Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇടി വെട്ടിയ മാധവനെ വെള്ളം മുക്കി' ഇപ്പോൾ പേടി ഇനി 'പാമ്പ്കടിക്കുമോ എന്ന് '; ഒന്നിനു പുറകേ ഒന്നായി പ്രകൃതി ദുരന്തം 57കാരനെ വേട്ടയാടുന്നു; ഇടി മിന്നലിൽ നിന്നും രക്ഷപെട്ട് ദിവസങ്ങൾക്കം വീട് വെള്ളം കയറി നശിച്ചു പിന്നാലെ പാമ്പ് ഭീഷണിയും

'ഇടി വെട്ടിയ മാധവനെ വെള്ളം മുക്കി' ഇപ്പോൾ പേടി ഇനി 'പാമ്പ്കടിക്കുമോ എന്ന് '; ഒന്നിനു പുറകേ ഒന്നായി പ്രകൃതി ദുരന്തം 57കാരനെ വേട്ടയാടുന്നു; ഇടി മിന്നലിൽ നിന്നും രക്ഷപെട്ട് ദിവസങ്ങൾക്കം വീട് വെള്ളം കയറി നശിച്ചു പിന്നാലെ പാമ്പ് ഭീഷണിയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കനത്ത മഴ കേരളത്തെ തളർത്തിയപ്പോൾ ഒന്നിലധികം ദുരന്തങ്ങളാണ് മാധവനെ തേടിയെത്തിയത്. ഇടി മിന്നലും വെള്ളക്കെട്ടും ഒന്നിച്ചാണ് മാധവനെ തളർത്തിയത്. തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾ തന്നെ വേട്ടയാടിയതിലുള്ള വേദന മാധവൻ തുറന്ന് പറയുന്നു. ഏലൂർ ചാത്തനാട്ട് മാധവൻ എന്ന 57കാരന് തെണ്ടയിടറാതെ തനിക്കുണ്ടായ അനുഭവം പറയാൻ കഴിയില്ല. പെരിയാറിന്റെ തീരങ്ങളെ ദുരന്തം വേട്ടയാടിയപ്പോൾ ഭൂമിയിൽ നിന്നും ആകാശത്ത് നിന്നും മാധവന് തിരിച്ചടിയുണ്ടായി. ജൂൺ 12-ലെ വൈകിട്ട് കനത്ത മഴയ്‌ക്കൊപ്പമുണ്ടായ വലിയ ഇടിമിന്നലിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് മാധവൻ രക്ഷപെട്ടത്. ചെറിയ പരുക്കുകൾ മാത്രമാണ് ഏറ്റത്. എന്നാൽ, വീട്ടിലെ ടി.വി.യും റഫ്രിജറേറ്ററും അടക്കമുള്ള സാധനങ്ങളെല്ലാം കത്തിപ്പോയി. പറമ്പിലെ കായ്ഫലമുള്ള ഏക തെങ്ങും കത്തിയെരിഞ്ഞു. ഈ മഴക്കാലത്ത് അഞ്ചുതവണയാണ് മാധവന്റെ വീട്ടുമുറ്റത്ത് വെള്ളം കയറിയത്. ഡാമിലെ വെള്ളം തുറന്നുവിട്ടതിനെത്തുടർന്നുണ്ടായ പ്രളയത്തിൽ മാധവന്റെ വീടും മുങ്ങിയിരിക്കുകയാണ്. ചെളിയും മാലിന്യവും നിറഞ്ഞ വീട്ടിൽ നിന്ന് വെള്ളമൊഴിഞ്ഞാലും മാധവനു മുന്നിൽ മറ്റൊരു പേടിയുണ്ട്. പുഴയിലുടെ വീടിനുള്ളിലേക്ക് പാമ്പുകൾ കയറുമോ എന്ന്.

''വെള്ളം കയറി എല്ലാം നശിച്ചു. വീടാകെ ചെളിനിറഞ്ഞിരിക്കുകയാണ്. ഇവിടെ താമസിച്ചിരുന്ന ഭാര്യയും മകനും അവന്റെ ഭാര്യയും എന്റെ ഇളയമകന്റെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. ഞാനും അവിടെയായിരുന്നു. ഇപ്പോ വെള്ളം ഇറങ്ങിയോയെന്ന് നോക്കാൻ വന്നതാണ്. പക്ഷേ, ഒരു മാറ്റവുമില്ല. ഇനി എത്ര ദിവസം കഴിഞ്ഞാണ് വെള്ളമിറങ്ങുന്നതെന്ന് ആർക്കറിയാം...'' . ഏറെ വേദനയോടെയാണ് മാധവൻ ഇത് പറയുന്നത്. ഒന്നിനു പിറകെ ഒന്നായെത്തുന്ന പ്രകൃതിദുരന്തങ്ങളിൽ സങ്കടപ്പെട്ടു നിൽക്കുകയാണ് മാധവൻ. ''ജൂൺ 12-ന് വൈകീട്ട് മഴക്കാറ് കണ്ട് പുറത്തേക്കിറങ്ങുകയായിരുന്നു ഞാൻ. വെള്ളം വീണ് നനയേണ്ടല്ലോയെന്ന് കരുതി വരാന്തയിൽ കിടന്ന ചവിട്ടി എടുക്കാൻ കുനിഞ്ഞപ്പോഴാണ് തലയ്ക്കുമുകളിലൂടെ അതിശക്തമായ ഇടിമിന്നൽ കടന്നുപോയത്. ഞാൻ പേടിച്ച് പിറകോട്ട് വീണുപോയി. വലിയ ശബ്ദത്തിൽ വീടിനകത്ത് ടി.വി.യും ഫ്രിഡ്ജുമൊക്കെ കത്തിപ്പോകുന്നതും ആ നിമിഷം ഞാനറിഞ്ഞു. പിറ്റേന്ന് രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തെങ്ങ് പൂർണമായും കത്തിപ്പോയത് കണ്ടത്. തേങ്ങയെല്ലാം മുറ്റത്ത് വീണുകിടപ്പുണ്ടായിരുന്നു. വീടിന്റെ പലഭാഗത്തും ശക്തമായ വിള്ളലുകളുമുണ്ടായി...''-മാധവൻ പറഞ്ഞു.

ഇടിമിന്നൽ വിതച്ച നാശത്തിൽ നിന്നും കരകയറുന്നതിന് മുൻപേ മാധവൻ വെള്ളപ്പൊക്കത്തിന്റെ കെടുതിയിലേക്ക് വീണിരിക്കുകയാണ്. ഇടിമിന്നലിന്റെ നാശനഷ്ടങ്ങൾ കാണിച്ച് വില്ലേജ് ഓഫീസിൽ നൽകിയ പരാതിക്ക് ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. അതിനിടെ കഴിഞ്ഞദിവസം വീട്ടിലെ ചെളിനീക്കുന്നതിനിടെ താഴെവീണ് കൈയ്ക്കും കാലിനും പരിക്കേറ്റു. പ്രകൃതി ഓരോ നാശങ്ങൾ വിതയ്ക്കുമ്പോഴും എല്ലാം സഹിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകുന്നില്ലെന്നാണ് മാധവൻ സങ്കടത്തോടെ പറയുന്നു. മാധവന്റെ പരാതി വില്ലേജ് ഓഫീസ് പരിഗണിക്കുമെന്ന് വാർഡ് മെമ്പർ ചന്ദ്രമതി കുഞ്ഞപ്പൻ പറയുമ്പോഴും പറമ്പിൽ ഒഴുകിനടക്കുന്ന സാധനങ്ങൾ തിരയുന്ന തിരക്കിലായിരുന്നു അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP