Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസുകൾ താങ്കളാഴ്ച മുതൽ; നെടുമ്പാശ്ശേരി 26 വരെ അടഞ്ഞുതന്നെ

കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസുകൾ താങ്കളാഴ്ച മുതൽ; നെടുമ്പാശ്ശേരി 26 വരെ അടഞ്ഞുതന്നെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയായ അലയൻസ് എയർ തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ നടത്തും. നെടുമ്പാശേരി വിമാനത്താവളം 26 വരെ അടച്ച സാഹചര്യത്തിലാണ് തീരുമാനം.

രാവിലെ ആറിന് ബംഗളൂരു - കൊച്ചി വിമാനം 91-505 കൊച്ചിയിൽ എത്തി 8.10ന് ഇതേ വിമാനം കൊച്ചിയിൽനിന്നു ബംഗളൂരുവിലേക്ക് തിരിക്കും. തുടർന്നു രാവിലെ പത്തിന് ബംഗളൂരുവിൽനിന്നു തിരിച്ച് ഇതേ വിമാനം 11.30ന് കൊച്ചിയിലെത്തുകയും അവിടെനിന്ന് 12.10ന് ബംഗളുരുവിലേക്ക് തിരിച്ച് 1.30ന് അവിടെ എത്തിച്ചേരുകയും ചെയ്യും.

ഇതിന് പുറമെ ഉച്ചകഴിഞ്ഞ് 2.10ന് ബംഗളൂരുവിൽനിന്നു കോയന്പത്തൂരിലേക്കു പുറപ്പെടുന്ന വിമാനം (നന്പർ 91-511) കൊച്ചിയിൽ 4.25ന് എത്തിച്ചേരും. 5.15ന് (നന്പർ 91-512)കൊച്ചിയിൽ നിന്നു പുറപ്പെട്ട് ആറിന് കോയമ്പത്തൂരിൽ എത്തിച്ചേരും. ഈ വിമാനം വൈകുന്നേരം 6.30ന് കോയമ്പത്തൂരിൽ നിന്ന് തിരിച്ച് രാത്രി 7.30ന് കൊച്ചിയിലെത്തും. ഈ വിമാനങ്ങളിലെല്ലാം 70 സീറ്റ് വീതമാണ് ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP