്ട് തയാറാക്കാൻ സിവിൽ സർവീസ് കമ്മീഷൻ വിവിധ ഏജൻസികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ വർഷവും വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് അഞ്ചു വർഷത്തിനകം പൂർത്തിയാക്കേണ്ട പദ്ധതിയുടെ ഭാഗമായാണ് കൂട്ട പിരിച്ചുവിടൽ.

രാജ്യത്തെ പൊതുമേഖലയിൽ മൊത്തം തൊഴിൽ ശേഷിയുടെ നിശ്ചിത തോത് സ്വദേശികളായിരിക്കണമെന്നാണ് ചട്ടം. ഇതു പ്രകാരം ഓരോ സ്ഥാപനത്തിലെയും തോതുകൾ കണക്കാക്കി അത് അനുസരിച്ചായിരിക്കണം ഒഴിവാക്കപ്പെടേണ്ട വിദേശികളുടെ പട്ടിക തയ്യാറാക്കേണ്ടതെന്നും കർശന നിർദേശമുണ്ട്. സർക്കാർ മേഖലയിലെ മുഴുവൻ വിദേശികളെയും ഒഴിവാക്കുക എന്നത് പ്രയാസകരമാണ്. അതുകൊണ്ടു തന്നെ അനിവാര്യമായ തോതിൽ മാത്രമായിരിക്കും കുവൈറ്റിന്റെ നടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP