Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പമ്പയിലെ സർവ്വ ഡാമുകളും തുറന്നു വിട്ടതോടെ മീറ്ററുകളോളം ഉയർന്ന് പമ്പാ നദി; കണമല മുതൽ വടശേരിക്കരയും റാന്നിയും അത്തിക്കയവും വരെ വെള്ളത്തിൽ; നൂറു കണക്കിന് വീടുകളും കടകളും വെള്ളത്തിൽ മുങ്ങി; ആറന്മുളയും റാന്നിയും വടശ്ശേരിക്കരയും അടങ്ങിയ പട്ടണങ്ങളിൽ വെള്ളം കയറി; പമ്പാനദി രൂപം മാറിയതോടെ ആശങ്കയോടെ ആയിരങ്ങൾ

പമ്പയിലെ സർവ്വ ഡാമുകളും തുറന്നു വിട്ടതോടെ മീറ്ററുകളോളം ഉയർന്ന് പമ്പാ നദി; കണമല മുതൽ വടശേരിക്കരയും റാന്നിയും അത്തിക്കയവും വരെ വെള്ളത്തിൽ; നൂറു കണക്കിന് വീടുകളും കടകളും വെള്ളത്തിൽ മുങ്ങി; ആറന്മുളയും റാന്നിയും വടശ്ശേരിക്കരയും അടങ്ങിയ പട്ടണങ്ങളിൽ വെള്ളം കയറി; പമ്പാനദി രൂപം മാറിയതോടെ ആശങ്കയോടെ ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പമ്പ കരവിഞ്ഞൊഴുകുമ്പോൾ പത്തനംതിട്ടയും കോട്ടയവും കുട്ടനാടും തീരാ ദുരിതത്തിൽ. ശബരിമല തീർത്ഥാടനത്തെ പോലും തടസ്സപ്പെടുത്തിയ കാലവർഷം വൻ നാശമാണ് ഉണ്ടാക്കുന്നത്. പെരുനാട് മടത്തുംമൂഴിയിൽ ഉരുൾ പൊട്ടി മണ്ണാറകളഞ്ഞി ചാലക്കയം പാതയിൽ വെള്ളം കയറി. ആങ്ങമൂഴി ഭാഗത്തും വെള്ളം കയറി. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ ശക്തം വിവിധയിടങ്ങളിൽ ഉരുൾ പൊട്ടൽ. മലവെള്ള പാച്ചിൽ ശക്തമായി. റാന്നി വലിയ പാലം മുങ്ങി... ഇങ്ങനെ പോകുന്നു ദുരിതങ്ങൾ. പമ്പയിലെ വെള്ളം കുട്ടനാട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് കുട്ടനാട്ടേയും പ്രതിസന്ധിയിലായി.

വയ്യാറ്റുപുഴ സ്‌കൂളിനുമുകളിൽ ട്രാൻസ് ഫോർമറിനു സമീപത്ത് വനത്തിലാണ് ഉരുൾ പൊട്ടിയത്. മീൻ കുഴി റോഡ് തകർന്നു. പമ്പ പ്രളയത്തിലാണ്. പമ്പയിൽ രാമമൂർത്തി മണ്ഡപം, ഗവ.ആശുപത്രി തഴേ നില എന്നിവ മുങ്ങി.. റാന്നി ഇട്ടിയപ്പാറ ബൈപ്പാസിൽ മുങ്ങിയ വീടിനുള്ളിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. ചുഴുകുന്നിൽ ഗ്രേസി 70 വയസാണ് ഷോക്കേറ്റ് മരിച്ചത്. അള്ളുങ്കൽ പവർ ഹൗസ് പൂർണ്ണ'മായും വെള്ളത്തിൽ മുങ്ങി. വടശ്ശേരിക്കര പമ്പ റോഡിൽ വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു. പമ്പാവാലിയിൽ 40 ഓളം വീടുകളിൽ പമ്പയാറിൽ നിന്നും വെള്ളം കയറി ജനം ഭീതിയോടെ വീടുകളൊഴിയുന്നു. ചരിത്രത്തിലില്ലാത്ത വിധം വെള്ളപ്പൊക്കമാണ് അഴുതയിലും പമ്പയിലും. എരുമേലി വലിയതോടും മണിമലയാറും നിറഞ്ഞ് വെള്ളമൊഴുകുന്നു

കണമല സാന്തോം സ്‌കൂളിന്റെ സമീപത്തുള്ള നടപ്പാലമായിരുന്നു മുൻകാലങ്ങളിൽ നദികൾ കരകവിയുമ്പോൾ നാടിന്റെ യാത്രാമാർഗം. എന്നാൽ ഇപ്പോൾ നാല് അടിയോളം ഉയരത്തിലാണ് ഈ പാലത്തിലൂടെ വെള്ളം ഒഴുകുന്നത്. മൂക്കംപെട്ടിയിൽ പാലം ഉണ്ടെന്നറിയാത്ത വിധം അഴുതയ്യാർ നിറഞ്ഞൊഴുകുകയാണ്. മുൻ ബ്ലോക്ക് അംഗം വി ജെ ആന്റണി, ബിജു കയപ്ലാക്കൽ എന്നിവരുടെ വീടുകൾ ഉൾപ്പടെ നിരവധി പേരുടെ വീടുകളിൽ വെള്ളം കയറിയെന്ന് കേരള കോൺഗ്രസ് എം നേതാവ് പി ജെ സെബാസ്റ്റ്യൻ പറഞ്ഞു.

കണമലയിൽ കഴിഞ്ഞയിടെ നിർമ്മിച്ച ഉയരമേറിയ പാലം ഒഴികെ മറ്റെല്ലാ പാലങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങിയെന്ന് വാർഡംഗം അനീഷ്, സി പി എം നേതാവ് സിബി കൊറ്റനെല്ലൂർ എന്നിവർ പറഞ്ഞു. പാലങ്ങളുടെയും നദിയുടെയും സമീപത്തു താമസിക്കുന്നവർ വീടുകൾ ഒഴിയുകയാണ്. പുലരും മുമ്പ് വെള്ളപ്പൊക്കം ഒഴിഞ്ഞില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമായേക്കും. എരുമേലിയിൽ വലിറ്റമ്പലത്തിനടുത്ത് പാലത്തിനോട് ചേർന്നാണ് വലിയതോട്ടിൽ വെള്ളം ഉയർന്നിരിക്കുന്നത്. പമ്പാവാലി മേഖലയിൽ റോഡുകൾ കനത്ത വെള്ളക്കെട്ടുകളിലായി.

വനത്തിൽ നിന്നും മൃഗങ്ങൾ പലായനം ചെയ്തിട്ടുണ്ടെന്നും വനാതിർത്തികളിലെ സുരക്ഷിത സ്ഥാനത്തെത്തിയേക്കുമെന്നും ആശങ്കയുണ്ട്. ശബരിമല വനത്തിൽ മഴ നിലച്ചിട്ടില്ല. പമ്പയിലേക്ക് ശബരിഗിരി പദ്ധതിയുടെ ഡാമുകളിൽ നിന്നും കൂടുതൽ വെള്ളമാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. പുലരുമ്പോൾ വെള്ളപ്പൊക്കത്തിന് അയവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രാർത്ഥനയിലാണ് നാട്ടുകാർ.

കണമലയിൽ വലിയ പാലത്തിന്റെ ബീം വരെ വെള്ളം എത്തി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തീരപ്രദേശങ്ങളിലെ വീടുകളിൽ നിന്നും കുടുംബങ്ങളെ മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സിബി കൊറ്റനെല്ലൂർ അറിയിച്ചു. വൈദ്യുതി നിലച്ചത് ദുരിതം കൂടിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP