Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കൻ വിസ ഇപ്പോൾ ഒരു കെട്ടുകഥ മാത്രമല്ല; ഒബാമ ലക്ഷ്യമിടുന്നത് ഈ വർഷം പത്തുലക്ഷം ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിക്കാൻ

അമേരിക്കൻ വിസ ഇപ്പോൾ ഒരു കെട്ടുകഥ മാത്രമല്ല; ഒബാമ ലക്ഷ്യമിടുന്നത് ഈ വർഷം പത്തുലക്ഷം ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിക്കാൻ

മേരിക്കയിലേക്ക് വിസ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെത്രയെന്ന് ഒരിക്കൽ അതിനുവേണ്ടി ശ്രമിച്ചിട്ടുള്ളവർക്കറിയാം. ലോകത്ത് കിട്ടാൻ ബുദ്ധിമുട്ടുള്ള വിസകളിലൊന്നാണ് അത്. എന്നാൽ ഇനി കാര്യങ്ങൾ അങ്ങനെയാകില്ലെന്നാണ് സൂചന. അമേരിക്കയിലേക്ക് ഇവിടെനിന്ന് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ടൂറിസ്റ്റ് വിസ കൂടുതൽ ഉദാരമാക്കിയേക്കുമെന്ന് സൂചന. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇതുസംബന്ധിച്ച നടപടികൾക്ക് തുടക്കം കുറിച്ചേക്കും.

ഇക്കൊല്ലം പത്തുലക്ഷത്തോളം സഞ്ചാരികളെ ഇന്ത്യയിൽനിന്ന് ആകർഷിക്കാനാണ് അമേരിക്ക പദ്ധതിയിടുന്നത്. വിനോദസഞ്ചാര രംഗത്ത് കുതിപ്പുണ്ടാകാൻ പ്രത്യേകിച്ച് യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ലാത്ത രാജ്യമാണ് അമേരിക്ക. എന്നാൽ, നഷ്ടമായ ആ സാധ്യതകൾ തിരിച്ചുപിടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ടൂറിസം പ്രമോഷനുവേണ്ടി അമേരിക്കൻ സർക്കാർ സ്ഥാപിച്ച ബ്രാൻഡ് യുഎസ്എയുടെ പ്രസിഡന്റ് ക്രിസ് തോംസൺ പറയുന്നു.

മറ്റു രാജ്യങ്ങൾ ടൂറിസം രംഗത്ത് വൻതോതിൽ വളർച്ച നേടിയപ്പോൾ, വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം ഈ രംഗത്ത് അമേരിക്ക കനത്ത നഷ്ടമാണ് നേരിട്ടത്. വിദേശികളെ സ്വീകരിക്കുന്നതിൽ കടുത്ത നടപടികൾ പ്രഖ്യാപിച്ചതും വിസ നടപടികൾ ദുഷ്‌കരമായതുമാണ് വിനോദ സഞ്ചാരമേഖലയെ തളർത്തിയത്. ഇതു നേരിടുന്നതിനാണ് 2010-ൽ ഒബാമ സർക്കാർ ട്രാവൽ പ്രമോഷൻ ആക്ട് കൊണ്ടുവന്നത്.

ലോകത്തേറ്റവും കൂടുതൽപേർ സന്ദർശിക്കുന്ന രാജ്യമെന്ന പദവി അമേരിക്കയ്ക്ക് 2013-ൽ നഷ്ടമായിരുന്നു. ഫ്രാൻസാണ് ഇപ്പോൾ ലോകത്തേറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന രാജ്യം. 2013-ൽ അമേരിക്കയിലെത്തിയത് ഏഴു കോടി പേരാണ്. ഇതിലൂടെ ലഭിച്ച വരുമാനം 181 ബില്യൺ ഡോളറും. 2020 ആകുന്നതോടെ പത്തു കോടി സന്ദർശകരെയും 250 ബില്യൺ ഡോളർ വരുമാനവുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെയാണ് അമേരിക്ക കൂടുതൽ ലക്ഷ്യമിടുന്നത്. ഇതിൽ ഇന്ത്യയും ബ്രസീലുമാണ് കൂടുതൽ സാധ്യതയുള്ള രാജ്യങ്ങളെന്നും അവർ കണക്കുകൂട്ടുന്നു. 2014-ൽ 9.62 ലക്ഷം സന്ദർശകരാണ് ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയത്. ഇക്കൊല്ലം അത് പത്തുലക്ഷമാക്കണമെന്ന് ഒബാമ ഭരണകൂടം ആഗ്രഹിക്കുന്നു. 2021-ാേഠെ 15 ലക്ഷം പേർ പ്രതിവർഷം അമേരിക്കയിലെത്തുന്ന സാഹചര്യമാണ് സംജാതമാക്കാൻ ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP