Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാജ്‌പെയുടെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയതു; നൂറ് സ്ഥലങ്ങളിൽ കൂടി ചിതാഭസ്മം ഒരുക്കാൻ ബിജെപി; പങ്കാളികളായി മുതിർന്ന ബിജെപി നേതാക്കൾ

വാജ്‌പെയുടെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയതു; നൂറ് സ്ഥലങ്ങളിൽ കൂടി ചിതാഭസ്മം ഒരുക്കാൻ ബിജെപി; പങ്കാളികളായി മുതിർന്ന ബിജെപി നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം ഹരിദ്വാറിലെ ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു. വാജ്‌പേയിയുടെ വളർത്തു മകൾ നമിതയും കൊച്ചുമകൾ നിഹാരികയും ചേർന്ന് ഡൽഹിയിലെ സ്മൃതി സ്ഥലിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയ ശേഷമാണ് ഗംഗയിൽ നിമജ്ജനംചെയ്തത്.

ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ പങ്കെടുത്തു. ഹരിദ്വാറിൽ ഒഴുക്കിയതിന് ശേഷം ഉത്തർപ്രദേശിൽ യമുന നദിയിലും ചിതാഭസ്മം നിമജ്ജനം ചെയ്തു. ചിതാഭസ്മം ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാൾ, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നദികളിലുൾപ്പെടെ 100 സ്ഥലത്ത് ഒഴുക്കാനാണ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP