Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂർ ആറന്മുള കോഴഞ്ചേരി പുത്തൻകാവ് കുട്ടനാട് കാലടി ആലുവ മൂന്നാർ ചാലക്കുടി എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നത് അരലക്ഷത്തോളംപേർ; നെല്ലിയാമ്പതിയിലും മൂവായിരത്തോളംപേർ കുടുങ്ങിക്കിടക്കുന്നു; നിലവിലെ രക്ഷാപ്രവർത്തനം അമ്പേ പരാജയം; ഹെലികോപ്റ്ററിനും നേവിക്കും ഭുരിഭാഗം സ്ഥലങ്ങളിലും എത്തിപ്പെടാൻ കഴിയുന്നില്ല; രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നത് നാട്ടുകാർ; സംയുക്ത സൈനിക ദൗത്യമല്ലാതെ ഇനി മറ്റുപോംവഴികളില്ലെന്ന് വിദഗ്ദ്ധർ

ചെങ്ങന്നൂർ ആറന്മുള കോഴഞ്ചേരി പുത്തൻകാവ് കുട്ടനാട് കാലടി ആലുവ മൂന്നാർ ചാലക്കുടി എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നത് അരലക്ഷത്തോളംപേർ; നെല്ലിയാമ്പതിയിലും മൂവായിരത്തോളംപേർ കുടുങ്ങിക്കിടക്കുന്നു; നിലവിലെ രക്ഷാപ്രവർത്തനം അമ്പേ പരാജയം; ഹെലികോപ്റ്ററിനും നേവിക്കും ഭുരിഭാഗം സ്ഥലങ്ങളിലും എത്തിപ്പെടാൻ കഴിയുന്നില്ല; രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നത് നാട്ടുകാർ; സംയുക്ത സൈനിക ദൗത്യമല്ലാതെ ഇനി മറ്റുപോംവഴികളില്ലെന്ന് വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ എല്ലാ മുറവിളികളും സൈന്യത്തിനുവേണ്ടി. ചെങ്ങന്നൂർ, ആറന്മുള കോഴഞ്ചേരി, പുത്തൻകാവ്, കുട്ടനാട്, ആലുവ, മൂന്നാർ, ചാലക്കുടി എന്നിവടങ്ങളിൽ കുടുങ്ങി കിടക്കുന്നത് അരലക്ഷത്തോളം പേർ കഴിഞ്ഞ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് വെള്ളിയാഴ്ച അർധരാത്രിയോടെ പുറത്തുവരുന്നത്.

ദുരന്തത്തിന്റെ വ്യാപ്തി കാരണം നാവിക, വ്യോമസേനകൾക്ക് ഭൂരിഭാഗം സ്ഥലങ്ങളിലും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. ഹെികോപ്റ്റർ അധികം പേർക്കും കാണാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നൂ. മരങ്ങൾ മൂടിയിരിക്കുന്നതിനാൽ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പുറത്തു ഇറങ്ങി അടയാളം കാണിച്ചാലും കാണാൻ കഴിയില്ല. സൈന്യത്തെ പൂർണമായും രക്ഷാപ്രവർത്തനം ഏൽപ്പിക്കണമെന്നും, കര-വ്യോമ-നാവികസേനകളെ ഏകോപ്പിക്കുന്ന സംയുക്ത സൈനിക ദൗത്യമാണ് ഏക രക്ഷയെന്നമാണ് ഈരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. അവർക്ക് മാത്രമാണ് ഈ രീയിയിലുള്ള ആധുനിക സജ്ജീകരണങ്ങൾ ഉള്ളത്.തെർമൽ ഡിറ്റക്റ്ററും രാത്രിപ്രവർത്തിക്കുന്ന കണ്ണടകളും ഒക്കെയുള്ള സംവിധാനമാണ് ഇനി വേണ്ടത്.

പലയിടത്തും റോഡുകളും ഗതാഗത സൗകര്യങ്ങളും വാർത്താവിനിമയ സൗകര്യങ്ങളുമില്ല.ഈ രീതിയിൽ രാത്രിയിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയാൽ അതും മറ്റൊരു അപകടത്തിയാണ് കലാശിക്കുക. എറ്റവും കൂടുതൽപേർ ഒറ്റപ്പെട്ടുകിടക്കുന്ന ചെങ്ങന്നൂർ, ആറന്മുള കോഴഞ്ചേരി, പുത്തൻകാവ്, കുട്ടനാട്, ആലുവ, മൂന്നാർ, ചാലക്കുടി എന്നിവടങ്ങളിൽ നാട്ടുകാർ തോണിയിലും മറ്റുമാണ് രാത്രി വെകിയും രക്ഷാപ്രവർത്തനം നടത്തുന്നത്.ഹെലികോപ്റ്ററും നേവിയുമൊന്നും തങ്ങൾ കണ്ടിട്ടില്ലെന്നാണ് ഇവർ പറയുന്നത്.

എറണാകുളം കൂനമ്മാവിൽ രണ്ടായിരത്തോളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർ പറയുന്നു.കൂനമ്മാവ് മുതൽ ആലുവ വരെയുള്ള പ്രദേശത്ത് പലേടത്തും 10 മീറ്റർ ഉയരത്തിൽ വരെ വെള്ളം ഉയർന്നിട്ടുണ്ട്. രണ്ടുനില കെട്ടിടം പോലും ഇവിടെ പൂർണമായും മുങ്ങിക്കഴിഞ്ഞു.വരാപ്പുഴയിൽ അറനൂറോളം പേർ ഒറ്റപ്പെട്ടിരിക്കയാണ്.ആലുവ ചൊവ്വര കൊണ്ടോട്ടി പള്ളിയിലെ മുകൾ നിലയിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന അറനൂറ് പേർ കുടുങ്ങിക്കിടക്കായണ്. മൂന്നു ദിവസമായി മതിയായ ഭക്ഷണവും ഇവർക്കില്ല.ഇതിൽ രണ്ടുകുട്ടികൾ ഗുരുതരാവസ്ഥയിലായിരിക്കയാണ്.ഇടപ്പള്ളിയിൽ വെള്ളം കയറിയതിനെ തുടർന്ന് ലുലുമാൾ അടക്കം ഇന്നലെ അടച്ചിട്ടിരിക്കയാണ്.അമൃതയടക്കമുള്ള പ്രമുഖ ആശുപത്രികളിലും വെള്ളം കയറിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുദിവസമായി തുടർച്ചയായി അഭ്യർത്ഥിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു. നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടലിൽ റോഡുകളെല്ലാം തകർന്നതോടെ ഒറ്റപ്പെട്ടത് 3000പേരാണ്.വെറും രണ്ടുദിവസത്തെ ഭക്ഷണംമാത്രമാണ് ഇവർക്ക് ബാക്കിയുള്ളതെന്നാണ് നെന്മാറ എംഎൽഎ കെ ബാബു പറയുന്നത്.തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ കാത്തുനിൽക്കാതെ സൈന്യത്തിന്റെ സഹായത്തോടെ ഹെലികോപ്റ്ററിൽ എത്തി ഇവരെ രക്ഷിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP