Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂട്രിനോ പരീക്ഷണം: തമിഴ്‌നാടും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയിൽ ന്യൂട്രിനോ പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാരിനും കേന്ദ്രത്തിനും തമിഴ്‌നാട് ഹൈക്കോടതിയുടെ നോട്ടീസ്. എംഡിഎംകെ നേതാവ് വൈകോയുടെ ഹർജിയിലാണു കോടതി നോട്ടീസയച്ചത്. പരീക്ഷണശാലയുടെ നിർമ്മാണം മേഖലയിലെ ഡാമുകൾക്കും കർഷകർക്കും ഭീഷണിയാണെന്നു വ്യക്തമാക്കിയാണു വൈകോ കോടതിയെ സമീപിച്ചത്. കേരള-തമിഴ്‌നാട് അതിർത്തിയിൽ തേവാരത്തിനു സമീപം പെട്ടിപ്പുറത്താണ് കണികാ പരീക്ഷണ ശാല സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. 1500 കോടി രൂപയുടെ ന്യൂട്രിനോ ഒബ്‌സർവേറ്ററി പദ്ധതിക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. തമിഴ്‌നാട് സർക്കാരിന്റെ അനുമതിയോടെയും അവർ നൽകിയ സ്ഥലത്തുമാണു പരീക്ഷണ ലബോറട്ടറി സ്ഥാപിക്കുന്നത്. കേന്ദ്ര ആണവ വകുപ്പിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തിലാണു പെട്ടിപ്പുറത്ത് കണികാ പരീക്ഷണ ശാല നിർമ്മിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP