Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദി വൈറ്റ് ഹൗസിലേക്ക് വരുന്നത് തനിച്ചോ? അദ്ദേഹത്തിന് പങ്കാളിയെ കണ്ടെത്താൻ തനിക്ക് സാധിക്കുമെന്ന് പറഞ്ഞ് ഡൊണാൾഡ് ട്രംപ്; നേപ്പാളും ഭൂട്ടാനും ഇന്ത്യയിലെന്നും തെറ്റിദ്ധരിച്ച് അമേരിക്കൻ പ്രസിഡന്റ്; ട്രംപിന് പറ്റിയ അമളികളും തമാശകളും പ്രസിദ്ധീകരിച്ച് പൊളിറ്റിക്കോ മാഗസിൻ

മോദി വൈറ്റ് ഹൗസിലേക്ക് വരുന്നത് തനിച്ചോ? അദ്ദേഹത്തിന് പങ്കാളിയെ കണ്ടെത്താൻ തനിക്ക് സാധിക്കുമെന്ന് പറഞ്ഞ് ഡൊണാൾഡ് ട്രംപ്; നേപ്പാളും ഭൂട്ടാനും ഇന്ത്യയിലെന്നും തെറ്റിദ്ധരിച്ച് അമേരിക്കൻ പ്രസിഡന്റ്; ട്രംപിന് പറ്റിയ അമളികളും തമാശകളും പ്രസിദ്ധീകരിച്ച് പൊളിറ്റിക്കോ മാഗസിൻ

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാൻ തനിക്കു സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് തമാശ രൂപേണ പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തൽ. പൊളിറ്റിക്കോ മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. കഴിഞ്ഞവർഷം മോദിയും ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദർശനത്തിന് മോദി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. 'ആ ഞാൻ വിചാരിക്കുന്നു എനിക്ക് അദ്ദേഹത്തിന് ഒരു പങ്കാളിയെ കണ്ടെത്തിക്കൊടുക്കാൻ സാധിക്കുമെന്ന്'- ട്രംപ് പറഞ്ഞു.

വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്.മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രംപ് ദക്ഷിണേഷ്യയുടെ ഭൂപടം വിശദമായി പഠിച്ചിരുന്നു. ഭൂട്ടാന്റെയും നേപ്പാളിന്റെയും പേരുകൾ ട്രംപ് തെറ്റായാണ് ഉച്ചരിച്ചത്. ഭൂട്ടാൻ എന്നതിന് ബട്ടൺ എന്നാണത്രെ ട്രംപ് ഉച്ചരിച്ചത്. ഭൂട്ടാനെയും നേപ്പാളിനെയും കുറിച്ച് ട്രംപിന് ധാരണയുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും ഇന്ത്യയുടെ ഭാഗങ്ങളാണെന്നായിരുന്നു ട്രംപ് വിചാരിച്ചിരുന്നത്- റിപ്പോർട്ടിൽ പറയുന്നു. മറ്റു നേതാക്കളുമായുള്ള ടെലഫോൺ സംഭാഷണങ്ങൾക്കിടെയിലെ പിഴവുകൾ, ഉച്ചാരണപ്പിശകുകൾ തുടങ്ങിയവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP