Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റമുറി വെളിച്ചത്തിന് ശേഷം നാല് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ഡാകിനിയുമായി സംവിധായകൻ റിജി നായർ; അധോലോക നായകൻ മായനായി എത്തുന്ന ചെമ്പൻ വിനോദിന്റെ ലുക്ക് പുറത്ത്

ഒറ്റമുറി വെളിച്ചത്തിന് ശേഷം നാല് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ഡാകിനിയുമായി സംവിധായകൻ റിജി നായർ; അധോലോക നായകൻ മായനായി എത്തുന്ന ചെമ്പൻ വിനോദിന്റെ ലുക്ക് പുറത്ത്

റ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ റിജി നായർ ഒരുക്കുന്ന ചിത്രമാണ് ഡാകിനി. സുഡാനി ഫ്രെം നൈജീരിയയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഉമ്മമാർ ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നുവെന്നതാണ് പ്രത്യേകത. ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ മായൻ എന്ന അധോലോക നായകനായി വേഷമിടുന്ന ചെമ്പൻ വിനോദിന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു.

സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനും ആരും പ്രതീക്ഷിക്കാത്ത മേക്ക് ഓവറിലാണ് ചിത്രത്തിലെത്തുക.ഒപ്പം ഇവരെ പോലെ തന്നെ നേരത്തെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ രണ്ട് പേർ കൂടി ഇവർക്കൊപ്പമുണ്ട്. സേതു ലക്ഷ്മിയും പോളി വിത്സനും. ഇവർ നാല് പേരും ചേർന്ന് ഒരു പടയ്ക്കൊരുങ്ങുന്നതാണ് ചിത്രം. 

പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി രാകേഷും തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ഉർവശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്.

ഇത്തവണ നിർമ്മാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്സൽ സിനിമയും കൂടെയുണ്ട് . അരങ്ങിൽ: സുരാജ് വെഞ്ഞാറമൂട് , ചെമ്പൻ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ ) അലൻസിയർ , ഇന്ദ്രൻസ് , പോളി വത്സൻ , സേതുലക്ഷ്മി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP