Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കളി തോറ്റത് പോരാഞ്ഞിട്ട് ബീഫും കഴിക്കുന്നോ? ഇന്ത്യൻ ടീമിന്റെ ലഞ്ച് മെനുവിന് എതിരെ പ്രതിഷേധവുമായി `സംഘികൾ`; ടീമിന്റെ പ്രകടനമാണോ ഭക്ഷണമാണോ പ്രധാനമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

കളി തോറ്റത് പോരാഞ്ഞിട്ട് ബീഫും കഴിക്കുന്നോ? ഇന്ത്യൻ ടീമിന്റെ ലഞ്ച് മെനുവിന് എതിരെ പ്രതിഷേധവുമായി `സംഘികൾ`; ടീമിന്റെ പ്രകടനമാണോ ഭക്ഷണമാണോ പ്രധാനമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിലെ ടി ട്വന്റി പരമ്പര 2-1ന് വിജയിച്ച് ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യമത്സരം വിജയിച്ച ശേഷം അതേ സ്്‌കോറിന് പരമ്പര തോറ്റു. പിന്നീട് ഇങ്ങോട്ട് നിലംതൊടാതെ ഇന്ത്യയെ പൊരിക്കുകയാണ് ഇംഗ്ലീഷ് ടീം. ആദ്യ മത്സരത്തിൽ ജയിക്കാനുള്ള സാഹചര്യമുണ്ടായിട്ടും ഇന്ത്യ തോറ്റു. രണ്ടാം മത്സരത്തിൽ ഇന്ത്യ നിരുപാധകം കീഴടങ്ങി. അങ്ങനെ നാണക്കേടിലാണ് നമ്മുടെ ദേശീയ ടീ. തോൽക്കുന്നതല്ല മറിച്ച് ഒന്ന് പൊരുതാനുള്ള മനസ്സ് പോലും ഓരോ മത്സരം കഴിയും തോറം കുറഞ്ഞ് വരുന്നതാണ് ആരാധകരെ തളർത്തുന്നത്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 107 റൺസിന് പുറത്തായ ശേഷം 89 റൺസെടുക്കുന്നതിനിടയിൽ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്‌ത്തി ഇന്ത്യ പ്രതീക്ഷ നൽകിയതാണ് ലഞ്ചിന് പിരിഞ്ഞത്.മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ ൽകിയത്. എന്നാൽ ബെയർസ്റ്റോയും വോക്സും ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. അതെ ആ ലഞ്ച് ഇപ്പോൾ വീണ്ടം വില്ലനായിരിക്കുകയാണ്.

എന്നാൽ ഇന്ത്യയുടെ തോൽവിയോടൊപ്പം ചർച്ചയാകുന്നത് മൂന്നാം ദിനം ഉച്ചയ്ക്ക് ഇന്ത്യൻ ടീം കഴിച്ച ഭക്ഷണമാണ്. ലഞ്ചു മെനുവിന്റെ ചിത്രം ബി.സി.സിഐ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലുണ്ടായത്. ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് 'ഡക്കി'ല്ലേയെന്ന് പല ആരാധകരും ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ മെനുവിലെ ബീഫിനെച്ചൊല്ലിയാണ് വിവാദം.

ചിക്കനും ചെമ്മീനും ബീഫ് പാസ്തയും പനീറുമെല്ലാം മെനുവിലുണ്ട്. ഇതിൽ ബീഫ് പാസ്ത എന്തിന് ഇന്ത്യൻ ടീമംഗങ്ങൾ നൽകി എന്നാണ് ഒരുകൂട്ടം ആളുകൾ ചോദിക്കുന്നത്. ബീഫോ? ഇതെങ്ങനെ സമ്മതിച്ചുകൊടുക്കും? എന്നാണ് ഒരു ട്വീറ്റ്. ഇത് അംഗീകരിക്കാനാവില്ലെന്നും അനുവദിച്ചുകൊടുക്കാനാവില്ലെന്നും ആളുകൾ പറയുന്നു. എന്തായാലും ടീമിന്റെ പ്രകടനത്തിൽ ഉള്ളതിനെക്കാൾ ആശങ്ക അവർ കഴിക്കുന്ന ഭക്ഷണത്തെചൊല്ലിയാണല്ലോ എന്നാണ് മറു വിഭാഗത്തിന്റെ പരിഹാസം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP