Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി; മെമ്മറി കാർഡിലുള്ള ദൃശ്യങ്ങൾ നൽകാനാവില്ല; ഹർജി നേരത്തെ അങ്കമാലി കോടതിയും തള്ളിയിരുന്നു

നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി; മെമ്മറി കാർഡിലുള്ള  ദൃശ്യങ്ങൾ നൽകാനാവില്ല; ഹർജി നേരത്തെ അങ്കമാലി കോടതിയും തള്ളിയിരുന്നു

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ലഭിക്കണം എന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോതി തള്ളി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കൈമാറാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ ദിലീപിന് നൽകുന്നതിനെ പൊലീസും പ്രോസിക്യൂഷനും എതിർത്തിരുന്നു. നേരത്തെ അങ്കമാലി കോടതിയിലും ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു. പ്രതിക്കു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ദിലീപ് ഹർജി സമർപ്പിച്ചിരുന്നത്.

യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച കോടതി ദിലീപിന്റെ ഹർജി അന്ന് തള്ളുകയും ചെയ്തു.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. വിചാരണയ്ക്കു മുൻപ് എല്ലാ തെളിവുകളും ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ഹർജി നൽകിയത്. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോൺ വിവരങ്ങളും പ്രതികൾക്കു നൽകിയിരുന്നു.

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആകെ 11 ഹർജികളാണ് ദിലീപ് സമർപ്പിച്ചിരുന്നത്. ഇത് കേസ് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ് മൂലം നൽകുകയും ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് കോടതി മുതൽ ഹൈക്കോടതി വരെ 11 ഹർജികളാണ് ദിലീപ് സമർപ്പിച്ചിരുന്നത്. കേസ് സംബന്ധിച്ച രേഖകളെല്ലാം ദിലീപിന് നൽകിയാണെന്നും തുടർച്ചയായി ഹർജികൾ നൽകുന്നത് വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നുമാണ് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP