Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നന്മയുടെ വിളക്ക് തെളിയിച്ച് വീണ്ടും ചിന്ത ജെറോം; യുവജന കമ്മീഷൻ ചെയർമാനും അമ്മയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 50,000 രൂപ; സങ്കടപ്പെടുന്നവർക്കൊപ്പമാണ് താനെന്ന് വിളിച്ച് പറഞ്ഞ് ചിന്ത ജെറോം

നന്മയുടെ വിളക്ക് തെളിയിച്ച് വീണ്ടും ചിന്ത ജെറോം; യുവജന കമ്മീഷൻ ചെയർമാനും അമ്മയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 50,000 രൂപ; സങ്കടപ്പെടുന്നവർക്കൊപ്പമാണ് താനെന്ന് വിളിച്ച് പറഞ്ഞ് ചിന്ത ജെറോം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവതലമുറക്ക് മാതൃകയായി യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താജെറോം. കാലവർഷക്കെടുതിൽ ഉഴലുന്നകേരളത്തിന് ഒരു കൈ സഹായവുമായി എത്തിയിരിക്കുകയാണ് ചിന്ത ജെറോം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിപരമായി അമ്പതിനായിരം രൂപ കൈമാറിയിരിക്കുകയാണ് ചിന്ത ജെറോം ഇപ്പോൾ.

കേരളത്തെ ദുരന്തത്തിൽ നിന്ന് കരകയറ്റാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് ചേർന്ന് പ്രവർത്തിക്കാനും യുവ സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണ് ചിന്ത. കാലവർഷ കെടുത്തിയിൽ ദുരന്തം അനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ ചേർത്തുപിടിക്കേണ്ട ധാർമിക ഉത്തരവാദിത്വം നമ്മുക്കുണ്ട് എന്ന് ചിന്ത് ജെറോം ഓർമപ്പെടുത്തുന്നു. ആർജ്ജവത്തോടെ ദുരന്തത്തെ നേരിടുന്ന കേരള സർക്കാരിന് ഒപ്പം നടക്കാൻ കേരളത്തിന്റെ യുവതയുണ്ടാവണം എന്നും അവർ ആഹ്വാനം ചെയ്യുന്നു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ വേണം ഇത്തരം പ്രവർത്തനങ്ങൾ നചത്തേണ്ടത്. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും തന്നെ നോക്കാതെ ദുരന്തമുഖത്ത് യുവാക്കൾ ഒരുമിക്കണമെന്നും അതാണ് കേരള സമൂഹത്തിന്റെ പ്രത്യേകതയെന്നും അവർ പറയുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക് 50000 രൂപ ചിന്ത കൈമാറി. ക്യാമ്പസുകളിലെയും തെരുവിലെയും പീഡനങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ യുവജന കമ്മീഷന്റെ ഇടപെടലുണ്ടായിട്ടുണ്ട്. മറ്റക്കര ടോംസ് കോളേജിലും ജിഷ്ണു പ്രണോയ് വിഷയത്തിലും അഭിമന്യു വിഷയത്തിലും പ്രത്യേകിച്ച് സ്വാശ്രയ കോളേജുകളിലെ പീഡനങ്ങളിലും ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് ചിന്ത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP